പെരുംകുരുമ്പ
ദൃശ്യരൂപം
പെരുംകുറുമ്പ Chonemorpha frangrans | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Subkingdom: | |
Division: | |
Class: | |
Subclass: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | C. frangrans
|
Binomial name | |
Chonemorpha frangrans | |
Synonyms | |
|
മരങ്ങളിൽ കയറിപ്പോവുന്ന ഒരു വലിയ വള്ളിച്ചെടിയാണ് പെരുംകുറുമ്പ. (ശാസ്ത്രീയനാമം: Chonemorpha fragrans). രക്തശോധന ഔഷധങ്ങളുടെ ഗണത്തിൽ പെടുന്നു. ഇംഗ്ലീഷിൽ Frangipani Vine, Wood vine എന്ന് പേരുകളുണ്ട്. സംസ്കൃതത്തിൽ മധുശോണി, ധനുർമാല, മൂർവാ, മധുശ്രവഃ, മൂർവി, ധനുർഗുണഃ എന്നും വിളിക്കുന്നു. അപ്പൂപ്പൻതാടി, മുത്തപ്പൻതാടി, നോവുണ്ണി എന്നെല്ലാം അറിയപ്പെടുന്നു.
മഴ ധാരാളമുള്ള കാടുകളിൽ കൂടുതലായി കാണുന്നു
വിവിധയിനങ്ങൾ
[തിരുത്തുക]ചിലയിടത്ത് Marsdenia tenacissima യെ പെരുംകുരുമ്പയായി കണക്കാക്കുന്നുണ്ട്.
രൂപവിവരണം
[തിരുത്തുക]വലിയ മരങ്ങളിൽ വരെ പടർന്നു കയറി വളരുന്നു. തൊലിയ്ക്ക് തവിടു നിറമാണ്. തിളക്കമുള്ള ഇലകളാണ്.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം : മധുരം, തിക്തം
- ഗുണം : സരം, ഗുരു
- വീര്യം : ഉഷ്ണം
- വിപാകം : കടു
ഔഷധയോഗ്യമായ ഭാഗങ്ങൾ
[തിരുത്തുക]വേര്, ഇല
ഔഷധ ഗുണം
[തിരുത്തുക]വേര് രക്തശുദ്ധിയ്ക്ക് നല്ലതാണ്. സമൂലം വിരേചകമാണ്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ഔഷധസസ്യങ്ങൾ, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Chonemorpha fragrans എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chonemorpha fragrans എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.