Jump to content

പെരിപാറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെരിപാറ്റസ്
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: Onychophora
Class: Onychophorida
Order: Euonychophora
Family: Peripatidae
Genus: Peripatus
Guilding, 1826
Species

See text

വെൽവെറ്റ് പുഴുക്കളിലെ ഒരു ജനുസ്സാണ് 'പെരിപാറ്റസ്'. 570 ദശലക്ഷത്തോളം വർഷങ്ങളായി പരിണാമസ്പർശമേൽക്കാതെ നിൽക്കുന്ന ഇവ, "ജീവിക്കുന്ന ജീവാശ്മങ്ങൾ"‍(living fossils) ആയി കണക്കാക്കപ്പെടുന്നു. ഓസ്ട്രേലിയ, ആഫ്രിക്ക, ഏഷ്യ, ന്യൂസിലൻഡ്, കോസ്റ്റ റീക്ക തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഇവ [1] യൂറോപ്പിലും അന്റാർട്ടിക്കയിലും ഇല്ല. ഇവ നാൽപ്പതോളാം ഉപവർഗ്ഗങ്ങളുണ്ട്.[2]

നിശാചാരിയായ മാംസ‌ഭുക്കാണ് പെരിപാറ്റസ്. ഒട്ടേറെ ജോഡി കാലുകളുള്ള ഈ അപൂർവ ജീവിയ്ക്ക് ഏറെക്കുറേ ഒരു പുഴുവിന്റെ ആകൃതിയാണ്. ആർത്രോപോഡു വർഗ്ഗത്തിൽ പെട്ട ജന്തുക്കളുമായി ഘടനാപരമായ പല സാദൃശ്യങ്ങളും പ്രകടിപ്പിക്കുന്ന പെരിപാറ്റസിന് ചില കാര്യങ്ങളിൽ അനലിഡുകളുമായും സാമ്യമുണ്ട്. മറ്റുജീവിവർഗ്ഗങ്ങൾ ഒന്നിലും കാണപ്പെടാത്ത ചില സവിശേഷസ്വഭാവങ്ങളും ഇതിനുണ്ട്.

ഇനങ്ങൾ

[തിരുത്തുക]

താഴെ പറയുന്നവയാണ് പ്രധാന വിഭാഗങ്ങൾ:[3][4]

Peripatus antiguensis Bouvier, 1899 and Peripatus bavaysi Bouvier, 1899 are considered nomina dubia by Oliveira et al. 2012.

ശരീരഘടന

[തിരുത്തുക]
പെരിപാറ്റസ്

പെരിപാറ്റസിന്റെ ശരീരം ബാഹ്യമായി ഖണ്ഡീകരിക്കപ്പെട്ടിട്ടുള്ളതല്ല. ആർത്രോപോഡുകളുടേതുപോലെ ഖണ്ഡീകരിക്കപ്പെട്ട കാലുകളുമല്ല ഇവയ്ക്കുള്ളത്. എന്നാൽ ആർത്രോപോഡുകളുടേതുപോലുള്ള നഖങ്ങൾ ഇവയ്ക്കുണ്ട്. ക്യൂട്ടിക്കിൾ മൂടിയ ചർമ്മത്തിൽ "പാപ്പില്ല"-കൾ എന്നറിയപ്പെടുന്ന സൂക്ഷ്മമായ തന്തുക്കൾ വളർന്നിരിക്കുന്നു. പെരിപാറ്റസിന്റെ വെൽവെറ്റ് നിറത്തിനു പിന്നിൽ ഈ പാപ്പില്ലകളാണ്.

പെരിപാറ്റസിന്റെ ശരീരം മസ്തിഷ്കവൽക്കരിക്കപ്പെട്ടതല്ല.

പെരിപാറ്റസിന്റെ ആഹാരം മുഖ്യമായും ചെറിയ പ്രാണികളാണ്. ശിരസിനോടടുത്തുള്ള ഒരു ജോഡി സം‌വേദിനികൾ(antennae) ശ്രവിക്കുന്ന ഒട്ടലോടുകൂടിയ വെളുത്ത ദ്രാവകത്തിൽ കുരുക്കിയാണ് അത് ഇരയെ പിടിക്കുന്നത്. വായുവുമായി സമ്പർക്കത്തിൽ ഈ ദ്രവം ഉറയ്ക്കുന്നതോടെ ഇര നിശ്ചലമാക്കപ്പെടുന്നു. തുടർന്ന് ഇരയുടെ ബാഹ്യാസ്ഥികൂടത്തിൽ ഒരു സുഷിരമുണ്ടാക്കി പെരിപാറ്റസ് അതിലൂടെ ദഹനരസങ്ങൾ അടങ്ങിയ ശ്രവം കടത്തിവിടുന്നു. ശ്രവത്തിലെ രസങ്ങളുടെ പ്രവർത്തനത്തിൽ ദഹിച്ച ഇരയുടെ ആന്തരഭാഗങ്ങൾ പെരിപാറ്റസ് വലിച്ചടുത്ത് ആഹരിക്കുന്നു.

വിസർജ്ജനം നെഫ്രിഡിയകൾ എന്നറിയപ്പെടുന്ന സുഷിരങ്ങൾ വഴിയാണ്.

പ്രത്യുല്പാദനം

[തിരുത്തുക]

പെരിപാറ്റസ് വർഗ്ഗങ്ങൾക്കിടയിൽ പ്രത്യുല്പാദന തന്ത്രങ്ങളുടെ കാര്യത്തിൽ ഏറെ വൈവിദ്ധ്യമുണ്ട്. മുട്ടയിടുന്ന ഇനങ്ങളും അണ്ഡത്തെ ശരീരത്തിനുള്ളിൽ സൂക്ഷിച്ച് പൂർണ്ണമായോ ഭാഗികമോ ആയി വികസിച്ച കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുന്ന ഇനങ്ങളും ഉണ്ട്.[5]

അവലംബം

[തിരുത്തുക]
  1. Onychophora Online: velvet worms, peripatus, living fossils, by Julian Monge Najera
  2. പേജ് 237, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  3. "Updated Onychophora Checklist". Onychophora Website. Retrieved 6 July 2016.
  4. Oliveira, Read, Mayer (2012). "A world checklist of Onychophora (velvet worms), with notes on nomenclature and status of names". ZooKeys. 211: 1–70. doi:10.3897/zookeys.211.3463. PMC 3426840. PMID 22930648. Retrieved 16 July 2016.{{cite journal}}: CS1 maint: multiple names: authors list (link) CS1 maint: unflagged free DOI (link)
  5. ലാൻഡർ സർവകലാശാല, അകശേരുകി ഘടനാശാസ്ത്രം ഓൺലൈൻ[1]
"https://ml.wikipedia.org/w/index.php?title=പെരിപാറ്റസ്&oldid=3130932" എന്ന താളിൽനിന്ന് ശേഖരിച്ചത്