പേപ്പർ വാസ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Paper wasp
A young paper wasp queen (Polistes gallicus) starting a new colony
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Paper wasp
A young paper wasp queen (Polistes gallicus) starting a new colony
Scientific classification
Kingdom:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Paper wasps (Polistes major) at the P.B. County SWA Greenway Trail
പേപ്പർ പല്ലിയുടെ വളർച്ചയുടെ ഘട്ടങ്ങൾ

ഒരിനം കടന്നലുകളാണ് പേപ്പർ വാസ്പ്. ഉണങ്ങിയ തടിയിൽ നിന്നും ചെടിയുടെ തണ്ടിൽ നിന്നും നാരുകൾ ശേഖരിക്കുകയും അവ ഉമിനീരുമായി കലർത്തി ചാരനിറമോ തവിട്ടുനിറമോ ആയ കടലാസ് സദൃശമായ വസ്തുക്കളാൽ കൂടുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നതിനാലാണ് ഇവ പേപ്പർ കടന്നലുകൾ എന്നറിയപ്പെടുന്നത്. ചിലതരം പേപ്പർ കടന്നലുകളെ, അവയുടെ കൂടുകളുടെ വ്യതിരിക്തമായ രൂപകൽപ്പന കാരണം, ചിലപ്പോൾ കുട കടന്നലുകൾ എന്നും വിളിക്കാറുണ്ട്. [1]

സ്പീഷീസ്[തിരുത്തുക]

"പേപ്പർ വാസ്പ്സ്" എന്ന പേര് സാധാരണയായി വെസ്പിഡ് ഉപകുടുംബമായ പോളിസ്റ്റിനയിലെ അംഗങ്ങളെ സൂചിപ്പിക്കുന്നു, എന്നിരുന്നാലും അതിൽ പലപ്പോഴും ഉപകുടുംബങ്ങളായ വെസ്പിനേ ( ഹോർനെറ്റുകളും യെല്ലോജാക്കറ്റുകളും ) സ്റ്റെനോഗാസ്ട്രിനേയും ഉൾപ്പെടുന്നു. വടക്കേ അമേരിക്കയിൽ ഇരുപത്തിരണ്ട് ഇനം പോളിസ്റ്റെസ് പേപ്പർ കടന്നലുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്, ലോകമെമ്പാടും ഏകദേശം 300 സ്പീഷീസുകളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. യൂറോപ്പിലെ ഏറ്റവും സാധാരണമായ പേപ്പർ വാസ്പ്സ് പോളിസ്റ്റെസ് ഡൊമിനുലയാണ് . [2] ലോകമെമ്പാടുമുള്ള യഥാർത്ഥ പേപ്പർ കടന്നലുകളുടെ എണ്ണം ഏകദേശം 1100 ഇനങ്ങളാണ്, അതിൽ പകുതിയും നിയോട്രോപിക്സിൽ കാണാം.

കൂടുകൾ[തിരുത്തുക]

കാലിഫോർണിയയിലെ ഒരു വലിയ നെസ്റ്റിന്റെ ഭാഗത്ത് പോളിസ്റ്റെസ് ഡോമിനുല

ഒട്ടുമിക്ക യഥാർത്ഥ കടലാസ് കടന്നലുകളുടെയും കൂടുകൾ, കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള കോശങ്ങളുള്ള തുറന്ന അറകളുള്ളവയാണ്. ഒരു ശാഖയിലോ മറ്റ് ഘടനയിലോ കൂടു ഘടിപ്പിക്കുന്നു. [3] കടലാസ് കടന്നലുകൾ ഉറുമ്പുകളെ തുരത്തുന്ന ഒരു രാസവസ്തു സ്രവിക്കുന്നു, അവ മുട്ടകളേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കാൻ ഇതുപകരിക്കുന്നു. [4]

വെസ്പിഡേ കുടുംബത്തിലെ ഒട്ടുമിക്ക കടന്നലുകളും പേപ്പറിൽ നിന്ന് കൂടുണ്ടാക്കുന്നു, എന്നാൽ ലിയോസ്റ്റെനോഗാസ്റ്റർ ഫ്‌ളാവോലിനേറ്റ പോലുള്ള ചില സ്റ്റെനോഗാസ്‌ട്രിൻ ഇനങ്ങൾ ചെളി ഉപയോഗിക്കുന്നു.[5]

വീടിൻറെ കൂരകൾ, മരത്തിന്റെ ശിഖരങ്ങൾ പഴയ തുണിത്തരങ്ങൾ എന്നിവ പോലുള്ള കേന്ദ്രങ്ങളിൽ കൂടുകൾ കാണാം. റൊപാലിഡിയ റൊമാണ്ടി പോലുള്ള ചില സ്പീഷീസുകൾ എവിടെയാണ് കൂടുണ്ടാക്കുന്നത് എന്നതിനെ ആശ്രയിച്ച് അവയുടെ കൂട് നിർമ്മാണരീതിയിൽ വ്യത്യാസമുണ്ടാകും. [6]

ചില ഇനം പോളിസ്റ്റുകൾ പരാന്നഭോജികളാണ്. അവർക്ക് സ്വന്തം കൂടുകൾ നിർമ്മിക്കാനുള്ള കഴിവില്ല. തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്താൻ അവർ ആതിഥേയരുടെ കൂടുകളെ ആശ്രയിക്കുന്നു. [7] (ഉദാ. വെസ്പുല ഓസ്ട്രിയാക്ക [8] ).

