പൂച്ചമാന്തി രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൂച്ചമാന്തി രോഗം
Cat scratch disease - very low mag.jpg
പൂച്ചമാന്തിപ്പനിയുള്ള വ്യക്തിയുടെ കഴലയുടെ മൈക്രോസ്കോപ്പിക് ചിത്രം H&E stain.
വർഗീകരണവും ബാഹ്യ ഉറവിടങ്ങളും
സ്പെഷ്യാലിറ്റി infectious disease
ICD-10 A28.1
ICD-9-CM 078.3
DiseasesDB 2173
eMedicine emerg/84
Patient UK പൂച്ചമാന്തി രോഗം
MeSH D002372

ബാർട്ടോണെല്ല ഹെൻസ്ലെ (Bartonella hensle) എന്ന ബാക്ടീരിയം മനുഷ്യരിൽ ഉണ്ടാക്കുന്ന രോഗമാണ് പൂച്ചമാന്തി രോഗം അഥവാ പൂച്ചമാന്തിപ്പനി (ഇംഗ്ലീഷ്: Cat scratch disease).[1] ഇതിനെ ടീനിയുടെ അസുഖം എന്നും ഇനോകുലേഷൻ ലിംഫോറെറ്റികുലോസിസ് എന്നും വിളിക്കാറുണ്ട്. പൂച്ചയുടെ മാന്തോ, കടിയോ കൊണ്ട് ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ കാണപ്പെടുന്ന അസുഖമാണിത്. കുട്ടികളിലാണ് കൂടുതലായും ഈ അസുഖം കാണപ്പെടുന്നത്.1889 ൽ ഹെൻറി പരിനൗഡ് എന്ന ശാസ്ത്രജ്ഞനാണ് ഈ രോഗം കണ്ടുപിടിച്ചത്.[1]

രോഗലക്ഷണങ്ങൾ[തിരുത്തുക]

രോഗലക്ഷണങ്ങൾ പ്രാരൂപികം, അപ്രാരൂപികം എന്നിങ്ങനെ രണ്ടായി തിരിക്കാം. പ്രാരൂപിക പൂച്ചമാന്തിപ്പനിയിൽ കഴലകൾ വീങ്ങുകയും, വേദനയുള്ളവയായിത്തീരുകയും ചെയ്യും. ഇതിനെ റീജ്യണൽ ലിംഫഡിനോപതി എന്നു പറയുന്നു. മാന്തോ, കടിയോ കൊണ്ട ഭാഗത്ത് ഒരു പാപ്യൂൾ രൂപപ്പെടും. ചിലർക്ക് പനി ഉണ്ടാവാം. ഇതു കൂടാതെ തലവേദന, വയറുവേദന, കുളിര്, പുറം വേദന എന്നിവയും ഉണ്ടാവാം. അസുഖം സ്വയം ശമിക്കുമെങ്കിലും കഴലവീക്കം മാസങ്ങളോളം നിലനിൽക്കും. മഞ്ഞ് കാലത്തും ശരത് കാലത്തുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. രോഗപ്രതിരോധശക്തി കുറഞ്ഞ, എച്ച്. ഐ.വി പോലുള്ള രോഗം ഉള്ളവരിൽ പൂച്ചമാന്തി രോഗം സ്വയം ശമിക്കാതിരിക്കുകയോ, വളരെക്കാലം നീണ്ടുനിൽക്കുകയോ ചെയ്യും.

അപ്രാരൂപിക പൂച്ചമാന്തിരോഗം ബാധിക്കുന്ന അവയവവ്യവസ്ഥയ്ക്കനുസരിച്ച് പലവിധത്തിൽ കാണപ്പെടാം. പരിനൗഡിന്റെ മിഴിരോഗം എന്നത് രോഗം ബാധിച്ച കണ്ണുകളോടൊപ്പം അതേ വശത്തെ കഴലകളും വീങ്ങിയിരിക്കുന്നതിനെയാണ്.[2]കണ്ണിലേക്കുള്ള ഞരമ്പ് വീങ്ങി ഒപ്റ്റിക് ന്യൂറൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ബാസില്ലെറി ആഞ്ചിയോസിസ്, ബാസില്ലറി പീലിയോസിസ്[3] എന്ന അവസ്ഥകളും പൂച്ചമാന്തിരോഗത്തോടനുബന്ധിച്ച് ഉണ്ടാവാം.

രോഗസംക്രമണം[തിരുത്തുക]

ജൂഡി ഡൊളാൻ എന്ന രോഗിയിലാണ് ആദ്യമായി രോഗനിർണ്ണയം നടത്തിയത്. പൂച്ചകളാണ് സാംക്രമികരോഗകാരി എന്ന് കണ്ടുപിടിച്ചത് ഡോ. റോബർട്ട് ഡെബ്ര ആണ്.[4][5] വടിയുടെ ആകൃതിയിലുള്ള ഗ്രാം നെഗറ്റീവ് ബാക്ടീരിയയായ ബാർട്ടൊണെല്ല ഹെൻസ്ലെ ആണ് രോഗകാരി. മുതിർന്ന പൂച്ചകളെക്കാൽ രോഗം സംക്രമിപ്പിക്കുന്നത് പൂച്ചക്കുട്ടികളാണ്. ചെള്ളുകൾ പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്ക് ഈ രോഗം പടർത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചികിത്സ[തിരുത്തുക]

ആരോഗ്യമുള്ള വ്യക്തികളിൽ ചികിത്സയൊന്നുമില്ലാതെ തന്നെ രോഗം ശമിക്കും. രോഗപ്രതിരോധശക്തി കുറഞ്ഞവർക്കു മാത്രമേ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നുള്ളൂ. അസിത്രോമൈസിൻ, സിപ്രൊഫ്ലൊക്സാസിൻ എന്നീ ആന്റിബയോട്ടിക്കുകൾ രോഗശമനം നൽകും.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ഐ.എസ്.ബി.എൻ. 1-4160-2999-0. 
  2. "Catscratch disease: Clinical presentations". Emedicine. ശേഖരിച്ചത് 11 September 2012. 
  3. Perkocha LA, Geaghan SM, Yen TS മറ്റുള്ളവർക്കൊപ്പം. (December 1990). "Clinical and pathological features of bacillary peliosis hepatis in association with human immunodeficiency virus infection". N. Engl. J. Med. 323 (23): 1581–6. PMID 2233946. ഡി.ഒ.ഐ.:10.1056/NEJM199012063232302.  Unknown parameter |month= ignored (സഹായം); Unknown parameter |author-separator= ignored (സഹായം)
  4. Chomel BB (2000). "Cat-scratch disease". Rev. - Off. Int. Epizoot. 19 (1): 136–50. PMID 11189710. 
  5. Arlet G, Perol-Vauchez Y (1991). "The current status of cat-scratch disease: an update". Comp. Immunol. Microbiol. Infect. Dis. 14 (3): 223–8. PMID 1959317. ഡി.ഒ.ഐ.:10.1016/0147-9571(91)90002-U. 
  6. "Catscratch disease: Treatment and management". E-medicine. ശേഖരിച്ചത് 11 September 2012. 
"https://ml.wikipedia.org/w/index.php?title=പൂച്ചമാന്തി_രോഗം&oldid=1808674" എന്ന താളിൽനിന്നു ശേഖരിച്ചത്