പൂർണ്ണ ഉറൂബ് അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളിൽ ഒന്നാണ് മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പൂർണ്ണ ഉറൂബ് നോവൽ അവാർഡ്.[1] മലയാളത്തിൽ പ്രതിഭാധനനായ എഴുത്തുകാരനായിരുന്ന ഉറൂബിന്റെ സ്മരണ നിലനിർത്തുന്നതിനായാണ് 1990-ൽ പുസ്തകപ്രസാധകരായ പൂർണ്ണ പബ്ലിക്കേഷൻസ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. പ്രസിദ്ധീകരിച്ച നോവലിനും അപ്രകാശിതനോവലിനും തുടക്കത്തിൽ അവാർഡ് നൽകിയിരുന്നു. മുഹമ്മ രമണന്റെ "ചൂണ്ട" അപ്രകാശിതവിഭാഗത്തിലും കെ. അരവിന്ദന്റെ "വഴിയോരത്തെ മുക്കുറ്റിപ്പൂക്കൾ" പ്രകാശിതവിഭാഗത്തിലും ആദ്യഅവാർഡുകൾ നേടി. വിദ്യാർത്ഥിവിഭാഗത്തിലെ പുരസ്കാരം രാധാകൃഷ്ണൻ പോറ്റെക്കലിന്റെ "സങ്കീർത്തനങ്ങൾ"ക്കായിരുന്നു. എം. അച്യുതൻ, എം. എസ്. മേനോൻ, തിക്കോടിയൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് കൃതികൾ നിർണ്ണയിച്ചത്.

അവാർഡ് നൽകുന്ന ഇനങ്ങൾ[തിരുത്തുക]

തുടർന്നുള്ള വർഷങ്ങളിലും 'പൂർണ്ണ-ഉറൂബ് അവാർഡ്' പ്രതിഭാധനരായ എഴുത്തുകാർക്ക് നൽകിവന്നു. കോളേജ് വിദ്യാർഥികൾക്കായുള്ള ചെറുകഥ, കവിത മത്സരങ്ങളും ഇതോടൊപ്പം നടത്തി സമ്മാനങ്ങൾ നല്കിവരുന്നു. സാഹിത്യരംഗത്തെ വിദഗ്ധർ നയിക്കുന്ന ജൂറിയാണ് വർഷാവർഷം വിധി നിർണ്ണയിച്ചത്. 'പൂർണ്ണ-ഉറൂബ് നോവൽ അവാർഡ് സമർപ്പണത്തിലും പേരെടുത്ത എഴുത്തുകാർ സംബന്ധിച്ചു.

വിവിധ വർഷങ്ങളിലായി 'പൂർണ്ണ-ഉറൂബ്' നോവൽ അവാർഡ് നേടിയവർ[തിരുത്തുക]

  1. മുഹമ്മ രമണൻ
  2. കെ. രഘുനാഥൻ
  3. ടി.ആർ. ശങ്കുണ്ണി
  4. ബീന ജോർജ്
  5. ശ്രീദേവി
  6. കെ. കവിത[2]
  7. മേലൂർ വാസുദേവൻ
  8. കണ്ണൻ കരിങ്ങാട്
  9. ആനിഷ് ഒബ്രിൻ
  10. സുധാകരൻ രാമന്തളി
  11. ഡോ. ഗംഗ സുജാതൻ
  12. ഡോ. കവിത ജോസ്
  13. കൊളത്തോൾ രാഘവൻ
  14. ടി.ഒ ഏലിയാസ്
  15. സി. ശകുന്തള
  16. കെ. ആർ. വിശ്വനാഥൻ
  17. ജോസ് പാഴൂക്കാരൻ[3]
  18. റഹ്മാൻ കിടങ്ങയം[4]

മറ്റിനങ്ങളിൽ അവാർഡിനർഹരായവർ[തിരുത്തുക]

കെ. വി. അനൂപ്, ഇന്ദു മേനോൻ, സൂര്യാഗോപി, ശബ്ന എസ്, എന്നിവർ 'പൂർണ'യുടെ സാഹിത്യ രചനാമത്സരങ്ങളിൽ സമ്മാനാർഹമായവരിൽ ചിലരാണ്.[5]

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി". Archived from the original on 2020-07-10.
  2. "പുഴ ബുക്സ്". Archived from the original on 2020-07-11. Retrieved 2020-07-10.
  3. "Jose pazhukaran". Retrieved 2020-07-10.
  4. "YouTube". Retrieved 2020-07-10.
  5. രമേഷ്, ഷീല (2019-07-22). "കുടിനീർ കലാപങ്ങളുടെ പുസ്തകം" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-07-10.
"https://ml.wikipedia.org/w/index.php?title=പൂർണ്ണ_ഉറൂബ്_അവാർഡ്&oldid=3806218" എന്ന താളിൽനിന്ന് ശേഖരിച്ചത്