പെരുമാറ്റം[തിരുത്തുക]

പോളിസ്റ്റൈൻ പേപ്പർ കടന്നലുകൾ തങ്ങൾക്കോ കൂടുകൾക്കോ ഭീഷണിയുണ്ടെങ്കിൽ മാത്രമേ ആക്രമിക്കൂ. [9] അവയുടെ കുത്തുകൾ വളരെ വേദനാജനകവും -(എല്ലാ വിഷ ജന്തുക്കളെയും പോലെ)- ചില വ്യക്തികളിൽ മാരകമായ അനാഫൈലക്റ്റിക് പ്രതികരണത്തിന് കാരണമാകുന്നവയുമായിരിക്കും. [10] യൂറോപ്യൻ പേപ്പർ കടന്നലുകളിൽ ( പോളിസ്റ്റെസ് ഡൊമിനുല ) നടത്തിയ ഒരു പഠനത്തിൽ, കൂടുതൽ വിഷമുള്ളതാണെന്ന് നിഗമനമുണ്ട്. അവയ്ക്ക് വലിയ വിഷ ഗ്രന്ഥികളുണ്ട്, മാത്രമല്ല കൂടിനെ ഭീഷണിപ്പെടുത്തുന്ന ജീവജാലങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് സിഗ്നൽ നൽകുന്നവയുമാണ്. [11]

ഒരു സ്പൈഡർ ലില്ലി ഇലയിൽ പേപ്പർ വാസ്പ്.

മിക്ക കടലാസ് കടന്നലുകളും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ പ്രയോജനകരമാണ്. അവ, പ്രകൃതിദത്ത ജൈവ നിയന്ത്രണത്തിൽ വളരെ പ്രധാനമാണ്. [3] കടലാസ് കടന്നലുകൾ കാറ്റർപില്ലറുകൾ, ഈച്ചകൾ, വണ്ട് ലാർവകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് പ്രാണികളെയും തേനും ഭക്ഷിക്കുന്നു. അറിയപ്പെടുന്ന ഒരു പരാഗണകാരിയായതിനാലും പൂന്തോട്ട കീടങ്ങളെ ഭക്ഷിക്കുന്നതിനാലും കടലാസ് കടന്നലുകളെ പലപ്പോഴും കൃഷിയി‍ൽ പ്രയോജനപ്രദമായി കണക്കാക്കുന്നു. [10]

ഇതും കാണുക[തിരുത്തുക]

റഫറൻസുകൾ[തിരുത്തുക]

  1. "Paper Wasp" Microsoft Encarta Online Encyclopedia 2006.
  2. James M. Carpenter. "Distributional checklist of the species of the genus Polistes (Hymenoptera: Vespidae; Polistinae, Polistini)". Archived from the original on 2009-07-10. Retrieved 2009-02-09.
  3. 3.0 3.1 Lyon, W.F. and G.S. Wegner (1991). Paper Wasps and Hornets Archived 2001-04-25 at the Wayback Machine. Ohio State University Extension Fact Sheet: Entomology
  4. Post, David C; Jeanne, Robert L (July 1981). "Colony Defense against Ants by Polistes fuscatus (Hymenoptera: Vespidae) in Wisconsin". Journal of the Kansas Entomological Society. 54 (3): 599. Retrieved 18 December 2021.
  5. Matthews, R. W.; Starr, C. K. (1984). "Microstigmus comes Wasps have a Method of Nest Construction Unique Among Social Insects". Biotropica. 16 (1): 55–58. doi:10.2307/2387895. JSTOR 2387895.
  6. Yamane, Soichi; Ito, Yosiaki (1994). "Nest Architecture of the Australian Paper Wasp Ropalidia Romandi Cabeti, With a Note on its Developmental Process (Hymenoptera: Vespidae)". Psyche. 101 (3–4): 145–158. doi:10.1155/1994/92839.{{cite journal}}: CS1 maint: unflagged free DOI (link)
  7. Dapporto L, Cervo R, Sledge MF, Turillazzi S (2004) "Rank integration in dominance hierarchies of host colonies by the paper wasp social parasite Polistes sulcifer (Hymenoptera, Vespidae)". J Insect Physiol 50 :217–223
  8. Archer, M.E. (1998). "Vespula austriaca (Panzer, 1799)". Bees, Wasps & Ants Recording Society. BWARS. Retrieved 15 Oct 2014.
  9. Felixson, Carol (undated). "Paper wasps work together." Retrieved 2009-04-26 from "L.A. Times" at .
  10. 10.0 10.1 Drees, B.M. and John Jackman (1999). Field Guide to Texas Insects. Gulf Publishing Company, Houston, Texas. Excerpt available at: Texas Cooperative extension Archived 2006-12-05 at the Wayback Machine.
  11. Vidal-Cordero, J; Moreno-Rueda, Gregorio; López-Orta, Antonio; Marfil-Daza, Carlos; Ros-Santaella, José L; Ortiz-Sánchez, F (2012). "Brighter-colored paper wasps (Polistes dominula) have larger poison glands". Frontiers in Zoology. 9 (1): 20. doi:10.1186/1742-9994-9-20. ISSN 1742-9994. PMC 3495029. PMID 22901602.{{cite journal}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=പേപ്പർ_വാസ്പ്&oldid=3774781" എന്ന താളിൽനിന്ന് ശേഖരിച്ചത്