പേരക്കൊക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിൽ കൃഷിക്ക് ഉപയോഗിക്കുന്ന ഒരു പണിയായുധമാണ്‌ പേരക്കൊക്ക.' കാസർകോഡ് ജില്ലയിലെ ആദിവാസികൾ ഈ ഉപകരണത്തെ പരുവ എന്നും വിളിക്കാറുണ്ട്. കുറിച്യരുടെ തനതായ കൃഷിയായുധമാണിത്. അഗ്രം വളഞ്ഞ ഒരു മരക്കോലും അതിന്റെ അറ്റത്ത് ഉറപ്പിച്ചിരിക്കുന്ന കൂർത്ത ലോഹഭാഗവും ചേർന്നതാണ്‌ പേരക്കൊക്ക. പുനം കൃഷിയിലാണ്‌ പേരക്കൊക്ക ഉപയോഗിക്കുന്നത്. വിത്ത് വിതച്ച ശേഷം അതിനു മേലെ മണ്ണ് കൊത്തിയിടാനുള്ള ഉപകരണമാണിത്. പേരക്കൊക്കയുടെ പിടി പൂവം, അകിൽ, ചന്ദനം, ഉറുവഞ്ചി എന്നീ മരങ്ങളുടെ തടിയുപയോഗിച്ചാണ്‌ ഉണ്ടാക്കുക.[1]

കുറിപ്പുകൾ[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

  1. എൻ., അജിത്ത്കുമാർ (2004). കേരള സംസ്കാരം. തിരുവനന്തപുരം: സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരള സർക്കാർ. ISBN 81-88087-17-3. Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=പേരക്കൊക്ക&oldid=3339743" എന്ന താളിൽനിന്ന് ശേഖരിച്ചത്