പുഴുക്കടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പേര് സൂചിപ്പിക്കുന്നതുപോലെ വിരകൾകൊണ്ടോ കീടങ്ങൾകൊണ്ടോ ഉണ്ടാകുന്ന ചർമരോഗമല്ല പുഴുക്കടി. (Ringworm disease)ഫംഗസ് ആണ് രോഗകാരി. മോതിരത്തിന്റെ ആകൃതിയിൽ (വൃത്താകൃതിയിൽ) ചൊറിച്ചിലോടുകൂടി, ചർമത്തിലുണ്ടാകുന്ന ചുവന്ന പാടുകളാണ് ഇവ.

ടിനിയ കാപിറ്റിസ്, ടിനിയ കോർപോറിസ്, ടിനിയ ക്രൂറിസ് എന്നിവയാണ് രോഗകാരക ഫംഗസ്സുകളിൽ പ്രധാനം. കുട്ടികളിൽ കാണപ്പെടുന്ന ഈ രോഗം പകർച്ചവ്യാധിയാണ്. നായ്ക്കളിൽനിന്നോ പൂച്ചകളിൽനിന്നോ ആണ് കുട്ടികൾക്ക് ഈ ഫംഗസ് ബാധിക്കുന്നത്. പ്രമേഹം, എയ്ഡ്സ് തുടങ്ങി പ്രതിരോധശേഷിയെ ബാധിക്കുന്ന രോഗമുള്ളവരിൽ ഈ ഫംഗസ്ബാധയ്ക്കു സാധ്യതയേറുന്നു. തടിപ്പിന്റെ ആകൃതിയും പ്രകൃതിയും നിരീക്ഷിച്ചാണ് പുഴുക്കടിബാധയാണോ എന്നു മനസ്സിലാക്കുന്നത്. ചർമത്തിൽനിന്നു ചുരണ്ടിയെടുക്കുന്ന ഭാഗം മൈക്രോസ്കോപ്പിലൂടെ പരിശോധിച്ചും രോഗം സ്ഥിരീകരിക്കാം. ആന്റിഫംഗൽ ലേപനങ്ങളാണ് പ്രതിവിധി. ചിലപ്പോൾ ഈയിനത്തിലുള്ള ഔഷധങ്ങൾ ഉള്ളിൽ കഴിക്കേണ്ടതായും വരാം. മാസങ്ങൾ നീണ്ടുനില്ക്കുന്ന ചികിത്സ ചില രോഗികളിൽ വേണ്ടിവരും.

അവലംബം[തിരുത്തുക]

ml.wikaspedia.org

"https://ml.wikipedia.org/w/index.php?title=പുഴുക്കടി&oldid=3675768" എന്ന താളിൽനിന്ന് ശേഖരിച്ചത്