പെരിങ്ങൽക്കുത്ത് അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പെരിങ്ങൽകുത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെരിങ്ങൽകുത്ത് അണക്കെട്ട്
പെരിങ്ങൽകുത്ത് അണക്കെട്ട്
സ്ഥലംവാഴച്ചാൽ , തൃശ്ശൂർ, കേരളം, ഇന്ത്യ
നിർദ്ദേശാങ്കം10°18′55.3644″N 76°38′4.2432″E / 10.315379000°N 76.634512000°E / 10.315379000; 76.634512000
പ്രയോജനംവൈദ്യുതി നിർമ്മാണം
നിർമ്മാണം പൂർത്തിയായത്1957
പ്രവർത്തിപ്പിക്കുന്നത്KSEB, കേരള സർക്കാർ
അണക്കെട്ടും സ്പിൽവേയും
തടഞ്ഞുനിർത്തിയിരിക്കുന്ന നദിചാലക്കുടി പുഴ
ഉയരം51.8 m (170 ft)
നീളം365.76 m (1,200 ft)
സ്പിൽവേകൾ8
സ്പിൽവേ തരംOgee
സ്പിൽവേ ശേഷി2266 M3/Sec
റിസർവോയർ
Creates പെരിങ്ങൽകുത്ത് റിസർവോ
ആകെ സംഭരണശേഷി32,000,000 cubic metres (1.1×109 cu ft)
ഉപയോഗക്ഷമമായ ശേഷി30,300,000 cubic metres (1.07×109 cu ft)
പ്രതലം വിസ്തീർണ്ണം2.85 hectares (7.0 acres)
Power station
Operator(s)KSEB
Commission date1961
Turbines4 x 9 Megawatt (Francis-type) 1 x 16 Megawatt (Francis-type)
Installed capacity36 MW + 16 MW
Annual generation191 MU + 38 MU
പെരിങ്ങൽക്കുത്ത് പവർ ഹൗസ്

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാലക്കുടി - വാൽപ്പാറ - ആളിയാർ റൂട്ടിൽ വാഴച്ചാൽ ഫോറെസ്റ് ഡിവിഷനിൽ [1] അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ അതിരപ്പിള്ളിക്ക് സമീപമായി ചാലക്കുടിപ്പുഴയിൽ പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി [2] , [3] യുടെ സ്ഥിതി ചെയ്യുന്ന ഒരു അണക്കെട്ടാണ്‌ പെരിങ്ങൽകുത്ത് അണക്കെട്ട്[4] അഥവാ പൊരിങ്ങൽകുത്ത് അണക്കെട്ട്. 1957-ലാണ് ഇത് പൂർത്തിയായത്. ആനക്കയം താഴവാരത്തിനു താഴെയാണ് അണക്കെട്ട് സ്ഥാപിച്ചിരിക്കുന്നത്. അണക്കെട്ടിന് 366 മീറ്റർ നീളവും 36.9 മീറ്റർ ഉയരവും ഉണ്ട്[5]. ജലസംഭരണശേഷി 3.2 കോടി ഘനമീറ്ററാണ്[6]. 1949 മേയ് 20-ന് കൊച്ചി രാജാവ് രാമവർമ്മയാണ് ഈ അണക്കെട്ടിന്റെ ശിലാസ്ഥാപനം നിർ‌വഹിച്ചത്. അന്ന് ആരംഭിച്ച നിർമ്മാണജോലികൾ 1957 മേയ് 15-ന് പൂർത്തിയായി. 399 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവായ മൊത്തം തുക.[5]

അണക്കെട്ടിന്റെ ജലസംഭരണിയിൽ വിനോദസഞ്ചാരികൾക്ക് യന്ത്രത്തോണിസവാരി നടത്താനുള്ള സൗകര്യം ഇവിടെയുണ്ട്.

വൈദ്യുതി ഉത്പാദനം[തിരുത്തുക]

ഡാമും റിസർവോയും

ചാലക്കുടി പുഴയിൽ സ്ഥാപിതമായ ആദ്യത്തെ ജലവൈദ്യുത നിർമ്മാണ പദ്ധതി ഇതാണ്. ഇവിടെ സംഭരിക്കുന്ന വെള്ളം താഴെയുള്ള പെരിങ്ങൽകുത്തിലെ ജനറേറ്ററുകളിലേയ്ക്ക് വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ വഴി എത്തിക്കുന്നു. 8 മെഗാവാട്ട്‌ ശേഷി 4 ഉള്ള ടർബൈനുകൾ ഉപയോഗിച്ച് 32 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതപദ്ധതി 1957 മാർച്ച് 6 നു നിലവിൽ വന്നു. 32 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. 2014 ൽ പദ്ധതി നവീകരിച്ചു 32 മെഗാവാട്ടിൽ നിന്ന് 36 മെഗാവാട്ടായി ഉയർത്തി. നിലവിൽ വാർഷിക ഉൽപ്പാദനം 191 MU ആണ്.[7]

1999 ൽ ഇതിന്റെ കൂടെ മറ്റൊരു ചെറിയ വൈദ്യുത പദ്ധതിയായ പെരിങ്ങൽകുത്ത് ഇടതുതീര എക്സ്റ്റെൻഷൻ പദ്ധതി[8] ,[9] 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടുത്തെ വാർഷിക ഉൽപ്പാദനം 74 MU ആണ്.

പുതിയ പദ്ധതി[തിരുത്തുക]

പുതിയതായി ഇവിടെ 24 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുതപദ്ധതി ആരംഭിക്കുന്നതിന് കേരള വൈദ്യുതബോർഡ് ഭരണാനുമതി നൽകിയിട്ടുണ്ട് [10].


ചിത്രങ്ങൾ[തിരുത്തുക]


കൂടുതൽ കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "VAZHACHAL FOREST DIVISION-". www.forest.kerala.gov.in. Archived from the original on 2017-12-03. Retrieved 2018-10-06.
  2. "Poringalkuthu Hydroelectric Project JH01214-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  3. "PORINGALKUTHU HYDRO ELECTRIC PROJECT-". www.kseb.in. Archived from the original on 2018-04-23. Retrieved 2018-10-06.
  4. "Poringalkuthu(Eb)/Peringalkuthu Dam D03219-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. 5.0 5.1 അണക്കെട്ടിനടുത്ത് സ്ഥാപിച്ചിട്ടുള്ള ഫലകങ്ങളിൽ നിന്നുള്ള വിവരങ്ങൾ
  6. http://expert-eyes.org/dams.html (ശേഖരിച്ചത് 2009 ജൂൺ 29)
  7. "Peringalkuthu Left Bank Power House PH01226-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  8. "Peringalkuthu Extention Left Bank Powerhouse PH01612-". www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  9. "PORINGALKUTHU LEFT BANK EXTENSION-". www.kseb.in. Archived from the original on 2018-04-23. Retrieved 2018-10-06.
  10. "Poringalkuthu SHEP-". www.kseb.in.