പെരിങ്ങത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിങ്ങത്തൂർ
നഗരം
Country India
StateKerala
DistrictKannur
ജനസംഖ്യ
 (2001)
 • ആകെ42,079
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)

കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പെരിങ്ങത്തൂർ വടക്കൻപാട്ടുകളിൽ പെരിങ്ങണ്ടനാടൻ പുഴ എന്ന് പറയപ്പെടുന്ന മയ്യഴിപ്പുഴയുടെ തീരത്തെ പ്രധാന ദേശമാണ് പെരിങ്ങത്തൂർ.ബ്രട്ടീഷുകാരുടെ റവന്യൂരേഖകളിൽ പെരിങ്ങരൂത്തൂർ എന്നും കാണുന്നു ക്രമേണ ഉച്ചാരണ സൗകര്യാർത്ഥം പെരിങ്ങത്തൂർ ആയി മാറിയതാണെന്ന് അനുമാനിക്കാം. ബ്യട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള അധികാര വടംവലിയിൽ പെരിങ്ങത്തൂരും ഒരു ഘടകമായിരുന്നു. ഫ്രഞ്ചു ശക്തികളുടെ സാന്നിധ്യം ഇവിടെ സജീവമായിരുന്നു. അലിയ്യുൽ കൂഫി എന്ന കൂഫയിൽ നിന്നെത്തിയ സൂഫി സഞ്ചാരിയുടെ വരവ് ഉദ്ദേശം AD 824ൽ ആയിരുന്നു. കനകമല കേന്ദ്രീകരിച്ചാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച് ചരിത്ര ഗവേഷകനായ ഡോ: പുത്തൂർ മുസ്തഫ ഗവേഷണം നടത്തുന്നുണ്ട്.

ജനസംഖ്യ[തിരുത്തുക]

2001-ലെ കണക്കെടുപ്പുപ്രകാരം 42,079 ആണ് പെരിങ്ങത്തൂരിലെ ജനസംഖ്യ[1]. ഇതിൽ 45% പുരുഷന്മാരും, 55% സ്തീകളുമാണ്. 80% സാക്ഷരതയാണുള്ളത്. വിസ്തീർണം 20.46 ചതുരശ്ര കിലോമീറ്റും സാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 1,842.6 വ്യക്തികളുമാണ്.[2] കോഴിക്കോട് ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ (മയ്യഴിപ്പുഴ ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. ഇവിടത്തെ കനകതീർത്ഥം പുണ്യജലമായി പ്രദേശവാസികളിൽ ചിലർ വിശ്വസിക്കുന്നു. അറിയപ്പെട്ട എഴുത്തുകാരൻ "നിത്യ ചൈതന്യ യതിയുടെ " ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് ([3].

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
  2. http://www.citypopulation.de/php/india-kerala.php?cityid=3240245000
  3. http://www.onefivenine.com/india/city/Peringathur
"https://ml.wikipedia.org/w/index.php?title=പെരിങ്ങത്തൂർ&oldid=3899562" എന്ന താളിൽനിന്ന് ശേഖരിച്ചത്