പൂതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂതം, വള്ളുവനാടൻ പ്രദേശങ്ങളിലെ കാവുകളിലെ പൂരങ്ങളോ വേലകളോ ആയി ബന്ധപ്പെട്ട അനുഷ്ഠാന കലാരൂപം. ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ ഈ അനുഷ്ഠാനത്തോട് സാമ്യം പുലർത്തുന്ന കഥാതന്തുവാണ്.
Pootham, a popular ritual form of worship.

ഭാരതപ്പുഴയുടെ ഇരുകരകളിലുമുള്ള പ്രദേശങ്ങളായ പഴയ വള്ളുവനാടൻ പ്രദേശങ്ങളിലും പഴയ കൊച്ചി രാജ്യത്തിന്റെ വടക്കുഭാഗവും ഇന്നത്തെ തൃശൂർ ജില്ലയില്പെടുന്നതുമായ പ്രദേശങ്ങളിലുമുള്ള കാവുകളിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി ആചരിയ്ക്കുന്നതുമായ ഒരു കലാരൂപമാണ് പൂതം. നാടൻ ഭാഷയിൽ ഈ അനുഷ്ഠാന കലാരൂപം പൂതൻ എന്നും അറിയപ്പെടുന്നു. ഇടശ്ശേരിയുടെ പൂതപ്പാട്ട്‌ ഈ അനുഷ്ഠാനത്തോട് സാമ്യം പുലർത്തുന്ന കഥാതന്തുവാണ്.

"https://ml.wikipedia.org/w/index.php?title=പൂതം&oldid=2162345" എന്ന താളിൽനിന്ന് ശേഖരിച്ചത്