പേപ്പർ മൾബെറി
Paper Mulberry | |
---|---|
![]() | |
പേപ്പർ മൾബെറി കായകൾ | |
Scientific classification | |
Kingdom: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | B. papyrifera
|
Binomial name | |
Broussonetia papyrifera | |
Synonyms | |
|
15 മീറ്റർ വരെ ഉയരം വയ്ക്കുന്ന, കിഴക്കനേഷ്യൻ വംശജനായ ഒരു മരമാണ് പേപ്പർ മൾബെറി.(ശാസ്ത്രീയനാമം: Broussonetia papyrifera). ഒരേ ശാഖയിൽത്തന്നെ വ്യത്യസ്തരൂപത്തിലുള്ള ഇലകൾ കാണാറുണ്ട്. കടലാസ് പൾപ്പിനുപറ്റിയതടിയായതു കൊണ്ട് പരീക്ഷണാർത്ഥം ഇന്ത്യയിൽ കൊണ്ടുവന്നതാണ്. ഹിമാലയത്തിൽ വന്യസസ്യമായി കാണാം. കേരളത്തിൽ ചില പരീക്ഷണതോട്ടങ്ങൾ ഉണ്ട്. കന്നുകാലികളും കാട്ടുമൃഗങ്ങളും തിന്നുനശിപ്പിക്കുന്നതിനാൽ കേരളത്തിൽ ഇത് വിജയിച്ചിട്ടില്ല. നിറയെ ശാഖകളുണ്ടാവും. ഇലപൊഴിക്കുന്ന മരമാണ്. കാറ്റിൽ ഒടിഞ്ഞൂവീഴാവുന്നത്ര ബലമേ തടിയ്ക്കുള്ളൂ. നല്ല മധുരമുള്ള പഴങ്ങൾ തിന്നാൻ പറ്റുന്നതാണ്. പലയിടത്തും ഇതിനെയൊരു അധിനിവേശസസ്യമായാണ് കണക്കാക്കുന്നത്[1]. നല്ല ഗുണമേന്മയുള്ള പേപ്പർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു[2].
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-01-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-02-02.
- ↑ http://apps.kew.org/trees/?page_id=113
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വിക്കിസ്പീഷിസിൽ Broussonetia papyrifera എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

Broussonetia papyrifera എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.