പെരുമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 10°37′21″N 76°08′06″E / 10.622557°N 76.134939°E / 10.622557; 76.134939

പെരുമല
Perumala.jpg
പെരുമല, വിദ്യ അക്കാദമിയിൽ നിന്നുള്ള ഒരു ദൂരകാഴ്ച
നാമകരണം
മൊഴിമാറ്റംപെരുമല (മലയാളം)
ഭൂപ്രകൃതി
സ്ഥലംകേരളം, ഇന്ത്യ
Parent rangeഒറ്റപ്പെട്ടത്, പശ്ചിമഘട്ടത്തിനു സമീപം

തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽനിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഒരു കുന്നാണ് പെരുവൻമല എന്നപേരിൽ അറിയപ്പെടുന്ന പെരുമല. പെരുമല കുന്നിന്റെ നെറുകയിൽ വളരെ പുരാതനമായ ഒരു ക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ഗുരുവായൂർ - കുന്നംകുളം - കോഴിക്കോട് റൂട്ടിൽ കേച്ചേരിക്കു സമീപം 500 അടിയോളം ഉയരത്തിലാണു പെരുമല സ്ഥിതി ചെയ്യുന്നത്.

അധികം ആരും ശ്രദ്ധിക്കാതിരുന്ന കുന്നിൽ അപൂർവ ഇനം ഓർക്കിഡായ ഹൈബർനേറിയ, കണ്ണാന്തളി, വിവിധ ഇനം പുൽവർഗങ്ങൾ, പ്രത്യേകതരം ചിത്രശലഭങ്ങൾ എന്നിവയെ കണ്ടെത്തിയിട്ടുണ്ട്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സഹ്യപർവത നിരകളും പൊട്ടുപോലെ ഇവിടെനിന്ന് കാണാനാകും. [1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. മനോരമ ഓൺലൈൻ. സംഭരിച്ചത് 2011 ജൂലൈ 10 ന്
"https://ml.wikipedia.org/w/index.php?title=പെരുമല&oldid=2148324" എന്ന താളിൽനിന്ന് ശേഖരിച്ചത്