പെരുമണ്ണശ്ശേരി സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെരുമണ്ണശ്ശേരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിപ്പറമ്പ് പെരുമണ്ണശ്ശേരി ദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് പെരുമണ്ണശ്ശേരി സുബ്രഹ്മണ്യസ്വാമി മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

ഭൂപ്രകൃതികൊണ്ടും കാനനനീർച്ചോലകളാലും അനുഗൃഹീതമായ, ക്ഷേത്രം സ്ഥിതിചെയ്യുന്ന പ്രദേശം സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഋഷീശ്വരന്മാർ തപോവനമായി തിരഞ്ഞെടുത്തു. താപസന്മാരുടെയും തപോഭൂമിയുടെയും സംരക്ഷണത്തിനു വേണ്ടി  ഒരു ദിവ്യതേജസ്സ് ഭൂമിയിൽ പതിക്കുന്നത് മഹർഷിമാർ കാണുകയും, അവർ ആ സ്ഥലത്തെത്തിയപ്പോൾ ഒരു മയിൽ നൃത്തമാടുന്നതും കാണുകയുണ്ടായി. സുബ്രഹ്മണ്യഭഗവാനെ മാമുനിമാർ പ്രസ്തുത ജ്യോതി പതിച്ച സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു.