പുലാക്കാട്ട് രവീന്ദ്രൻ
ദൃശ്യരൂപം
പുലാക്കാട്ട് രവീന്ദ്രൻ | |
---|---|
ജനനം | 1932 ജനുവരി 30 |
മരണം | ജൂൺ 21, 1995 | (പ്രായം 63)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി, അദ്ധ്യാപകൻ |
അറിയപ്പെടുന്നത് | കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചയാൾ |
പ്രമുഖ മലയാള കവിയായിരുന്നു പുലാക്കാട്ട് രവീന്ദ്രൻ(ജനനം : 30 ജനുവരി 1932 -21 ജൂൺ 1995). കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 1990 ൽ നേടി. [1]
ജീവിതരേഖ
[തിരുത്തുക]പാലക്കാട് ചെർപ്പുളശ്ശേരി രാഘവ വാരിയരുടെയും പാർവതി വാരസ്യാരുടെയും മകനായി 1932 ജനുവരി 30ന് ജനിച്ചു. ബി.എസ്.സി, ബി.എഡ് ബിരുദങ്ങൾ നേടി അധ്യാപകനായി. ചെർപ്പുളശ്ശേരിക്കടുത്ത് നെല്ലായ സ്വദേശിയാണ് ഇദ്ദേഹം.[2]1995 ജൂൺ 21 ന് 63 വയസ്സുള്ളപ്പോൾ ദിവംഗതനായി.
കൃതികൾ
[തിരുത്തുക]- പുലാക്കാട്ട് രവീന്ദ്രന്റെ കവിതകൾ
- നക്ഷത്രപരാഗം
- പ്രവാസം
- സ്വക്ഷേത്രം
- ഗരുഡധ്വനി
- വായില്ലാക്കുന്നിലപ്പൻ
പുരസ്കാരങ്ങൾ
[തിരുത്തുക]- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1990) (പുലാക്കാട് രവീന്ദ്രന്റെ കൃതികൾ)
അവലംബം
[തിരുത്തുക]- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 372. ISBN 81-7690-042-7.
- ↑ "നെല്ലായ 2010". എൽ.എസ്.ജി. Archived from the original on 2019-12-22. Retrieved 29 മാർച്ച് 2013.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)