പെരുങ്കൊക്കൻ പ്ലോവർ
| പെരുങ്കൊക്കൻ പ്ലോവർ | |
|---|---|
| ശ്രീലങ്കയിലെയാല ദേശീയോദ്യാനത്തിൽ | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | E. recurvirostris |
| Binomial name | |
| Esacus recurvirostris (Cuvier, 1829) | |
| Distribution of E. recurvirostris in dark green. E. magnirostris in light green | |


പെരുങ്കൊക്കൻ പ്ലോവറിന്[2] [3][4][5] ആംഗലേയത്തിൽ great stone-curlew എന്നും great thick-knee എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Esacus recurvirostris' എന്നാണ്.തെക്കേ ഏഷ്യയിൽ ഇന്ത്യ,പാകിസ്താൻ, ശ്രീലങ്ക എന്നിവിടങ്ങളിലേയും തെക്കു-കിഴ്ശ്ക്കൻ ഏഷ്യയിലേയും സ്ഥിര വാസിയാണ്. ഇവയെ നദി-യ്ഹടാക തീരങ്ങളിൽ പ്രത്യേകിച്ച് ചരലുകൾ ഉള്ളിടത്ത് കാണുന്നു.പറക്കുമെങ്കിലും ശത്രുവിനെ കണ്ടാൽ ഓടുകയാണ് ചെയ്യുന്നത്. ആഴം കുറഞ്ഞ വെള്ളത്തിൽ ഇരതേടുന്നവയാണ്. പതുക്കെ ഇടയ്ക്ക് ഓടിയും ഇര തേടുന്നു.
രൂപ വിവരണം
[തിരുത്തുക]ഈ പക്ഷിക്ക് 49-55 സെ.മീ നീളം കാണും.കൊക്കിന് 7 സെ.മീ. നീളം.കൊക്കിന്റെ അറ്റം കറുത്തതും തുടങുന്ന ഭാഗം മഞ്ഞയുമാണ്.കൊക്കിനു മുകളിൽ നേരിയ വളവുണ്ടാകും. നെറ്റിത്തടവും കണ്ണിനെ ചുറ്റിയുള്ള കഴുത്തിലെ വളയവും വെള്ള നിറമാണ്. കണ്ണിനോട് ചേർന്ന് മുകളിലും താഴേയുമായി വീതികൂടിയ രണ്ടു കറുത്ത വരകളുണ്ട്.ചിറകിൽ വീതികൂടിയ കറുത്ത വരയുണ്ട്.അടിവശത്തും നെഞ്ചിലും വരകളില്ലാതെ ചാര- തവിട്ടു നിറമാണുള്ളത്.ബാക്കി അടിഭാഗം വെള്ളയാണ്.കണ്ണുകൾക്ക് നല്ല മഞ്ഞ നിറമാണ്.കാലുകൾ മങ്ങിയ പച്ച കലർന്ന മഞ്ഞനിറം. പൂവനും പിടയും ഒരേപോലെയാണ്. പ്രായമാവാത്തവയ്ക്ക് അല്പം മങ്ങിയ നിറമാണ്.
ഭക്ഷണം
[തിരുത്തുക]പ്രാണികളും ധാന്യങ്ങളുമാണ് പ്രധാന ഭക്ഷണം. വലിയ പ്രാണികളേയും ഞണ്ടുകളേയും ഭക്ഷണമാക്കാറുണ്ട്.
പ്രജനനം
[തിരുത്തുക]ജലത്തിനരികിൽ ചെറിയ കല്ലുകൾക്കിടയിൽ ഒരു മുട്ടയാണ് ഇടുന്നത്.
അവലംബം
[തിരുത്തുക]- ↑ "Esacus recurvirostris". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 491. ISBN 978-81-7690-251-9.
{{cite book}}:|access-date=requires|url=(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}:|access-date=requires|url=(help); no-break space character in|title=at position 52 (help) - ↑ ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2.
{{cite book}}: Cite has empty unknown parameter:|coauthors=(help); Unknown parameter|month=ignored (help)