പെരിങ്ങാല (ചെങ്ങന്നൂർ )

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂകിൽ മുളക്കുഴ പഞ്ചായത്തിലെ ഒരു പ്രശസ്ത ഗ്രാമം ആണ് പെരിങ്ങാല ( PERINGALA) .'' പെരിയ ശാല' ലോപിച്ചാണ് പെരിങ്ങാല എന്ന പേര് വന്നത് . ഏകദേശം 600 വർഷങ്ങൾകുമുമ്പ് ഇവിടെ ഒരു പെരിയശാല ( ഉന്നത വിദ്യാഭാസ കേന്ദ്രം ) നിലനിന്നിരുന്നു. ഇവിടുത്തെ പ്രധാന ജംക്ഷന്റെ പേര് "വായനശാല" എന്നാണ് . 1850 നു മുൻപേ ഇവിടെ വായനശാല ഉണ്ടായിരുന്നു. പണ്ട് പെരിങ്ങാല വായനശാല , ചെങ്ങന്നൂരിലെ ഒരു പ്രധാന ആദ്ധ്യാത്മിക സാംസ്കാരിക കേന്ദ്രമായിരുന്നു .ഇവിടുത്തെ നാടുവാഴി കുടുംബമായ 'കുളമുള്ളതിൽ - മുകളിശ്ശേരിൽ ' തറവാട് ആദ്ധ്യാത്മിക സാംസ്കാരിക പ്രവർത്തനങ്ങൾക്കു മുൻഗണന നല്കിയ വിദ്യാസമ്പന്നരും ചെങ്ങന്നൂർ താലൂകിലെ ഏറ്റവും വലിയ സമ്പന്ന കുടുംബവുമായിരുന്നു .1890 കാലത്ത് ഒരു ഗണപതി ക്ഷേത്രവും ആശ്രമവും, പിന്നീട് SVLP SCHOOL ഉം സ്ഥാപിച്ച ശ്രീ.ശ്രീധര സ്വാമികൾ ഈ കുടുംബാഗം ആയിരുന്നു . ശ്രീനാരായണ ഗുരുദേവൻറെ നിർദ്ദേശപ്രകാരം 'പാങ്ങാട്ട് ശിവക്ഷേത്രം' വും ശ്രീധര സ്വാമികൾ സ്ഥാപിച്ചിട്ടുണ്ട് . തിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ വിഷചികിൽസ വൈദ്യ കുടുംബമായ 'വട്ടയത്തിൽ വൈദ്യശാല ' കുടുംബം പെരിങ്ങാലയിൽ ആണ്. 1920 നു മുൻബെ ആര്യ സമാജത്തിന്റെ പ്രവര്ത്തനങ്ങളും പെരിങ്ങലയിൽ ഉണ്ടായിരുന്നു . പെരിങ്ങാലയിലെ SNDP YOGAM ത്തിന്റെ ഒരു BUILDING നു 1950 കളിൽ ഇൽ തറക്കല്ല് ഇട്ടത് ശ്രീ മന്നത്ത് പത്മനാഭൻ ആയിരുന്നു .

പെരിങ്ങാലയിലെ ക്ഷേത്രങ്ങൾ

1,ചക്കുളത്തയ്യത്ത് ശ്രീഭദ്രകാളി ദേവിക്ഷേത്രം 2, കുളപ്പുര മഹാഗണപതി ക്ഷേത്രം 3,പാങ്ങാട്ട് ശ്രീ മഹാദേവ ക്ഷേത്രം 4, ആലിഞ്ചുവട് ശ്രീ മഹാദേവ ക്ഷേത്രം , 5,പെരിങ്ങാല ഗുരുമന്ദിരം 6, പെരിങ്ങാല നോർത്ത് ഗുരു മന്ദിരം 7, പൂതംകുന്ന് ഗുരുമന്ദിരം

8, ശ്രീ അയ്യാ വൈകുണ്ഠർ സ്വാമി ക്ഷേത്രം 9, ശ്രീ ഷിർദി സായിബാബ ക്ഷേത്രം .

പെരിങ്ങാലയിൽ നിന്നുള്ള പ്രശസ്ത വ്യക്തികൾ

1, ശ്രീ . ശ്രീധര സ്വാമികൾ ,- (ശ്രീധരപ്പണിക്കർ )

കുളപ്പുര ഗണപതി ക്ഷേത്രം, പാങ്ങാട് ശിവക്ഷേത്രം, Peringala SVLP Shool എന്നിവ സ്ഥാപിച്ചു, വൈക്ക്യം സത്യാഗ്രഹത്തിന് ധനസഹായം നല്കി. 1924 ലെ വെള്ളപ്പൊക്കകാലത്ത് ചെങ്ങന്നൂർ,ബുധന്നൂർ ,എണ്ണക്കാട് നിവാസികൾക് ഭക്ഷണവും ധനവും നല്കി സഹായിച്ചു സംരക്ഷിച്ചു.

2 ബാരിസ്റ്റർ മുകളിൽശ്ശേരിൽ നാരായണപ്പണിക്കർ -

ഇന്ത്യൻ പ്രസിഡൻറ് ആയിരുന്ന ശ്രീ .K R നാരായണനെ കണ്ടെത്തി , പഠനസഹായവും , മാർഗനിർദേശവും നൽകി ഉന്നതിയിൽ എത്തിച്ചു.

3, ശ്രീ. കുളമുള്ളതിൽ കൃഷ്ണപ്പണിക്കർ- SVLP SCHOOL സർക്കാരിനു നൽകി, Sir CP രാമസ്വാമി അയ്യരുടെ അടുത്ത സുഹൃത്ത്, ചെങ്ങന്നൂരിലെ പ്രധാന പൌരപ്രമുഖൻ, ആദ്യമായി ചെങ്ങന്നൂർ താലൂകിൽ CAR വാങ്ങിയ ആൾ, ചെങ്ങന്നൂർ SNDP UNION സ്ഥാപിച്ചു.

4 , ശ്രീ. പെരിങ്ങാല ബാലകൃഷ്ണൻ- എഴുത്തുകാരൻ , SNDP UNION പ്രസിഡൻറ്, അസെംബ്ലീയിലേക് മൽസരിച്ചിടുണ്ട്.

5 , ശ്രീ , ശ്രീഗുരു സായിപ്രീത് സ്വാമിജി- പെരിങ്ങാല ഷിർദ്ദി സായി ക്ഷേത്രം, ശ്രീഗുരു സായി ആശ്രമം, ശാന്തിധാമം ആശ്രമം- മലേഷ്യ,

അൻപുധാം charitable trust - മലേഷ്യ എന്നിവ സ്ഥാപിച്ചു.

"https://ml.wikipedia.org/w/index.php?title=പെരിങ്ങാല_(ചെങ്ങന്നൂർ_)&oldid=4069352" എന്ന താളിൽനിന്ന് ശേഖരിച്ചത്