പെരുന്തേനരുവി തടയണ
| പെരുന്തേനരുവി തടയണ | |
|---|---|
| രാജ്യം | ഇന്ത്യ |
| സ്ഥലം | പത്തനംതിട്ട ജില്ല |
| നിർദ്ദേശാങ്കം | 9°24′44″N 76°52′48″E / 9.41222°N 76.88000°E |
| പ്രയോജനം | ജലവൈദ്യുതി |
| നിർമ്മാണം പൂർത്തിയായത് | 2017 |
| പ്രവർത്തിപ്പിക്കുന്നത് | കെ.എസ്.ഇ.ബി |
| അണക്കെട്ടും സ്പിൽവേയും | |
| തടഞ്ഞുനിർത്തിയിരിക്കുന്ന നദി | പമ്പ |
| Website ഔദ്യോഗിക വെബ്സൈറ്റ് | |
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ, നാറാണംമൂഴി പഞ്ചായത്തുകളിൽ പമ്പ നദിക്ക് കുറുകേ സ്ഥാപിച്ചിട്ടുള്ള തടയണയാണ് പെരുന്തേനരുവി തടയണ. പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണിത് നിർമ്മിച്ചിരിക്കുന്നത്. ഈ തടയണയിലൂടെ അഴുത, പമ്പ എന്നീ നദികളിലെ ജലം മുഴുവനായും തടഞ്ഞു നിർത്താതെയുള്ള നദിയുടെ ഭാഗമായ റൺ ഓഫ് ദ റിവർ പദ്ധതിയാണ് ഇത്. കോൺക്രീറ്റ് ഭൂഗുരുത്വ അണയായ ഇതിന് 10.93 metres (35.9 ft) ഉയരവും 227.5 metres (746 ft) നീളവും ഉണ്ട്. പമ്പയുടെ ഇടതു തീരത്താണ് വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. ഈ പദ്ധതിയിൽ 3 മെഗാവാട്ടുള്ള രണ്ട് ജനറേറ്ററുകളിൽ നിന്നായി 6 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. തടയണയിലൂടെ ഒഴുകുന്ന പമ്പ നദി റാന്നി, കോന്നി, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, മാവേലിക്കര, കാർത്തികപ്പള്ളി എന്നീ താലൂക്കളിലൂടെ ഒഴുകുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "Diversion Structures in Pathanamthitta district – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-24. Retrieved 2021-07-27.
This article incorporates text available under the CC BY-SA 2.5 license.