പൂനം പാണ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂനം പാണ്ഡെ
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനടി, മോഡൽ
സജീവ കാലം2013–തുടരുന്നു
വെബ്സൈറ്റ്Poonam Pandey

ഒരു ഇന്ത്യൻ മോഡലും ചലച്ചിത്രനടിയുമാണ് പൂനം പാണ്ഡെ (ജനനം : 1991 മാർച്ച് 11). ആദ്യകാലത്ത് മോഡലിംഗ് രംഗത്തു സജീവമായിരുന്ന ഇവർ പിന്നീട് ചലച്ചിത്രരംഗത്തേക്കു കടന്നുവരുകയും ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.[1][2] 2010-ൽ നടന്ന ഗ്ലാഡ്രാഗ്സ് മാൻഹണ്ട് ആൻഡ് മെഗാമോഡൽ മത്സരത്തിലെ ആദ്യ ഒൻപതു സ്ഥാനങ്ങളിലൊന്നിൽ ഇടംനേടിയതോടെ ഫാഷൻ മാസികയുടെ മുഖചിത്രമായി. [3][4][5]

സമുഹ മാധ്യമങ്ങളിലെ സ്വാധീനം[തിരുത്തുക]

ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. ഇവരുടെ നഗ്നചിത്രങ്ങളുൾപ്പടെയുള്ള പോസ്റ്റുകൾക്ക് വലിയ ജനപ്രീതിയാണു ലഭിച്ചത്.[6]

2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു.[7][8] ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി.സി.സി.ഐ.യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ കഴിഞ്ഞില്ല.[9]

2012-ലെ ഐ.പി.എൽ. 5-ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു.[10]

അഭിനയജീവിതം[തിരുത്തുക]

2013-ൽ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു. തന്റെ വിദ്യാർത്ഥിയുമായി ലൈംഗികബന്ധം പുലർത്തുന്ന അധ്യാപികയുടെ കഥ പറഞ്ഞ ഈ ചിത്രത്തിലെ പുനം പാണ്ഡെയുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.[11][12] ചിത്രത്തിന്റെ പോസ്റ്ററിൽ പുനം പാണ്ഡെ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.[13] ചിത്രത്തിനെതിരെ ശിവസേന ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.[14] നാഷാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ പൂനം പാണ്ഡെ ഒപ്പുവച്ചിട്ടുണ്ട്.[15]

പാണ്ഡെ ആപ്പ്[തിരുത്തുക]

2017-ൽ പൂനം പാണ്ഡെ തന്റെ പേരിലുള്ള ഒരു ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ അപ്ലോഡ് ചെയ്തുവെങ്കിലും ഗൂഗിൾ അത് നീക്കം ചെയ്തിരുന്നു.[16][17]

ചലച്ചിത്രങ്ങൾ[തിരുത്തുക]

Key
Films that have not yet been released Denotes films that have not yet been released
വർഷം സിനിമ കഥാപാത്രം ഭാഷ കുറിപ്പുകൾ
2013 നാഷ അനിത ജോസഫ് ഹിന്ദി
2014 ലവ് ഈസ് പോയ്സൺ പൂനം പാണ്ഡെ കന്നഡ അതിഥി വേഷം (ഗാനരംഗം)
2015 മാലിനി ആൻഡ് കമ്പനി മാലിനി തെലുങ്ക്
2015 ഉവാ പൂജ ഹിന്ദി
2017 ആ ഗയാ ഹീറോ പൂനം പാണ്ഡെ ഹിന്ദി അതിഥി വേഷം (ഗാനരംഗം)[18]

ടെലിവിഷൻ[തിരുത്തുക]

വർഷം പരിപാടി കഥാപാത്രം ഭാഷ
2015 Total Nadaniyaan Jalebi Bai Hindi
2015 Pyaar Mohabbat Ssshhh Jalebi Bai Hindi

അവലംബം[തിരുത്തുക]

  1. "Poonam Pandey goes nude for bold 'Nasha' poster". The Times of India. Archived from the original on 2014-12-26. Retrieved 2018-03-03.
  2. "I dont mind trying for IIMs: Poonam Pandey". The Times of India. Archived from the original on 2013-07-23. Retrieved 2018-03-03.
  3. "Poonam Pandey Gladrags Magazine Cover Page Hot Stills". rediff.com. Archived from the original on 2015-01-06. Retrieved 2018-03-03.
  4. "Meet Kingfisher model Poonam Pandey". Sify.
  5. "Birthday Special 5 Controversies Of Controversy Queen Poonam Pandey" (in ഹിന്ദി). Retrieved 11 March 2015.
  6. Pritika Ghura, Poonam, Sherlyn, Mallika: Who dares to bare for fame? Times of India 15 September 2013
  7. "FIR against Poonam Pandey who vowed to strip if India wins World Cup". April 2, 2011. NDTV. Retrieved 5 December 2013.
  8. "Silly Point: Poonam Pandey WILL strip on final day!". April 1, 2011. Rediff.com. Retrieved 5 December 2013.
  9. "Adults Only: Poonam Pandey Finally Goes Nude After KKR Win IPL-5 (PHOTO)". International Business Times, India Edition. 28 May 2012.
  10. "Adults Only: Poonam Pandey Finally Goes Nude After KKR Win IPL-5 (PHOTO)". International Business Times, India Edition. 28 May 2012.
  11. Prasanna D Zor (26 July 2013). "Review: Nasha gives you a nice hangover". Rediff. Retrieved 24 September 2013.
  12. Karan Anshuman (26 July 2013). "Frim review: Nasha". Mumbai Mirror. Retrieved 24 September 2013.
  13. "Poonam Pandey's bold Nasha posters angers Mumbai, Delhi". The Indian Express. Retrieved 21 July 2013.
  14. "Poonam Pandey's film publicity irks political party". Times of India. Retrieved 21 July 2013.
  15. "Poonam Pandey: I enjoyed romancing a teenager in Nasha". Rediff. 5 June 2013.
  16. "Poonam Pandey App rejected by Google". Bollywood Galiyara. Archived from the original on 2018-02-08. Retrieved 18 April 2017.
  17. "Poonam Pandey says Google banned her app". Indian Express. Retrieved 18 April 2017.
  18. "Poonam Pandey to do a item song with Govinda".

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂനം_പാണ്ഡെ&oldid=4075854" എന്ന താളിൽനിന്ന് ശേഖരിച്ചത്