പെട്ടിമുടി ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെട്ടിമുടിയിൽ ഉരുൾപൊട്ടിയ പ്രദേശം.ദുരന്തത്തിന് 11 മാസത്തിനുശേഷമെടുത്ത ചിത്രം.
പെട്ടിമുടി  ഉരുൾപൊട്ടൽ-ആനമുടിയുടെ താഴ്വാരത്തുനിന്നും പകർത്തിയ ചിത്രം .
പെട്ടിമുടി  ഉരുൾപൊട്ടൽ

ഇടുക്കി രാജമലയിലെ പെട്ടിമുടിയിൽ 6 ഓഗസ്റ്റ് 2020ന്, ഉരുൾ പൊട്ടലിൽ 66 പേർ[1][2] മരണമടഞ്ഞ സംഭവമാണ് പെട്ടിമുടി ദരന്തം.[3][4] മണ്ണിനടിയിൽ കുടുങ്ങിയാതായി കരുതുന്ന  4 പേരുടെ മൃതദേഹങ്ങൾ ഇനിയും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷനിലെ തൊഴിലാളികൾ താമസിച്ചിരുന്ന ലയങ്ങളാണ് തകർന്നത്. കനത്ത മഴയും മൂടൽമഞ്ഞും തടസ്സപ്പെടുത്തി. ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിർത്തിയിൽനിന്നു വൻ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുൾ രണ്ട് കിലോമീറ്റർ താഴെയുള്ള തൊഴിലാളിലയങ്ങളെ തകർത്തെറിഞ്ഞാണ് പെട്ടിമുടി പുഴയിലേക്കു പതിച്ചത്. ഉറക്കത്തിലായിരുന്നതിനാൽ ആളുകളിൽ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല. വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. ദുരന്തം പുറംലോകമറിയാൻ വൈകി. റോഡിലെ പാലം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തകർക്ക് യഥാസമയം എത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് പത്തടി ഉയരത്തിൽ വരെ മണ്ണു മൂടിയിട്ടുണ്ട്. പലയിടത്തും വമ്പൻ പാറകൾ വന്നടിഞ്ഞു. ഇത് രക്ഷാപ്രവർത്തനം വൈകുന്നതിന് കാരണമായി.[5]

പെട്ടിമുടി ദുരന്തം,മൂന്നാർ ഗ്രാമപഞ്ചായത്ത്

രക്ഷാപ്രവർത്തനം[തിരുത്തുക]

മൂന്നാറിൽ നിന്ന് 30 കിലോമീറ്ററിലധികം മലമുകളിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്. മൊബൈൽ ഫോൺ കവറേജോ ലാൻഡ് ഫോൺ സൗകര്യമോ ഇവിടെയില്ല[6]. രക്ഷാപ്രവർത്തനം അതീവദുഷ്കരമായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും കേരള അഗ്നി രക്ഷാ സേന അമ്പതംഗ ടീമും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ആകാശമാർഗം രക്ഷാദൗത്യം നടത്താനുള്ള സാധ്യതയും തേടിയിരുന്നുവെങ്കിലും മോശം കാലാവസ്ഥ കാരണം ശ്രമം നടന്നില്ല. ആദ്യ ദിനം 26 മൃതദേഹങ്ങൾ കണ്ടെടുത്തപ്പോൾ തിരച്ചിൽ നിറുത്തി. രണ്ടാം ദിവസം 16 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. കണ്ടെത്തിയവരുടെ മൃതദേഹങ്ങൾ കൂട്ടസംസ്കാരം നടത്തി. മണ്ണിനടിയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. തിരച്ചിലിന് പരിശീലനം ലഭിച്ച നായകളെയും ഉപയോഗപ്പെടുത്തിയിരുന്നു. ബെൽജിയം മെലിനോയിസ് വിഭാഗത്തിൽപ്പെട്ട പത്ത് മാസം പ്രായമുളള ലില്ലിയെന്ന പോലിസ് നായയാണ് മണ്ണിനടിയിൽ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്[7]. മൂന്നാം ദിവസംആറ് മൃതദേഹങ്ങൾ കൂടി ലഭിച്ചു. അപകടം നടന്ന സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ മാറി പുഴയിൽ നിന്നും വനമേഖലയിൽ നിന്നുമാണ് മൃതദേഹങ്ങൾ ലഭിച്ചത്.

ആശ്വാസധനം[തിരുത്തുക]

മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ആശ്വാസധനമായി നൽകും. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.[8]

അവലംബം[തിരുത്തുക]

  1. "പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണസംഖ്യ 42 ആയി". മാതൃഭൂമി. August 9, 2020. ശേഖരിച്ചത് August 9, 2020.
  2. "പെട്ടിമുടി മണ്ണിടിച്ചിൽ : മരണം 55 ; ഗവർണറും മുഖ്യമന്ത്രിയും ഇന്ന് പെട്ടിമുടിയിൽ". ദേശാഭിമാനി. August 13, 2020. ശേഖരിച്ചത് August 13, 2020.
  3. https://www.mathrubhumi.com/print-edition/kerala/rajamala-landslide-1.4962574
  4. "പെട്ടിമുടി: മരണം 49; ഇന്നലെ 6 മൃതദേഹം കൂടി, നാലും കുട്ടികൾ". മനോരമ ഓൺലൈൻ. August 11, 2020. ശേഖരിച്ചത് August 11, 2020.
  5. Deadly Landslide Hits Rajamala, Idukki District, Kerala State, India - Aug. 7, 2020
  6. "രാജമല ദുരന്തം; മണ്ണിനടിയിൽ പെട്ടുപോയവർക്കായുള്ള തിരച്ചിൽ തുടരും". കൈരളി ന്യൂസ്. ഓഗസ്റ്റ് 8, 2020. ശേഖരിച്ചത് ഓഗസ്റ്റ് 8, 2020.
  7. Aug 10, 2020 (Aug 9, 2020). "രാജമലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത് പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായ". തേജസ്സ്. Archived from the original on 2020-08-10. ശേഖരിച്ചത് Aug 9, 2020.CS1 maint: bot: original URL status unknown (link)
  8. "പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം വീതം, ചികിത്സാച്ചെലവ് സർക്കാർ വഹിക്കും". മാതൃഭൂമി. ഓഗസ്റ്റ് 7, 2020. ശേഖരിച്ചത് August 8, 2020.

9 https://www.onmanorama.com/news/kerala/2021/08/06/one-year-of-pettimudi-tragedy.html#:~:text=66%20graves%20at,Our%20Correspondent

"https://ml.wikipedia.org/w/index.php?title=പെട്ടിമുടി_ദുരന്തം&oldid=3776871" എന്ന താളിൽനിന്ന് ശേഖരിച്ചത്