പുലയപ്പാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എം. മുകുന്ദൻ എഴുതി 2005-ൽ പുറത്തിറക്കിയ മലയാളനോവലാണ് പുലയപ്പാട്ട്. ഉത്തരമലബാറിലെ പുലയരുടെ കഥയാണിത്. സാമൂഹികനീതിക്കുവേണ്ടിയും മാറ് മറയ്ക്കാനുള്ള സ്വാത്രന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളും അറിയപ്പെടാത്ത കലാപങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു. ഇതിലെ പ്രധാനകഥാപാത്രമായ ഗൗതമന്റെ ജനനത്തേയും ജീവിതത്തേയും ഗൗതമബുദ്ധന്റെ ജീവിതവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് കഥ പറഞ്ഞുപോകുന്നത്. പ്രശസ്ത സാമൂഹിക-രാഷ്ട്രീയ വ്യക്തിത്വങ്ങളായ ബി.ആർ. അംബേദ്കർ, ഗാന്ധി, അയ്യങ്കാളി, കെ. കേളപ്പൻ, എ.കെ. ഗോപാലൻ തുടങ്ങിയവർ ഇതിലെ കഥാപാത്രങ്ങളായി കടന്നുവരുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുലയപ്പാട്ട്&oldid=3929560" എന്ന താളിൽനിന്ന് ശേഖരിച്ചത്