പൂരങ്ങളുടെ മാതാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പൂരങ്ങളുടെ മാതാവ് (Mother Of All Poorams)

വിശ്വപ്രസിദ്ധമായ ആറാട്ടുപുഴ പൂരം ആണ് പൂരങ്ങളുടെ മാതാവ് (Mother Of All Poorams) എന്നറിയപ്പെടുന്നത്.

കേരളത്തിൽ തൃശൂർ ജില്ലയിലെ ആറാട്ടുപുഴ എന്ന ഗ്രാമത്തിൽ ആഘോഷിക്കപ്പെടുന്ന പൂരമാണ്‌ ആറാട്ടുപുഴ പൂരം. (ഇംഗ്ലീഷ്: Arattupuzha Pooram) 2000-ഓളം വർഷം പഴക്കമുള്ള ഈ ആചാരം ഇടക്ക് വച്ച് നിലച്ചു പോയെങ്കിലും ആയിരത്തി നാനൂറ് വർഷത്തിലധികമായി വീണ്ടും നടത്തെപ്പെട്ടുവരുന്നതാണ്‌ എന്ന് പെരുവനം ക്ഷേത്രത്തിലെ ഗ്രന്ഥവരികളിൽ കാണുന്നു. പൂരങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ഈ പൂരം ചടങ്ങുകളുടെ പ്രാധാന്യം കൊണ്ടും കാഴ്ചയിലെ പ്രൗഢി കൊണ്ടും കേരളത്തിലെ ഏറ്റവും വലിയ പൂരമായി ആഘോഷിക്കുന്നു. 23 ദേവി-ദേവന്മാരുടെയും മുപ്പത്തിമുക്കോടി ദേവഗണങ്ങളുടെയും സാന്നിധ്യം കൊണ്ട് പവിത്രമായ ആറാട്ടുപുഴ പൂരം വൈകുണ്ഠ ദർശനത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്നു.


കൂടുതൽ വിവരങ്ങൾക്ക് www.arattupuzhasreesasthatemple.com സന്ദർശിക്കുക

"https://ml.wikipedia.org/w/index.php?title=പൂരങ്ങളുടെ_മാതാവ്&oldid=3144046" എന്ന താളിൽനിന്ന് ശേഖരിച്ചത്