പുളിയാറില

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുളിയാറില

Creeping Woodsorrell
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
O. corniculata
Binomial name
Oxalis corniculata

ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വികാരങ്ങളുടെ ശമനത്തിന് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രധാന ഔഷധസസ്യമാണ് പുളിയാരില. പുളിയാറില (six leaves) എന്നും പറയും. Oxalis corniculata എന്ന് ശാസ്ത്രനാമമുള്ള ഈ സസ്യത്തിന്റെ മറ്റ് വകഭേതങ്ങളായ oxalis acetosella, oxalis latifolla തുടങ്ങി ഏഴ് തരം ഇനങ്ങൾ നീലഗിരിയിൽ കാണപ്പെടുന്നുണ്ട്. ഇവ കാലക്രമേണ എത്തിച്ചേർന്നതാണെന്ന് കരുതപ്പെടുന്നു. പുൽനീലി ശലഭത്തിന്റെ പുഴുക്കൾ ഇതിന്റെ ഇല ഭക്ഷിക്കാറുണ്ട്.

ഗുണങ്ങൾ[തിരുത്തുക]

പുളിയാറിലയ്ക്ക് പ്രധാനമായും അമ്ലരസമാണ് ഉള്ളതെങ്കിലും എരിവ്, ചവർപ്പ്, മധുരം എന്നിവയും നേരിയ തോതിൽ അനുഭവപ്പെടും. രൂക്ഷഗുണവും വർദ്ധിച്ച ഉഷ്ണഗുണവും മൂലം വാതകഫങ്ങളെ ക്ഷയിപ്പിച്ച് പിത്തവർദ്ധനയുണ്ടാക്കുന്നു. രുചിയുണ്ടാക്കുക, മുഖവൈരസ്യമകറ്റുക എന്നിവയോടൊപ്പം വയറിളക്കം, അർശസ്സ്, ഗ്രഹണി, ത്വക്‌രോഗങ്ങൾ, നേത്രരോഗങ്ങൾ, ആർത്തവ സമ്പന്ധമായ പ്രശ്നങ്ങൾ, കുടലിലെ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലും പുളിയാരില ഉപയോഗിക്കുന്നു. ജീവകം സി, ജീവകം ബി, പൊട്ടാസ്യം ഓക്സലേറ്റ്, ഇരുമ്പ്, കാൽസ്യം തുടങ്ങിയവ ധാരാളമായി അടങ്ങിയിട്ടുണ്ട്.[1]. പുളിയാറില ജ്യൂസായും, ചട്നിയായും, മോരിൽ കാച്ചിയും ഉപയോഗിക്കാറുണ്ട്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :അമ്ലം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :അമ്ലം [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

സമൂലം[2]

വളർത്തേണ്ട വിധം[തിരുത്തുക]

പുളീയാരിലയുടെ തണ്ട് നടുന്നതിനുപയോഗിക്കുന്നു.

ചിത്രങ്ങൾ[തിരുത്തുക]അവലംബം[തിരുത്തുക]

  1. Lee Allen Peterson, Edible Wild Plants, Houghton Mifflin Company, New York City (1977), p. 104.
  2. 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"https://ml.wikipedia.org/w/index.php?title=പുളിയാറില&oldid=3828963" എന്ന താളിൽനിന്ന് ശേഖരിച്ചത്