പെപ്പർ സ്പ്രേ
Part of a series on | ||||||||||
Chemical agents | ||||||||||
---|---|---|---|---|---|---|---|---|---|---|
Lethal agents | ||||||||||
|
||||||||||
Incapacitating agents | ||||||||||
|
||||||||||
സ്വയരക്ഷയ്ക്കായി വ്യക്തികളും സംഘർഷമേഖലകളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സേനാവിഭാഗങ്ങളും ഉപയോഗിച്ചുവരുന്ന രാസ സംയുക്തമാണ് പെപ്പർ സ്‌പ്രേ. പെപ്പർ സ്‌പ്രേയിലടങ്ങിയിരിക്കുന്ന ഒലിയോ റെസീൻ വിഭാഗത്തിൽപ്പെടുന്ന രാസ വാതകം മുന്നിലുള്ളവരെ സ്വയം പ്രതിരോധത്തിലാക്കുന്നു. [1][2]രൂക്ഷമായ കണ്ണെരിച്ചിൽ, കണ്ണീർ പ്രവാഹം, വേദന, താത്കാലികമായ അന്ധത, കടുത്ത ചുമ, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് ഇത് പ്രയോഗിച്ചാലുണ്ടാവുക. പെപ്പർ സ്‌പ്രേ സാധാരണഗതിയിൽ മാരകമല്ലെങ്കിലും അപൂർവമായി ഇതിന്റെ പ്രയോഗത്തെത്തുടർന്നുള്ള ആഘാതത്തിൽ മരണം സംഭവിച്ചതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
ഘടകങ്ങൾ
[തിരുത്തുക]മുളകുവർഗ സസ്യങ്ങളുടെ ഫലങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കാപ്‌സെയ്‌സിൻ എന്ന രാസവസ്തുവാണ് പെപ്പർസ്‌പ്രേയുടെ മുഖ്യഘടകം. കുരുമുളകും ഇതിന്റെ ഉത്പാദനത്തിന് ആവശ്യമാണ്.
ഫലങ്ങൾ
[തിരുത്തുക]സാധാരണഗതിയിൽ അര മണിക്കൂർ മുതൽ നാലഞ്ചു മണിക്കൂർ വരെ ഇതിന്റെ ഫലം നീളാം. തുടർച്ചയായി കണ്ണിലേക്ക് പ്രയോഗിച്ചാൽ അത് കാഴ്ച തകരാറിലാക്കാനും സാധ്യതയുണ്ട്.
വിവിധ രാജ്യങ്ങളിലെ ഉപയോഗം
[തിരുത്തുക]- ഇന്ത്യയിൽ : 2014 ൽ പാർലമെന്റ് സമ്മേളനത്തിനിടെ ആന്ധ്രാ പ്രദേശ് എം.പി രാജഗോപാലിനെ, പെപ്പർ സ്പ്രേ പ്രയോഗത്തെത്തുടർന്ന് സ്പീക്കർ സസ്പെന്റ് ചെയ്തിരുന്നു.
- ↑ "Bear Spray Vs. Dogs: How Effective Is It?". Tbotech.com. 2013-02-15. Retrieved 2011-12-02.
- ↑ "Pepper Spray". Llrmi.com. Archived from the original on 2015-06-23. Retrieved 2013-02-15.