പൂജ ബേദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂജ ബേദി
Pooja Bedi grace the launch of Farah Khan Ali’s book 'A Bejewelled Life'.jpg

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു പൂർവ്വ നടിയും ഇപ്പോൾ ടെലിവിഷൻ അവതാരകയുമാണ് പൂജ ബേദി (ഹിന്ദി: पूजा बेदी, ഉർദു: پُوج بیدِ).

ആദ്യ ജീവിതം[തിരുത്തുക]

പൂജ ബേദി ജനിച്ചത് മുംബൈയിലാണ്. പ്രസിദ്ധ ക്ലാസിക്കൽ ഡാൻസുകായിയായ പ്രോതിമ ബേദിയുടെയും അന്താരാഷ്ട്ര ചലച്ചിത്രനടനായ കബീർ ബേദിയുടെയും മകളാണ് പൂജ. 1997 ൽ പൂജയുടെ സഹോദരനായ സിദ്ധാർഥ് 26 വയസ്സുള്ളപ്പോൾ ആത്മഹത്യ ചെയ്യുകയുണ്ടായി. ആ വർഷം തന്നെ തന്റെ മാതാവായ പ്രോതിമ ബേദിയെ ഹിമാലയ സാനുക്കളിൽ വച്ച് കൊല്ലപ്പെട്ടു. സനവാർ എന്ന സ്ഥലത്താണ് പൂജ തന്റെ അടിസ്ഥാ‍ന വിദ്യാഭ്യാസം കഴിഞ്ഞത്.

സിനിമ ജീവിതം[തിരുത്തുക]

1991 മുതൽ 1995 വരെ പൂജ ബോളിവുഡ് ചിത്രങ്ങളിൽ ജോലി ചെയ്തു. ഈ സമയത്ത് തന്നെ പൂജ ധാരാളം വാണിജ്യ പരസ്യങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. കാമസൂത്ര ഗർഭനിരോധന ഉറയുടെ പരസ്യത്തിലാണ് പൂജ ശ്രദ്ധിക്കപ്പെട്ടത്.

ആദ്യ ചിത്രം 1991 ൽ പുറത്തിറങ്ങിയ വിഷ്‌കന്യ എന്ന ചിത്രമാണ്. 1992 ൽ അമീർ ഖാനോടൊപ്പം അഭിനയിച്ച ജോ ജീത വഹി സികന്ദർ എന്ന ചിത്രം ശ്രദ്ധ നേടി. ഇപ്പോൾ പൂജ സൂ ചാനലിൽ നോട് ജസ്റ്റ് പേജ്-3 , ജസ്റ്റ് പൂജ എന്നീ പരിപാടികളിൽ അവതാരകയാണ്.

2000ൽ തന്റ് മാതാവായ പ്രോതിമയെ കുറിച്ച് ടൈം‌പാസ് - എന്ന പുസ്തകം പുറത്തിറക്കി.

വിവാദങ്ങൾ[തിരുത്തുക]

മേയ് 13 , 2000 ൽ പൂജ പ്രമുഖ നടനായ അമിതാബ് ബച്ചനെ അഭിമുഖം ചെയ്തപ്പോൾ, ചില ചോദ്യങ്ങൾ ശരിയല്ലാത്തത് ചോദിച്ചു എന്നതു കൊണ്ട് അമിതാബ് ബച്ചൻ ഇറങ്ങിപ്പൊവുകയുണ്ടായി. ഇത് അന്ന് ബോളിവുഡ്ഡിലെ ഒരു പ്രധാന വിവാ‍ദമായിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

1995 ൽ തന്റെ വിവാഹം ഫർ‌ഹാൻ എബ്രഹിമിനോട് കഴിഞ്ഞതോടെ പൂജ തന്റെ അഭിനയ ജീവിതം നിർത്ത്കയായിരുന്നു. പിന്നീട് 2002 ൽ വിവാഹമോചനം നേടിയതിനു ശേഷം വീണ്ടും അഭിനയം തുടങ്ങുകയായിരുന്നു. രണ്ട് കുട്ടികളുണ്ട്.

ചുമതലകൾ[തിരുത്തുക]

പൂജ ബേദി ധാരാളം ധർമ്മ സ്ഥാപനങ്ങളിൽ ഭാഗബാക്കാണ്.

1) ഹാബിറ്റാറ്റ് ഫോർ ഹുമാനിറ്റി.

2) HIV/ AIDS ബോധവൽക്കരണം

3) ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൂജ_ബേദി&oldid=3607144" എന്ന താളിൽനിന്ന് ശേഖരിച്ചത്