പുസ്തക ജാക്കറ്റ്
ദൃശ്യരൂപം

പുസ്തകത്തിന്റെ മുകളിൽ വേർപെടുത്താവുന്ന വിധത്തിൽ ക്രമീകരിക്കുന്ന കടലാസ് ഭാഗമാണ് പുസ്തക ജാക്കറ്റ്. ഡസ്റ്റ് ജാക്കറ്റ്, ഡസ്റ്റാ റാപ്പർ, ഡസ്റ്റ് കവർ എന്നിങ്ങനെ പല പേരുകളിൽ ഇതിനെ വിളിക്കാറുണ്ട്. പുറമെയുള്ള ഈ കവർ മുൻവശത്തേക്കും പിൻവശത്തേക്കും മറിക്കാനാകും. ഗ്രന്ഥകർത്താവിനെ കുറിച്ചുള്ള ലഘു ജീവചരിത്ര കുറിപ്പ്, പ്രസാധകരെ കുറിച്ചുള്ള സംഗ്രഹം എന്നിവയെല്ലാം ഈ ഭാഗത്ത് അച്ചടിക്കാറുണ്ട്. പുസ്തകം കേടുവരാതെ ദീർഘകാലം സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു.