പുള്ളിക്കാടക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളിക്കാടക്കൊക്ക്
Woodsandpiper.jpg
ഇരിങ്ങാലക്കുടയിലെ തൊമ്മാനപ്പാടത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: കോർഡേറ്റ
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Scolopacidae
ജനുസ്സ്: Tringa
വർഗ്ഗം: T. glareola
ശാസ്ത്രീയ നാമം
Tringa glareola
Linnaeus, 1758

പുഴക്കരയിലും കടൽക്കരയിലും കുളത്തിനരികിലും മറ്റും കാണപ്പെടുന്ന ചെറിയ കിളികളായ നീർക്കാടയോട് സാദൃശ്യമുള്ള കിളിയാണ് പുള്ളിക്കാടക്കൊക്ക്. ഇംഗ്ലീഷ്: Wood Sandpiper. ശാസ്ത്രീയനാമം:Tringa glareola. കേരളത്തിൽ സെപ്റ്റംബർ മുതൽ മേയ് മാസം വരെ കാണപ്പെടുന്ന ഇവ ദേശാടനക്കിളികളായാൺ അറിയപ്പെടുന്നത്. സാധാരണ എട്ടു മുതൽ നാല്പതുവരെയുള്ള പറ്റങ്ങളായാൺ കാണപ്പെടുന്നത്.

വിവരണം[തിരുത്തുക]

ദേഹത്തിന്റെ ഉപരിഭാഗം വിളർത്തതാൺ (കരിമ്പൻ കാടക്കൊക്കിന്റേതിനേക്കാൾ) തവിട്ടു നിറമുള്ള പുറത്തും ചിറകുകളിലും അരിപ്രാവിനുള്ളതുപോലെ വിളർത്ത പുള്ളികൾ കാണും. ചിറകുകളുടെ അടിവശത്ത് കറുപ്പിനു പകരം ചാരനിറമാൺ.

പ്രജനനം[തിരുത്തുക]

വെള്ളമുള്ള പ്രദേശങ്ങളിലാണിവ ഇര തേടുന്നത്
Wood sandpiper David Raju.jpg

യൂറേഷ്യാ ഭൂഖണ്ഡത്തിൻൽ 45 ഡിഗ്രി അക്ഷാംശത്തിനു വടക്കുള്ള പ്രദേശങ്ങളിലാണ്‌ ഈ കാടക്കൊക്കുകൾ പ്രജനനം നടത്തുന്നത്.

പരാമർശങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുള്ളിക്കാടക്കൊക്ക്&oldid=2582347" എന്ന താളിൽനിന്നു ശേഖരിച്ചത്