പൂന്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂന്തത്ത
Psittacula roseata - Barraband.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Psittaciformes
കുടുംബം: Psittacidae
ജനുസ്സ്: Psittacula
വർഗ്ഗം: P. roseata
ശാസ്ത്രീയ നാമം
Psittacula roseata
Biswas, 1951

തല കടുംചുവപ്പുനിറത്തോടു കൂടിയ തത്തയിനമാണ് പൂന്തത്ത (ഇംഗ്ലീഷ്: Blossom headed Parakeet ശാസ്ത്രീയനാമം:Psittacula roseata). സഞ്ചാരപ്രിയരായ ഇവർ ഭക്ഷണത്തിന്റെ ലഭ്യതയമുസരിച്ച് വളരെ ചെറിയ ദൂരത്തേക്ക് ദേശാടനം നടത്താറുണ്ട്. 30 സെന്റീമീറ്ററോളം വലിപ്പമുള്ള പൂന്തത്തയുടെ വാലിനു മാത്രം ഏകദേശം 18 സെ.മീ കാണും. കഴുത്തിലൊരു കറുത്ത വളയമുണ്ട്. ആൺപക്ഷിയുടെ തലയുടെ മുൻഭാഗം ചുവപ്പ് നിറത്തിലാണ്. പുറകോട്ട് പോകും നിറം നീലയായി മാറും. പെൺതത്തകൾക്ക് തലയ്ക്ക് ചാരനിറം കലർന്ന ഇളം പച്ച നിറമാണ്. കൊക്കിനു മഞ്ഞ നിറവും. കൂടാതെ ഇവയ്ക് കഴുത്തിൽ വളയം കാണാറില്ല. ഇന്ത്യയിലെ വനങ്ങളിലും തുറസ്സായ മരക്കൂട്ടങ്ങൾക്കിടയിലും കാണാറുള്ള ഇവ ഒറ്റത്തവണ 5 - 6 മുട്ടയിടും.[1] [2] [3]

ചിത്രശാല[തിരുത്തുക]

പെൺ പൂന്തത്ത, മലപ്പുറം ജില്ലയിലെ എടപ്പാളിൽ നിന്നും
തട്ടേക്കാട്

അവലംബം[തിരുത്തുക]

  1. http://www.avianweb.com/blossomheadedparakeet.html
  2. http://www.parrots.org/index.php/encyclopedia/profile/blossom_headed_parakeet/
  3. http://www.avianweb.com/blossomheadedparakeet.html
"https://ml.wikipedia.org/w/index.php?title=പൂന്തത്ത&oldid=2457288" എന്ന താളിൽനിന്നു ശേഖരിച്ചത്