പെരിഞ്ചാൻകുട്ടി
അടിമാലിയിൽ നിന്ന് 23 Km യാത്ര ചെയ്താൽ പെരിഞ്ചാൻകുട്ടി എന്ന ഗ്രാമത്തിൽ എത്താം കട്ടപ്പനയിൽ നിന്നും 22 km ദൂരം. പെരിയാറിന്റെ ഒരു പ്രധാന കൈവഴിയാണ് പെരിഞ്ഞാൻകുട്ടി ആറ്. കൊന്നത്തടി, വാത്തി കുടി, നെടുംകണ്ടം പഞ്ചായത്തുകളുടെ ഒരു സംഗമമാണ് പെരിഞ്ചാൻ കുട്ടി. നാല് വശവും മലകളൽ ചുറ്റപെട്ട ഈ പ്രദേശം പ്രകൃതി രമണീയമായ ഒരു സ്ഥലമാണ്. അടിമാലി നെടുംകണ്ടം,അടിമാലി കട്ടപ്പന ബസ് റൂട്ടുകൾ ഇതുവഴി കടന്ന് പോകന്നു. 2009 മുതൽ നടന്നുവരുന്ന ആദിവാസി സമരവും കുടിൽ കെട്ടി താമസവും ഈ പ്രദേശത്തെ പ്രസിദ്ധമാക്കുന്നു.[1] 2018 മാർച്ചിലും കൊന്നത്തടി പഞ്ചായത്തിലെ 7, വാർഡിൽപെടുന്ന പെരിഞ്ചാൻകുട്ടി, മേഖലകളിൽ താമസിക്കുന്ന രണ്ടായിരത്തോളം കർഷക കുടുംബങ്ങൾക്കു പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണു വഴിതടയൽ സമരം നടന്നു.
പെരിഞ്ചാങ്കുട്ടി പദ്ധതി[തിരുത്തുക]
01962ൽ ഇവിടെ ഒരു ജലവൈദ്യുത പദ്ധതി പ്രഖ്യാപിച്ചു. 1996ൽ സർക്കാർ ആ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു. 1962ൽ ആദിവാസികൾപട്ടയത്തിനായി സമീപിച്ചപ്പോൾ അതൊഴിവാക്കാനാണ് ഈ പദ്ധതി പ്രഖ്യാപിച്ചതെന്ന് ആരോപിക്കപ്പെടുന്നു. [2]
അവലംബം[തിരുത്തുക]
- ↑ https://localnews.manoramaonline.com/idukki/local-news/2018/06/22/23062018-article-1.html
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-10-20.