പുല്ലൂരാംപാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുല്ലൂരാംപാറ
Kerala locator map.svg
Red pog.svg
പുല്ലൂരാംപാറ
11°26′16″N 76°03′39″E / 11.437702°N 76.060903°E / 11.437702; 76.060903
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ പഞ്ചായത്ത്‌
മെമ്പർ കുര്യൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673603
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലെ ഒരു കുടിയേറ്റ കേന്ദ്രമാണ് പുല്ലൂരാംപാറ. കോഴിക്കോട് നിന്നും ഏകദേശം 38 കി.മീ . അകലെയായി തിരുവമ്പാടി - ആനക്കാംപൊയിൽ റോഡിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത് .ആദ്യ കാലത്ത് വനപ്രദേശമായിരുന്ന ഇവിടേക്ക് 1940-കളോട് കൂടി തിരുവതാംകൂറിൽ നിന്നും ആളുകൾ കുടിയേറാൻ തുടങ്ങി. ഈ പ്രദേശത്ത് കുടിയേറിയ ആളുകൾ ഒരു ക്രിസ്ത്യൻ പള്ളി പണിയുകയും തുടർന്ന് പള്ളിയുമായി ബന്ധപ്പെട്ടാണ് പുല്ലൂരാംപാറയുടെ വളർച്ച കേന്ദ്രീകരിച്ചിരിക്കുന്നത് [അവലംബം ആവശ്യമാണ്].

ചരിത്രം[തിരുത്തുക]

1926 ൽ തുടങ്ങിയ മലബാർ കുടിയേറ്റത്തോടെയാണ`പുല്ലൂരാംപാറയുടെ ചരിത്രം ആരംഭിക്കുന്നത് ആദ്യ കാലത്ത് മലബാറിൽ കുടിയേറിയ ആളുകൾ വൻ തോട്ടങ്ങൾ നിർമ്മിക്കാൻ പുതിയ മണ്ണ് തേടി എത്തിയവരായിരുന്നു .ഇവരാണ് തിരുവതാംകൂർ പ്രദേശത്ത് മലബാറിലെ കുടിയേറ്റ സാധ്യത അറിയിച്ചത്.1940-55 കാലഘട്ടത്തിലാണ് കുടിയേറ്റത്തിനു വേഗത കൂടിയത് ഇതിനു കാരണങ്ങൾ പലതാണ്. ലോകമഹായുദ്ധാനന്തരമുണ്ടായ ക്ഷാമവും, രാഷ്ട്രീയ പ്രശ്നങ്ങളും കുടിയേറ്റത്തിനു വേഗത കൂട്ടി .

1940 കളിലാണ് പുല്ലൂരാംപാറ‍ പ്രദേശത്ത് കുടിയേറ്റം ആരംഭിക്കുന്നത് .അക്കാലത്തു തിരുവമ്പാടി പ്രദേശത്തിന്റെ ജന്മി കല്പകശ്ശേരി തറവാട്ടുകാരും, ജനവാസമില്ലാത്ത മലയോര മേഖലയുടെ ജന്മി മണ്ണിലേടത്തു തറവാട്ടുകാരും ആയിരുന്നു .ജന്മിക്കു പ്രതിഫലം നൽകിയാണ്‌ ഭൂമി അവകാശമായി മേടിക്കുന്നത് .അവകാശമായി ലഭിക്കുന്ന ഭൂമിക്കു കാല കാലങ്ങളിൽ പാട്ടം നൽകുകയും ജന്മിയുടെ പേരിൽ സർക്കാരിൽ നികുതി അടക്കുകയും വേണമായിരുന്നു .ഈ വ്യവസ്ഥകളിൽ ലംഘനം വരുത്തിയാൽ കുടിയാൻ ഒഴിഞ്ഞു പോകണമായിരുന്നു .അതോടൊപ്പം ജന്മി ആരെന്നറിയാതെ ഇടജന്മി മുഖേന കാര്യസ്ഥന്മാർ വഴി ഭൂമി വാങ്ങിയ പലരും കബളിക്കപ്പെടുകയും ,യഥാർത്ഥ ഉടമക്ക് വീണ്ടും ഭൂമിയുടെ വില കൊടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് .


1947 ൽ നീണ്ടുക്കുന്നേൽ വർക്കി ഇരുവഞ്ഞിപ്പുഴയുടെ തീരത്ത് ( ഇന്നത്തെ പള്ളിയോടു ചേർന്ന് ) ഏക്കർ ഭൂമി വാങ്ങി ഭാര്യയോടൊപ്പം താമസം തുടങ്ങിയതാണ്‌ പുല്ലൂരാംപാറയിലെ ആദ്യ കുടിയേറ്റം..അന്ന് തീരെ വിജനമായ ഈ പ്രദേശത്ത് ഏതാനും പണിയ കുടുംബങ്ങൾ ഉണ്ടായിരുന്നു .പകൽ സമയങ്ങളിൽ പുഴയിലൂടെ മരം കൊണ്ടു പോകുന്ന തൊഴിലാളികളുടെ ബഹളം ഉള്ളത് കൊണ്ടു ഭയം ഉണ്ടായിരുന്നില്ല .എന്നാൽ രാത്രിയിൽ സ്ഥിതി മറിച്ചായിരുന്നു .ആനയുടെ ചിന്നം വിളിയും കാട്ടുമൃഗങ്ങളുടെ ഓരിയിടലും ഭയാനകന്തരീക്ഷം സൃഷ്ടിച്ചു അന്നൊക്കെ ദൈവ വിശ്വാസമായിരുന്നു അവർക്ക് സരംക്ഷണമായി ഉണ്ടായിരുന്നത് .പിന്നീട് പല കുടുംബങ്ങളും അടുത്തു വന്നു ചേർന്നതോടെയാണ് ഈ ദുരവസ്ഥക്ക് പരിഹാരമായത് .പലരും ഏറുമാടങ്ങളിലാണ് താമസിച്ചിരുന്നത് .

എത്തി ചേരാൻ[തിരുത്തുക]

  • കോഴിക്കോട് നഗരത്തിൽ നിന്നും റോഡ് മാർഗ്ഗമായി 43 കിലോമീറ്റർ സഞ്ചരിച്ചാൽ പുല്ലൂരാംപാറയിൽ എത്തിച്ചേരാം. കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിൽ നിന്നും  KSRTC ബസ് സ്റ്റാൻഡിൽ നിന്നും പുല്ലൂരാംപാറയിലേക്കു ബസ് സേവനം ഉണ്ട്

വിദ്യാലയങ്ങൾ[തിരുത്തുക]

  • സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്കൂൾ പുല്ലൂരാംപാറ

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പുല്ലൂരാംപാറ&oldid=3334294" എന്ന താളിൽനിന്ന് ശേഖരിച്ചത്