പെപ്പർ ആന്റ് കാരറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Pepper&Carrot
Pepper and Carrot logo since October 2015.png

സ്രഷ്ടാക്കൾ David Revoy
വെബ്സൈറ്റ്www.peppercarrot.com
Current status / scheduleActive; irregular publication schedule
ആരംഭിച്ചത്10 May 2014
Genre(s)Fantasy
ഡേവിഡ് റെവോയ്

ഡേവിഡ് റെവോയ് എന്ന് ഫ്രഞ്ച് ചിത്രകാരൻ തുടങ്ങിയ വെബ് കോമിക് പരമ്പരയാണ് പെപ്പർ ആന്റ് കാരറ്റ്. പെപ്പർ എന്ന കൗമാര മന്ത്രവാദിയും അവളുടെ കാരറ്റ് എന്ന പൂച്ചയും ഉള്ള കഥകളുടെ പരമ്പരയാണ് പെപ്പർ ആന്റ് കാരറ്റ്. 28 ഭാഷകളിലേക്ക് ഈ ചിത്രകഥ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സംഘർഷങ്ങളില്ലാത്ത ഭാഷയും കഥകളുമായതിനാൽ എല്ലാവർക്കും ഇവ വായിക്കാവുന്നതാണ്.

പൂർണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് റെവോയ് ഈ പരമ്പര നിർമ്മിക്കുന്നത്. കൃത, ഇങ്ക്സ്കേപ്പ്, ബ്ലെന്റർ എന്നീ സോഫ്റ്റ്‌വെയറുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സ്വതന്ത്ര ലൈസൻസിലുള്ള കൃത ഫയലുകൾ ഡൗൺലോഡ് ചെയ്യുന്നതിന് ലഭ്യമാണ്.

അനുമതിപത്രവും വ്യുൽപത്തികളും[തിരുത്തുക]

എല്ലാ ചിത്രങ്ങളും ക്രീയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 4.0 അനുമതിപത്രത്തിൽ ലഭ്യമാണ്. വ്യുൽപത്തി പ്രവർത്തനങ്ങളും ഫാൻസ് ചിത്രങ്ങളും റെവോയ് പ്രോവത്സാഹിപ്പിക്കുന്നു.

എപ്പിസോഡുകളുടെ പട്ടിക[തിരുത്തുക]

എല്ലാമാസവും ഒരു പുതിയ എപ്പിസോഡ് പുറത്തിറക്കാൻ റെവോയ്ക്ക് പദ്ധതിയുണ്ട് എന്നാൽ മിക്കപ്പോഴും അതിന് കഴിയാറില്ല.

No. Title Original title Release date Number of patreons[1]
1 The Potion of Flight 2014-05-10 0
2 Rainbow potions 2014-07-25 21
3 The secret ingredients 2014-10-03 93
4 Stroke of Genius 2014-11-21 156
5 Special holiday episode 2014-12-19 170
6 The Potion Contest Le concours de potion 2015-03-28 245
7 The Wish Le souhait 2015-04-30 245
8 Pepper's Birthday Party L'anniversaire de Pepper 2015-06-28 354
9 The Remedy Le remède 2015-07-31 406
10 Summer Special Spécial été 2015-08-29 422
11 The Witches of Chaosah Les sorcières de Chaosah 2015-09-30 502
12 Autumn Clearout Rangement d'Automne 2015-10-31 575
13 The Pyjama Party La Soirée Pyjama 2015-12-08 602
14 The Dragon's Tooth La Dent de Dragon 2016-01-29 671
15 The Crystal Ball La Boule de Cristal 2016-03-25 686
16 The Sage of the Mountain Le Sage de la Montagne 2016-04-30 671
17 A Fresh Start Un Nouveau Départ 2016-06-30 719
18 The Encounter La Rencontre 2016-08-05 720
19 Pollution Pollution 2016-10-26 755
20 The Picnic Le Pique-nique 2016-12-17 825
21 The Magic Contest Le Concours de Magie 2017-02-23 816
22 The Voting System Le système de vote 2017-05-30 864
23 Take a chance Saisir la chance 2017-08-10 879
24 The Unity Tree 2017-12-15 810
25 There Are No Shortcuts 2018-05-17 909
26 Books Are Great 2018-07-28 1098

ഫണ്ടുകൾ[തിരുത്തുക]

കോമിക് വ്യവസായത്തിലെ ഇടനിലക്കാരെയും ഇടക്കുള്ള വിവിധ ഘട്ടങ്ങളെയും ഒഴിവാക്കുക എന്നതാണ് റെവോയുടെ ലക്ഷ്യം. പെപ്പർ ആന്റ് ക്യാരറ്റ് ഒരു സ്വതന്ത്രപരമ്പരയാണെങ്കിലും പേട്രൺ എന്ന പൊതുജനധനസമാഹരണ സംവിധാനം വഴി തന്നെ പിൻതുണയ്ക്കാൻ അദ്ദേഹം താത്പര്യപ്പെടുന്നു. ഓരോ എപ്പിസോഡിനും ഒരു ചെറിയ തുക സംഭാവന ഈ സംവിധാനം വഴി അദ്ദേഹം സ്വീകരിക്കുന്നു. ക്രെഡിറ്റ് കാർഡ് ഫീസുകൾക്കുപുറമേ പേട്രൺ സംവിധാനം 5% കമ്മീഷനും ചെലവാകുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. The respective comic pages on www.peppercarrot.com
"https://ml.wikipedia.org/w/index.php?title=പെപ്പർ_ആന്റ്_കാരറ്റ്&oldid=3421829" എന്ന താളിൽനിന്ന് ശേഖരിച്ചത്