Jump to content

പൂവാംകുറുന്തൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പൂവാം കുറുന്തില എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Asteraceae
പൂവാംകുരുന്നിലയുടെ പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
C.cinereum
Binomial name
Cyanthillium cinereum
L.
Synonyms
  • Blumea esquirolii H.Lév. & Vaniot
  • Cacalia arguta Kuntze
  • Cacalia cinerea (L.) Kuntze
  • Cacalia erigerodes Kuntze
  • Cacalia exilis Kuntze
  • Cacalia kroneana Kuntze
  • Cacalia linifolia DC.
  • Cacalia rotundifolia Willd.
  • Cacalia vialis Kuntze
  • Calea cordata Lour.
  • Cineraria glaberrima Spreng. ex DC.
  • Conyza chinensis L.
  • Conyza chinensis Lam.
  • Conyza cinerea L.
  • Conyza heterophylla Lam.
  • Conyza incana DC.
  • Conyza prolifera Lam.
  • Crassocephalum flatmense Hochst. & Steud. ex DC.
  • Cyanopis decurrens Zoll. & Mor.
  • Cyanthillium cinereum var. ovatum Isawumi
  • Cyanthillium cinereum var. viale (DC.) Isawumi
  • Eupatorium arboreum Reinw. ex de Vriese
  • Eupatorium myosotifolium Jacq.
  • Eupatorium sinuatum Lour. [Illegitimate]
  • Pteronia tomentosa Lour.
  • Seneciodes cinerea (L.)
  • Seneciodes cinereum (L.) Kuntze ex Kuntze
  • Serratula cinerea (L.) Roxb.
  • Vernonia abbreviata DC.
  • Vernonia arguta Baker
  • Vernonia betonicaefolia Baker
  • Vernonia cinerea (L.) Less.
  • Vernonia exilis Miq.
  • Vernonia fasciculata Blume
  • Vernonia kroneana Miq.
  • Vernonia vialis DC.

വെർണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. പുതിയ (ശാസ്ത്രീയനാമം: 'Cyanthillium cinereum')

കൂടുതൽ വിവരങ്ങൾ

[തിരുത്തുക]

പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family) അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea

മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില. ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും. പടിഞ്ഞാറൻ ഓസ്റ്റ്രേലിയയാണ് ഇതിന്റെ സ്വദേശം എന്നും വ്യാഖ്യാനങ്ങളുണ്ട്..., സർവ്വവ്യാപിയായി വളരുന്ന ഇത് പലയിടങ്ങളിലും കാട്ടുചെടിപോലെ വന്യമായി പടർന്നു നിക്കാറുണ്ട്.[1]

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :തിക്തം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

സമൂലം[2]


ഇന്ത്യയിലെ പല മരുന്നുകമ്പനികളും പൂവാംകുരുന്നിലയെ വ്യാവസായികടിസ്ഥാനത്തിൽ മരുന്നിനും മറ്റുമായി കൃഷിചെയ്തുവരുന്നു.[3]

ഉയർന്ന പ്രദേശങ്ങളിലും താഴ്വാരങ്ങളിലും ഒരു പോലെ വളരുന്ന ഈ ചെടിയ്ക്ക് അമൂല്യമായ രോഗശമനശേഷി ഉണ്ട് എന്ന് ആയുർവേദം സമർത്ഥിയ്ക്കുന്നു.

ഔഷധ ഉപയോഗങ്ങൾ

[തിരുത്തുക]

ശരീരതാപം കുറയ്ക്കാനും, മൂത്രപ്രവാഹം സുഗമമാക്കുവാനും, വിഷം കളയുന്നതിന്നും രക്ത ശുദ്ധിയ്ക്കും ഈ സസ്യം ഔഷധമായി ഉപയോഗിക്കുന്നു. സംസ്കൃതത്തിൽ സഹദേവി[4] എന്നാണ് ഇത് അറിയപ്പെടുന്നത്. നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുള്ള ദശപുഷ്പങ്ങളിൽ ഒന്നാണ് പൂവാംകുറുന്തൽ. പനി, മലമ്പനി, തേൾവിഷം, അർശസ്, എന്നിവക്കും, നേത്ര ചികിത്സയിലും ഉപയോഗിക്കുന്നു. പൂവാം കുരുന്നലിന്റെ നീരിൽ പകുതി എണ്ണ ചേർത്ത് കാച്ചി തേച്ചാൽ മൂക്കിൽ ദശ വളരുന്നത് ശമിക്കും. തലവേദനക്കും നല്ല പ്രതിവിധിയാണ്[5]

ദശപുഷ്പങ്ങളിൽ ഓരോ പൂവിനും പ്രത്യേകം ദേവതയും ഫലപ്രാപ്തിയും ഉണ്ട്. പൂവാംകുറുന്തലിന്റെ ദേവത ബ്രഹ്മാവും ഫലപ്രാപ്തി ദാരിദ്ര്യനാശവുമാണ്. എന്നാൽ ചിലയിടങ്ങളിൽ സരസ്വതി ആണ് ദേവത എന്നും കാണുന്നു.

അവലംബം

[തിരുത്തുക]
  1. http://www.flowersofindia.in/catalog/slides/Little%20Ironweed.html
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  3. Ecology : Roadsides, open waste places, dry grassy sites and in plantations of perennial crops. http://www.oswaldasia.org/species/v/venci/venci_en.html
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-12. Retrieved 2010-05-08. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-24. Retrieved 2011-08-22. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

ചിത്രങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൂവാംകുറുന്തൽ&oldid=4084684" എന്ന താളിൽനിന്ന് ശേഖരിച്ചത്