പുള്ളി ഡോൾഫിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Pantropical spotted dolphin[1]
Dolphin skipping on its tail over the water
Size compared to an average human
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Artiodactyla
Infraorder: Cetacea
Family: Delphinidae
Genus: Stenella
Species:
S. attenuata
Binomial name
Stenella attenuata
(Gray, 1846)
Subspecies
  • S.a.attanuata
  • S.a.graffmani
  • S.a.subsp.A
  • S.a.subsp.B
Pantropical spotted dolphin range

ചാരനിറമോ നീലനിറമോ ഉള്ള ഈ ഡോൾഫിന്റ്റെ (Pantropical spotted dolphin, Stenella attenuata) ശരീരമാകെ പുള്ളികളുണ്ട്.[3] ജനിക്കുന്ന അവസരത്തിൽ പുള്ളികളില്ലെങ്കിലും പ്രായമാകുന്നതോടെ പുള്ളികൾ പ്രത്യക്ഷപ്പെടുന്നു. പ്രായമേറെയുള്ള ഡോള്ഫിനുകളുടെ ശരീരമാസകലം കുമിളകൾ പോലെയുള്ള പുള്ളികൾ ഉണ്ടായിരിക്കും. ശരീരത്തിൽ വീതിയുള്ള മൂന്നു വരകൾ ഉണ്ടായിരിക്കും. മുതുകു ഇരുണ്ട നിറവും ശരീരത്തിന് ഇടത്തരം നിറവുമായിരിക്കും. അടിവശത്തിനു വിളറിയ നിറമായിരിക്കും. ഇരുണ്ട ചിറകും പുറത്തേക്കു വളഞ്ഞിരിക്കുന്ന പോലെയുള്ള തുഴകളും ഇതിന്റെ സവിശേഷതകളാണ്. ഒരറ്റത്ത് വെളുപ്പ് നിറമുള്ള മുഖവും വെളുത്ത ചുണ്ടുകളും ആണുള്ളത്.[4]

പെരുമാറ്റം[തിരുത്തുക]

വളരെ ഊർജ്ജസ്വലമായ ഈ ഡോൾഫിൻ അനേകം തവണ ജലോപരിതലത്തിൽ ഉയർന്നു ചാടാറുണ്ട്. ചിലപ്പോഴൊക്കെ വളരെ ഉയരത്തിൽ കുതിച്ചു ചാടുന്ന ഇവ ഒന്നോ രണ്ടോ നിമിഷം വായുവിൽ നിശ്ചലമായി നിന്ന ശേഷമാണു വെള്ളത്തിലേക്ക് വീഴുന്നത്.

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്ത നീളം 1. 6 - 2. 5  മീറ്റർ, ഭാരം 90 -120 കിലോഗ്രാം

ആവാസം കാണപ്പെടുന്നത്[തിരുത്തുക]

കിഴക്കും പടിഞ്ഞാറും തീരങ്ങളിൽ നിന്ന് വിട്ടകന്നു ഉൾകടലിൽ, പശ്ചിമബംഗാളിലെ സുന്ദർ ബന്നിലും തമിഴ്‌നാട് തീരത്തിൽ നിന്നകന്നും കാണപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. 

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Mead, J.G.; Brownell, R. L. Jr. (2005). "Order Cetacea". In Wilson, D.E.; Reeder, D.M (eds.). Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. pp. 723–743. ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: Invalid |ref=harv (help)
  2. Hammond, P.S.; Bearzi, G.; Bjørge, A.; Forney, K.; Karczmarski, L.; Kasuya, T.; Perrin, W.F.; Scott, M.D.; Wang, J.Y.; Wells, R.S.; et al. (2012). "Stenella attenuata". The IUCN Red List of Threatened Species. IUCN. 2012: e.T20729A17821189. doi:10.2305/IUCN.UK.2012.RLTS.T20729A17821189.en. Retrieved 16 January 2018.
  3. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  4. Menon, Vivek (2008). A Field Guide to Indian Mammals. D C books.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുള്ളി_ഡോൾഫിൻ&oldid=3114535" എന്ന താളിൽനിന്ന് ശേഖരിച്ചത്