പുള്ളിച്ചോരക്കാലി
പുള്ളിച്ചോരക്കാലി | |
---|---|
![]() | |
Spotted redshank in non-breeding plumage | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. erythropus
|
Binomial name | |
Tringa erythropus (Pallas, 1764)
|
പുള്ളീ ചോരക്കാലിയുടെ ആംഗലത്തിലെ പേര് spotted redshank എന്നാണ്. ശാസ്ത്രീയ നാമം Tringa erythropus എന്നാകുന്നു. തീരപ്രദേശത്തു കാണുന്ന പക്ഷിയാണ്. ദേശാടന പക്ഷിയാണ്. 1764ൽ ജർമ്മൻ ജന്തുശാസ്ത്രജ്ഞനായിരുന്ന ശ്രീ പീറ്റർ സൈമൺ പല്ലാസ് (Peter Simon Pallas)ആണ് ഈ പക്ഷിയെ ആദ്യമായി പരാമർശിച്ചത്. [2]
വിതരണം[തിരുത്തുക]
ആർടിക് പ്രദേശങ്ങളിലും ഉത്തര സ്കാൻഡിനേവിയയിലും ഉത്തര ഏഷ്യയിലും പ്രജനനം നടത്തുന്നു. മെഡന്ററേനിയൻ പ്രദേശങ്ങളിലേക്കും ബ്രിട്ടീഷ് ദ്വീപിലെ തെക്കു ഭാഗത്തേക്കും ഫ്രാൻസ്, ആഫ്രിക്കയിലെ ഉഷ്ണമേഖല പ്രദേശങ്ങളിലേക്കും ദേശാടനം നടത്തുന്നു. അപൂർവമായി ആസ്ട്രേലിയ യിലും, ഉത്തരഅമേരിക്കയിലും കാണുന്നു.
വിവരണം[തിരുത്തുക]
ഈ പക്ഷിക്ക് 29 മുതൽ 31 വരെ സെന്റ്റീ മീറ്റർ നീളമുണ്ട്.[3] ചിറകു വിരിപ്പ് 61മുതൽ67 വരെ സെന്റി . മീറ്റർ ഉം തൂക്കം 121 മുതൽ 205 വരെ ഗ്രാമും ആണ്.[4] പ്രജനന കാലത്ത് മുഴുവൻ കറുപ്പാണ്. പ്രജനന കാലത്ത് കാലിന്റെ നിറം ചാര നിറമാകും. പിന്നീട് ഉള്ള കാലത്ത് മങ്ങിയ നിറമാണ്. കൊക്കും ചുവപ്പു നിറമാണ്. നനുത്ത വരകളുള്ള മങ്ങിയ അടിവശം ഉണ്ട്.
തിറ്റ[തിരുത്തുക]
ചെറിയ അകശേരുകികളാണ് പ്രധാന ഭക്ഷണം
പ്രജനനം[തിരുത്തുക]
നിലത്ത് ചുരണ്ടി ഉണ്ടാക്കുന്ന കൂട്ടിൽ 4 മുട്ടകളിടും.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Tringa erythropus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help)CS1 maint: uses authors parameter (link) - ↑ O'Brien, Crossley & Karlson (2006), p. 357.
- ↑ Handbook of the Birds of Europe, the Middle East and North Africa: Birds of the Western Palearctic, Volume 1, Ostrich to Ducks. Oxford University Press. 1977. പുറം. 3. ISBN 0-19-857358-8.
{{cite book}}
: Unknown parameter|editors=
ignored (|editor=
suggested) (help) - ↑ O'Brien, Crossley & Karlson (2006), p. 254.
- O'Brien, Michael; Crossley, Richard; Karlson, Kevin (2006). The Shorebird Guide. New York, NY: Houghton Mifflin. ISBN 0-618-43294-9.
- Pereira, S. L., & Baker, A. J. (2005). Multiple Gene Evidence for Parallel Evolution and Retention of Ancestral Morphological States in the Shanks (Charadriiformes: Scolopacidae). Condor 107 (3): 514–526. DOI: 10.1650/0010-5422(2005)107[0514:MGEFPE]2.0.CO;2 HTML abstract
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Chisholm, Hugh, സംശോധാവ്. (1911). എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th പതിപ്പ്.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.
.