പുഷ്പക് എക്സ്പ്രസ്സ്
Pushpak Express | |
---|---|
![]() | |
പൊതുവിവരങ്ങൾ | |
തരം | Superfast |
നിലവിൽ നിയന്ത്രിക്കുന്നത് | North Eastern Railway |
യാത്രയുടെ വിവരങ്ങൾ | |
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | Lucknow Junction |
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 16 as 12533 Pushpak Express, 15 as 12534 Pushpak Express |
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | Mumbai CST |
സഞ്ചരിക്കുന്ന ദൂരം | 1,426 കി.മീ (4,678,478 അടി) as 12533 Pushpak Express, 1,428 കി.മീ (4,685,039 അടി) as 12534 Pushpak Express |
സർവ്വീസ് നടത്തുന്ന രീതി | Daily |
സൗകര്യങ്ങൾ | |
ലഭ്യമായ ക്ലാസ്സുകൾ | AC 1st Class, AC 2 tier, AC 3 tier, Sleeper Class, General Unreserved |
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes |
ഉറങ്ങാനുള്ള സൗകര്യം | Yes |
ഭക്ഷണ സൗകര്യം | Pantry Car attached |
സ്ഥല നിരീക്ഷണ സൗകര്യം | No Rake Sharing |
സാങ്കേതികം | |
റോളിംഗ് സ്റ്റോക്ക് | Standard Indian Railway coaches |
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) |
വേഗത | 110 km/h (68 mph) maximum 58.64 km/h (36 mph), including halts |
ലക്നൌ ജങ്ഷനും മുംബൈ സിഎസ്ടിക്കും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനാണ് പുഷ്പക് എക്സ്പ്രസ്സ് (12533/12534). ട്രെയിൻ നമ്പർ 12533 പുഷ്പക് എക്സ്പ്രസ്സ് ലക്നൌ ജങ്ഷൻ മുതൽ മുംബൈ സിഎസ്ടി വരെ സർവീസ് നടത്തുന്നു. ട്രെയിൻ നമ്പർ 12534 പുഷ്പക് എക്സ്പ്രസ്സ് മുംബൈ സിഎസ്ടി മുതൽ ലക്നൌ ജങ്ഷൻ വരെ സർവീസ് നടത്തുന്നു.
പുരാണത്തിൽ രാവണൻറെ പറക്കുന്ന വാഹനമായ പുഷ്പകവിമാനത്തിൻറെ പേരാണ് ഈ ട്രെയിനിനു നൽകിയിരിക്കുന്നത്.
സമയക്രമപട്ടിക[തിരുത്തുക]
ട്രെയിൻ നമ്പർ 12533 പുഷ്പക് എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 19:45-നു ലക്നൌ ജങ്ഷനിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 20:05-നു മുംബൈ സിഎസ്ടിയിൽ എത്തിച്ചേരുന്നു. [1]
ട്രെയിൻ നമ്പർ 12533 പുഷ്പക് എക്സ്പ്രസ്സിനു ലക്നൌ ജങ്ഷൻ കഴിഞ്ഞാൽ ഉന്നാഓ ജങ്ഷൻ (2 മിനിറ്റ്), കാൻപൂർ സെൻട്രൽ (12 മിനിറ്റ്), ഒറായ് (2 മിനിറ്റ്), ഝാൻസി ജങ്ഷൻ (12 മിനിറ്റ്), ലളിത്പൂർ (2 മിനിറ്റ്), ഭോപാൽ ജങ്ഷൻ (10 മിനിറ്റ്), ഹബീബ്ഗഞ്ച് (2 മിനിറ്റ്), ഇറ്റാർസി ജങ്ഷൻ (5 മിനിറ്റ്), ഖണ്ഡ്വ (5 മിനിറ്റ്), ഭുസാവൽ ജങ്ഷൻ (15 മിനിറ്റ്), മന്മാദ് ജങ്ഷൻ (2 മിനിറ്റ്), നാസിക്ക് റോഡ് (2 മിനിറ്റ്), കല്ല്യാൺ ജങ്ഷൻ (5 മിനിറ്റ്), ദാദർ (2 മിനിറ്റ്), മുംബൈ സിഎസ്ടി എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.[2]
ട്രെയിൻ നമ്പർ 12534 പുഷ്പക് എക്സ്പ്രസ്സ് ദിവസേന ഇന്ത്യൻ സമയം 08:20-നു മുംബൈ സിഎസ്ടിയിൽനിന്നും പുറപ്പെട്ടു അടുത്ത ദിവസം ഇന്ത്യൻ സമയം 08:40-നു ലക്നൌ ജങ്ഷനിൽ എത്തിച്ചേരുന്നു.
ട്രെയിൻ നമ്പർ 12534 പുഷ്പക് എക്സ്പ്രസ്സിനു മുംബൈ സിഎസ്ടി കഴിഞ്ഞാൽ കല്ല്യാൺ ജങ്ഷൻ (3 മിനിറ്റ്), നാസിക്ക് റോഡ് (2 മിനിറ്റ്), മന്മാദ് ജങ്ഷൻ (2 മിനിറ്റ്), ഭുസാവൽ ജങ്ഷൻ (15 മിനിറ്റ്), ഖണ്ഡ്വ (5 മിനിറ്റ്), ഇറ്റാർസി ജങ്ഷൻ (5 മിനിറ്റ്), ഹബീബ്ഗഞ്ച് (2 മിനിറ്റ്), ഭോപാൽ ജങ്ഷൻ (5 മിനിറ്റ്), ലളിത്പൂർ (2 മിനിറ്റ്), ഝാൻസി ജങ്ഷൻ (12 മിനിറ്റ്), ഒറായ് (2 മിനിറ്റ്), കാൻപൂർ സെൻട്രൽ (15 മിനിറ്റ്), ഉന്നാഓ ജങ്ഷൻ (2 മിനിറ്റ്), ലക്നൌ ജങ്ഷൻ എന്നീ സ്റ്റോപ്പുകളാണ് ഉള്ളത്.
അവലംബം[തിരുത്തുക]
- ↑ "Pushpak Express Time Table". cleartrip.com. മൂലതാളിൽ നിന്നും 2016-04-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 May 2017.
- ↑ "Centre For Railway Information System". The Hindu. ശേഖരിച്ചത് 26 May 2017.