പെരുന്നാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വലിയ പെരുന്നാൾ എന്നു് പദാർത്ഥം.കേരളത്തിൽ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും ഉൽസവങ്ങളെയാണ്‌ പെരുന്നാൾ എന്നു് പറയുന്നത്. ക്രിസ്ത്യാനികളുടെ ഇടയിൽ മതപരമായ പ്രധാന ദിവസങ്ങളെയാണ്‌ പെരുന്നാൾ എന്നു വിളിക്കാറുള്ളതു് എന്നുള്ളത് പോലെത്തന്നെ മുസ്ലികളും മതപരമായ 2 ആഘോഷങ്ങൾ ആണ് പെരുന്നാൾ എന്ന് അറിയപ്പെടുന്നത്

ക്രിസ്ത്യാനികളുടെ പെരുന്നാളുകൾ[തിരുത്തുക]

പൊതുവായതും പ്രാദേശികമായതുമായ മതപരമായ പ്രധാന ദിവസങ്ങളാണു് ക്രിസ്ത്യാനികൾക്കു് പെരുന്നാളുകൾ.യേശു ക്രിസ്തുവിന്റെ ജീവിതപ്രവർത്തനത്തിലെ നിർണായക സംഭവങ്ങളുടെയും വിശുദ്ധരുടെ മരണദിനങ്ങളുടെയും സഭാസ്ഥാപനത്തിന്റെയും ഇടവക പള്ളിയുടെ കല്ലിട്ടതിന്റെയും ഒക്കെ ഓർമ പുതുക്കുന്ന ദിവസങ്ങളാണവ.ഉദാ: ഉയർപ്പു്പെരുന്നാൾ(ക്യംതാ), പിറവിപ്പെരുന്നാൾ (യെൽദോ),സ്വർഗാരോഹണപ്പെരുന്നാൾ.

ഇടവക പള്ളികളിൽ പ്രാദേശികമായി ഒരു പെരുന്നാൾ പ്രധാനപെരുന്നാളായി ആഘോഷിയ്ക്കുക പതിവാണു്. അതു് യേശു ക്രിസ്തുവിന്റെ ജീവിതപ്രവർത്തനത്തിലെ ഏതെങ്കിലും നിർണായക സംഭവത്തിന്റെയോ വിശുദ്ധരുടെയാരുടെയെങ്കിലും മരണദിനങ്ങളുടെയോ സഭാസ്ഥാപനത്തിന്റെയോ അതതു് ഇടവക പള്ളി സ്ഥാപിച്ചതിന്റെയോ ഓർമ പുതുക്കുന്ന ദിവസമായിട്ടായിരിയ്ക്കും.

മുസ്ലീങ്ങളുടെ പെരുന്നാളുകൾ[തിരുത്തുക]

മുസ്ലിംങ്ങളുടെ ഇടയിൽ കൊണ്ടാടുന്ന 2 ആഘോഷങ്ങളാണ് വലിയ പെരുന്നാളും, ചെറിയ പെരുന്നാളും. റമദാനിനു ശേഷം ഷവ്വാൽ മാസം ഒന്നാം ദിവാസമാണ് ചെറിയ പെരുന്നാൾ ആഘോഷം. അറബിയിൽ ഈദുൽ ഫിത്വർ എന്നറിയപ്പെടുന്നു. വലിയപെരുന്നാൾ എന്നറിയപ്പെടുന്ന ബലിപെരുന്നാൾ ആണ് മുസ്ലീങ്ങളുടേ മറ്റൊരു പെരുന്നാൾ.ഹജ്ജ് മാസം ദുൽ-ഹിജ്ജ് 10 നാണ് ഈ ദിനം.വലിയ പെരുന്നാളും ചെറിയ പെരുന്നാളും എന്ന പേര് എങ്ങനെ വന്നു .മൃഗത്തെ  ബലിയറുക്കുന്ന കർമ്മം നടക്കുന്നത് കൊണ്ടാണ് ബലി പെരുന്നാൾ എന്ന് പറയുന്നത് . ഫലസ്തീൻ ലബ്നാൻ മിസ്റ് ഇറാഖ് ലിബിയ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഈദുൽ അക്ബർ വലിയ പെരുന്നാൾ എന്നും പറയാറുണ്ട് ദുൽഹിജ്ജ 13 വരെ നിസ്കാര ശേഷം തക്ബീർ ചൊല്ലുന്നതിനാൽ മൂന്ന് ദിവസം ആഘോഷം നീണ്ട് നിൽക്കുന്നത് കൊണ്ടാണ് വലിയ പെരുന്നാൾ എന്ന് പേര് വന്നത്. രണ്ട് പെരുന്നാളും ത്യഗത്തിിന്റെയും സമർപണത്തിന്റെയും ഭാഗമാണ് .അതുപോലെ നിർബന്ധ ദാനമായ സകാത്തും പെരുന്നാളുമായി യാതൊരു ബന്ദ്ധവുമില്ല.

ഇതും കാണുക[തിരുത്തുക]

മാപ്പിള

പള്ളി

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പെരുന്നാൾ&oldid=3914453" എന്ന താളിൽനിന്ന് ശേഖരിച്ചത്