പെരുങ്ങാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊല്ലം ജില്ലയിൽ കൊല്ലം താലൂക്കിൽ മൺറോതുരുത്ത് ഗ്രാമത്തിൽ പെട്ട മനോഹര ദ്വീപ്‌.മൂന്നുവശവും അഷ്ടമുടിക്കായലും ഒരുവശത്ത് കല്ലടയാറും അതിരിടുന്ന ഈ ദ്വീപിൽ നിന്നാൽ കല്ലടയാർ കായലിൽ പതിക്കുന്ന കാഴ്ച കാണാം.നാനൂറോളം കുടുംബങ്ങൾ ഇവിടെ വസിക്കുന്നു. റോഡുകളില്ല.നടവഴികൾ മാത്രം.പ്രശസ്ത നിലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ ഇവിടെയുണ്ട്.ബ്രാഞ്ച് പോസ്റ്റ്‌ ഓഫിസുണ്ട്.ഒരു ലത്തീൻ കത്തോലിക്കാ ദേവാലയവും ഒരു ക്ഷേത്രവും ഇവിടെയുണ്ട്.അരിനല്ലൂർ,പടിഞ്ഞാറെ കല്ലട,അഷ്ടമുടി എന്നിവിടങ്ങളിൽ നിന്നും കടത്തുവള്ളമുണ്ട്.ജലഗതാഗതവകുപ്പിന്റെ ബോട്ട് സർവീസ്‌ ഇതുവഴി കടന്നു പോകുന്നു.ജനങ്ങളുടെ പ്രധാന തൊഴിൽ മീൻപിടുത്തമാണ്.വിനോദ സഞ്ചാരികളുടെ ഇഷ്ടസ്ഥലമാണ്.

"https://ml.wikipedia.org/w/index.php?title=പെരുങ്ങാലം&oldid=3248356" എന്ന താളിൽനിന്ന് ശേഖരിച്ചത്