പൂബ്ലോ ആദിവാസികൾ
ദൃശ്യരൂപം
പൂർവിക പൂബ്ലോ ആദിവാസികൾ തെക്കുകിഴക്കൻ യൂട്ടാ, വടക്കുകിഴക്കൻ അരിസോണ, വടക്കുപടിഞ്ഞാറൻ ന്യൂ മെക്സിക്കോ, തെക്കുപടിഞ്ഞാറൻ കൊളറാഡോ എന്നിവ ഉൾപ്പെടുന്ന ഇന്നത്തെ അമേരിക്കൻ ഐക്യനാടുകളിലെ ഫോർ കോണേഴ്സ് മേഖലയിൽ വ്യാപിച്ചുകിടക്കുന്ന ഒരു പുരാതന തദ്ദേശീയ അമേരിന്ത്യൻ സംസ്കാരമായിരുന്നു.[1] അനാസാസി എന്നും ഇവർ അറിയപ്പെട്ടിരുന്നു. പിക്കോസ സംസ്കാരത്തിൽ നിന്ന് വികസിച്ച ഒഷാര പാരമ്പര്യത്തിൽ നിന്നായിരിക്കാം അവർ ഭാഗികമായെങ്കിലും വികസിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ജനതയെയും അവരുടെ പുരാവസ്തു സംസ്കാരത്തെയും നവാജോ ജനത അവരെ വിളിച്ചിരുന്നതു പ്രകാരം "അനസാസി" അതായത് "പുരാതന ശത്രുക്കൾ" എന്നും വിളിക്കുന്നു. സമകാലിക പൂബ്ലോ ജനതയിലെ ചിലർ ഈ പദത്തിന്റെ ഉപയോഗത്തെ അപകീർത്തികരമാണെന്ന് കാണുന്നതിനാൽ എതിർക്കുന്നു.[2][3]
അവലംബം
[തിരുത്തുക]- ↑ "Ancestral Pueblo culture". Encyclopædia Britannica. Retrieved 4 June 2012.
- ↑ Cordell, Linda; McBrinn, Maxine (2012). Archaeology of the Southwest (3 ed.).
- ↑ Hewit (2010-07-09). "Puebloan Culture". University of Northern Colorado. Archived from the original on 2010-07-09.