പെറി മേസൺ
ദൃശ്യരൂപം
അപസർപ്പക സാഹിത്യകാരനായ ഏൾ സ്റ്റാൻലി ഗാർഡ്നർ സൃഷ്ട്ടിച്ച ഒരു സാങ്കല്പിക കഥാപാത്രമാണ് പെറി മേസൺ. പെറി മേസണിനെ നായകനാക്കി ഏൾ സ്റ്റാൻലി ഗാർഡ്നർ 80- ൽപ്പരം നോവലുകളും ചെറുകഥകളും രചിക്കുകയുണ്ടായി. ബുദ്ധിമാനായ ഒരു അഭിഭാഷകൻ(attorney) ആയ പെറി മേസൺ, തന്നെത്തേടിയെത്തുന്ന കുഴഞ്ഞുമറിഞ്ഞ കേസുകളുടെ കുരുക്കഴിക്കുന്നതും തന്റെ കക്ഷിയുടെ നിരപരാധിത്വം തെളിയിക്കുകയുമാണ് മിക്ക കൃതികളുടെയും പ്രമേയം.