പൈഡിമാരി വെങ്കടസുബ്ബാറാവു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെങ്കട സുബ്ബ റാവു, പൈദിമാരി
Pydimarri Venkata Subbarao, File photo
Pydimarri Venkata Subbarao, File photo
ജനനംഅന്നെപാർഥി, നാൽഗോണ്ട, തെലങ്കാന, ഇന്ത്യ
മരണം1988
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യ
Genreസാഹിത്യം
ശ്രദ്ധേയമായ രചന(കൾ)കാലഭൈരവുഡു, തെലുഗിലെ ഇന്ത്യയുടെ ദേശീയപ്രതിജ്ഞയുടെ രചയിതാവ്

തെലുഗു എഴുത്തുകാരനും ഇന്ത്യയുടെ ദേശീയപ്രതിജ്ഞാ രചയിതാവുമാണ് പൈദിമാരി വെങ്കട സുബ്ബറാവു. (മരണം:1988) വി­ശാ­ഖപട്ടണത്ത് ജി­ല്ലാ­ ട്രഷറി­ ഓഫീ­സറാ­യി­ സേ­വനമനു­ഷ്ഠി­ക്കു­ന്ന കാലത്താണ് അദ്ദേഹം പ്രതിജ്ഞ രചിച്ചത്.

1962-ലെ ഇന്ത്യാ-ചൈന യുദ്ധകാലത്താണ് അദ്ദേഹം ഇതെഴുതിയത്. 1964-ൽ ബാംഗ്ലൂരിൽ വച്ച് നടന്ന കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തിലാണ് ആദ്യമായി ഈ വരികൾ അവതരിപ്പിച്ചത്. തുടർന്ന് 1965-ൽ റിപ്പബ്ലിക് ദിനത്തിൽ ഇത് ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെട്ടു. വിശാഖപട്ടണത്തെ ഒരു സ്കൂളിൽ വച്ചാണ് ആദ്യമായി ഈ പ്രതിജ്ഞ ചൊല്ലിയത്.[1] 1964 ൽ ബെംഗളൂരുവിൽ ചേർന്ന ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ ഉപദേശക സമിതി യോഗത്തിൽ ചെയർമാൻ എം.സി. ഛഗ്ലയാണ് രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഈ പ്രതിജ്ഞ എല്ലാ ദിവസവും ചൊല്ലണമെന്ന നിർദ്ദേശം മുന്നോട്ട് വയ്ക്കുന്നത്. 1965 ജനുവരി 26 റിപ്പബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ രചന ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. "ഭാരതം എന്റെ നാടാണ്... രാജ്യത്തിന്റെ ഐക്യം വിളിച്ചോതുന്ന ഈ പ്രതിജ്ഞ, ജനങ്ങൾ ഏറ്റുചൊല്ലാൻ തുടങ്ങിയിട്ട് 50 വർഷം തികയുന്നു; അധികമാരും അറിയാത്ത വെങ്കട്ട സുബ്ബറാവുവിനെ പരിചയപ്പെടാം". രാഷ്ട്രദീപിക. Archived from the original on 2015-01-26. ശേഖരിച്ചത് 2015 ജനുവരി 26. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  • മനോരമ 2015 ജനുവരി 26 വ്യാഴം

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]