പുളിവെണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുളിവെണ്ട (Roselle)
Roselle plant
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
H. sabdariffa
Binomial name
Hibiscus sabdariffa

മത്തിപ്പുളി, മീൻപുളി, മറാഠിപ്പുളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരു പുളിയാണു് പുളിവെണ്ട (ശാസ്ത്രീയനാമം: Hibiscus sabdariffa). ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. ഇതു് അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കാറുണ്ടു്. ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ടു്. പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ടു്.[1].

ഘടന[തിരുത്തുക]

അരമീറ്റർ മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണു് പുളിവെണ്ടയുടേതു്. പുഷ്പകോശത്തിൽ 3.74ശതമാനം സിട്രിക് ആസിഡ്, 1.46 ശതമാനം മാംസ്യം, 5.86 ശതമാനം അന്നജം , 1.58 ശതമാനംനാര് , 0.8 ശതമാനം ചാരം, 0.1 ശതമാനം കാത്സ്യം, 0.24 ശതമാനം സുക്രോസ് എന്നിവ അടങ്ങിയിട്ടുണ്ട്[1].

കൃഷി[തിരുത്തുക]

പുളിവെണ്ട പായ്ക്കുചെയ്തത്.

വിത്ത് പാകിയാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. ചാണകമാണ് ഇതിന് ഉത്തമവളം. നന്നായി നനച്ചുകൊടുത്താൽ നല്ല വിളവ് നൽകാറുണ്ടു്. അറുപതു് സെന്റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് മുപ്പതു് സെന്റീ മീറ്റർ അകലങ്ങളിലായാണു് വിത്ത് പാകുന്നതു്. വേരുപിടിപ്പിച്ച കമ്പുകൾ നട്ടും പുളിവെണ്ട പിടിപ്പിക്കാറുണ്ടു്. ചെടിച്ചട്ടിയിലും പുളിവെണ്ട നട്ടു വളർത്താറുണ്ടു്. ചെടി പൂത്ത് ഇരുപതു് ദിവസത്തിനുളളിൽ വിളവു് പാകമാകും. ചുവപ്പു നിറമായ പുഷ്പകോശങ്ങൾ പറിച്ചെടുത്താണു് ഉപയോഗിക്കുന്നതു്. നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുക്കുന്നത്. ഒരു ചെടിയിൽ നിന്നും ഏതാണ്ടു് ഒരു കിലോഗ്രാം വരെ പുഷ്പകോശങ്ങൾ ലഭിക്കാറുണ്ടു്. [1].


ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "പുളിരസം പലവിധം, കർഷകകേരളം". Archived from the original on 2016-03-05. Retrieved 2011-08-28.
"https://ml.wikipedia.org/w/index.php?title=പുളിവെണ്ട&oldid=3671752" എന്ന താളിൽനിന്ന് ശേഖരിച്ചത്