പൈറേറ്റ്സ് ഓഫ് കരീബിയൻ : ഡെഡ് മെൻ ടെൽ നോ ടെയിൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈറേറ്റ്സ് ഓഫ് കരീബിയൻ : ഡെഡ് മെൻ ടെൽ നോ ടെയിൽസ്
Official epic artwork poster
റിലീസ് പോസ്റ്റർ
സംവിധാനം
നിർമ്മാണംജെറി ബ്രൂക്ക്ഹെയ്മർ
കഥ
  • ജെഫ് നാഥാൻസൺ
  • ടെറി റോസിയോ
തിരക്കഥജെഫ് നാഥാൻസൺ
ആസ്പദമാക്കിയത്
അഭിനേതാക്കൾ
സംഗീതംജെഫ് സാനേലി[1]
ഛായാഗ്രഹണംപോൾ കാമറൂൺ
ചിത്രസംയോജനം
സ്റ്റുഡിയോ
വിതരണംവാൾട്ട് ഡിസ്നി സ്റ്റുഡിയോ
മോഷൻ പിക്ചേഴ്സ്
റിലീസിങ് തീയതി
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
ബജറ്റ്$230 ദശലക്ഷം[2]
സമയദൈർഘ്യം129 മിനിറ്റ് [3]
ആകെ$680.9 ദശലക്ഷം [2]

2017 ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ഫാന്റസി ചലച്ചിത്രമാണ് പൈറേറ്റ്സ് ഓഫ് കരീബിയൻ : ഡെഡ് മെൻ ടെൽ നോ ടെയിൽസ്. പൈറേറ്റ്സ് ഓഫ് കരീബിയൻ ചലച്ചിത്ര പരമ്പരയിലെ അഞ്ചാമത് ചിത്രവും 2011 ൽ പുറത്തിറങ്ങിയ ഓൺ സ്ട്രേഞ്ചർ ടൈഡ്സ് എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ഡെഡ് മെൻ ടെൽ നോ ടെയിൽസ്. ചില പ്രദേശങ്ങളിൽ ഈ ചിത്രം പൈറേറ്റ്സ് ഓഫ് കരീബിയൻ : സലാസാർസ് റിവെൻജ് എന്ന പേരിലും അവതരിപ്പിച്ചു. ജോണി ഡെപ്പ്, കെവിൻ മക്നല്ലി, ജെഫ്റി റഷ് തുടങ്ങിയവർ യഥാക്രമം മുൻ ചിത്രങ്ങളിലെ അവരുടെ വേഷങ്ങളായ ജാക്ക് സ്പാരോ, ജോഷമീ ഗിബ്‌സ് പിന്നെ ഹെക്ടർ ബർബോസ എന്നിവ പുനരവതരിപ്പിച്ചു. ഓൺ സ്ട്രേഞ്ചർ ടൈഡ്സിൽ അസാനിധ്യരായിരുന്ന ഒർലാൻഡൊ ബ്ലൂം, കീറ നൈറ്റ്ലി എന്നിവർ ഈ ചിത്രത്തിൽ യഥാക്രമം വിൽ ടേർണർ, എലിസബത്ത് സ്വാൻ എന്നീ വേഷങ്ങളിൽ തിരിച്ചെത്തി. [4]

ചിത്രത്തിന് പ്രചോദനമായത് 2003 ൽ റിലീസ് ചെയ്ത പരമ്പരയിലെ തന്നെ ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ എന്ന ചിത്രമാണ്.[5] 2011 ൽ ഓൺ സ്ട്രേഞ്ചർ ടൈഡ്സ് പുറത്തിറങ്ങിയ ഉടനെ ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും പല കാരണങ്ങൾ മൂലം 2017 ൽ മാത്രമേ റീലീസ് ചെയ്യാൻ കഴിഞ്ഞുള്ളു. മെയ് 26, 2017 ന് റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരിൽ സമ്മിശ്രപ്രതികരണം ഉളവാക്കി.


References[തിരുത്തുക]

  1. "Geoff Zanelli to Score 'Pirates of the Caribbean: Dead Men Tell No Tales' - Film Music Reporter". Archived from the original on October 5, 2016.
  2. 2.0 2.1 "Pirates of the Caribbean: Dead Men Tell No Tales (2017)". Box Office Mojo. Retrieved June 28, 2017.
  3. "Pirates of the Caribbean: Salazar's Revenge". British Board of Film Classification. Archived from the original on May 21, 2017. Retrieved April 29, 2017.
  4. "Johnny Depp absent from first Pirates of the Caribbean: Salazar's Revenge teaser trailer". Yahoo! Movies UK. Archived from the original on October 4, 2016.
  5. Ali Plumb (September 10, 2015). "Kaya Scodelario on Pirates of the Caribbean 5: 'It'll be much more like the first film'". Digital Spy. Archived from the original on September 14, 2015.