പുര പരഹ്യാൻഗൻ അഗുങ് ജഗത്കർത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുര പരഹ്യാൻഗൻ അഗുങ് ജഗത്കർത്ത
Pura Parahyangan Agung Jagatkarta 8.jpg
Nāga stairs leading to Paduraksa portals of Pura Parahyangan Agung Jagatkarta, West Java.
പുര പരഹ്യാൻഗൻ അഗുങ് ജഗത്കർത്ത is located in Java
പുര പരഹ്യാൻഗൻ അഗുങ് ജഗത്കർത്ത
അടിസ്ഥാന വിവരങ്ങൾ
തരംPura Kahyangan Jagad
വാസ്തുശൈലിBalinese
വിലാസംCiapus village, Tamansari subdistrict, Bogor Regency, West Java, Indonesia
രാജ്യംIndonesia
നിർദ്ദേശാങ്കം6°40′10″S 106°44′07″E / 6.669466°S 106.735374°E / -6.669466; 106.735374Coordinates: 6°40′10″S 106°44′07″E / 6.669466°S 106.735374°E / -6.669466; 106.735374
ഉയരം780 meter

പുര പരഹ്യാൻഗൻ അഗുങ് ജഗത്കർത്ത (പൂർണ്ണ ദൈവികമായ പ്രകൃതി)[1] അഥവാ ലളിതമായി പറഞ്ഞാൽ പുര ജഗത്കർത്ത ഇന്തോനേഷ്യയിലെ തെക്കേ ജാവയിലുള്ള ബോഗോർ റീജൻസിയിലുള്ള തമൻസരി ഉപജില്ലയിലെ സിയപുസ് ഗ്രാമത്തിലെ നുസാൻതരയുടെ ഹിന്ദുക്ഷേത്രമാണിത്. പൂർണ്ണമായി നിർമ്മിച്ചുകഴിഞ്ഞാൽ പുര ജഗത്കർത്ത തെക്കേ ജാവയിലെ ഏറ്റവും വലിയ ക്ഷേത്രമായിരിക്കും. ബാലിയിലെ പുര ബേസാകി കഴിഞ്ഞാൽ ഇന്തോനേഷ്യയിലെ രണ്ടാമത്തെ വലിയ ക്ഷേത്രമായിരിക്കും ഇത്.[2]

ഈ ക്ഷേത്ര സമുച്ചയം പുര കഹ്യാൻഗൻ ജഗത് [3] എന്ന ഒരു പുണ്യസ്ഥലമായിട്ടാണ് കരുതുന്നത്. ഗ്രേറ്റർ ജക്കാർത്ത ഏരിയയിലുള്ള ഹിന്ദു ധർമ്മവിശ്വാസികൾക്കായുള്ള ക്ഷേത്രമാണിത്. പർവ്വതപ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇത് ഹ്യാങ് (ദഹിപ്പിക്കപ്പെട്ട പുരാതന ആത്മാക്കൾ) കളെ ബഹുമാനിക്കാനുള്ള ഒരു പുണ്യസ്ഥലമായാണ് കരുതുന്നത്. പകുവാൻ പജജരൻ രാജ്യത്തെ സിലിവാൻഗി രാജാവാണ് ഈ ആത്മാവെന്നാണ് കരുതുന്നത്. പകുവാൻ പജജരൻ രാജ്യം പരഹ്യാൻഗൻ പ്രദേശത്ത് പണ്ട് നിലനിന്നിരുന്ന രാജ്യമാണ്. [2]

രേഖാചിത്രം[തിരുത്തുക]

The utama mandala of Pura Parahyangan Agung Jagatkarta. On the left is a candi shrine dedicated to King Siliwangi, on the back is sacred Bale Pasamuan Agung, and at the right is Padmasana tower main shrine. Mount Salak volcano on the background.

ബോഗോർ റീജൻസിയിലെ തമൻസാരി ഉപജില്ലയിലെ സിയപുസ് പ്രദേശത്തുള്ള സലക് പർവ്വതത്തിന്റെ വടക്കേ താഴ്വരയിലാണ് പുര ജഗത്കർത്ത സ്ഥിതിചെയ്യുന്നത്. പകുവാൻ പജജരൻ സുൻഡ സാമ്രാജ്യം സ്ഥിതിചെയ്തിരുന്നു എന്ന് വിശ്വസിക്കുന്ന സലക് പർവ്വതത്തിന്റെ വിശുദ്ധമായ സ്ഥലത്താണ് പുര ജഗത്കർത്ത പണികഴിപ്പിച്ചിരിക്കുന്നത്. സുൻഡ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു പകുവാൻ പജജരൻ (ഇപ്പോൾ ബോഗോർ). ഇത് ജാവയിലെ അവസാന ഹിന്ദു സാമ്രാജ്യങ്ങളിലൊന്നായിരുന്നു(മജപഹിത് സാമ്രാജ്യത്തിന്റെ കൂടെ). സിലിവാൻഗി രാജാവിന്റെ കീഴിൽ ഈ സാമ്രാജ്യത്തിന്റെ സുവർണ്ണകാലമായിരുന്നു. 16-ാം നൂറ്റാണ്ടിൽ ജാവയിലെ മുസ്ലീങ്ങൾ ഈ സാമ്രാജ്യവും കീഴടക്കി. .[4]

പ്രഭു സിലിവാൻഗി അദ്ദേഹത്തിന്റെ പടയാളികളുടെ കൂടെ മോക്ഷം പ്രാപിച്ച സ്ഥലം എന്ന ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുര ജഗത്കർത്ത സലക് പർവ്വതത്തിന്റെ ചെരുവിൽ പണികഴിപ്പിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ പരിസരം പൂർണ്ണമായി പണിയുന്നതിനു മുൻപ് ഒരു കാൻഡി ബെൻടാർ നിർമ്മിച്ചു. അതിൽ വെളുപ്പും കറുപ്പുമുള്ള ഒരു കടുവയുടെ(പ്രഭു സിലിവാൻഗിയുടെ ഔദ്യോഗിക ചിഹ്നം) പ്രതിമ നിർമ്മിച്ചു. ഇത് പജജരൻ സാമ്രാജ്യത്തിന്റെ (പരഹ്യാൻഗൻ പ്രദേശത്തെ അവസാന ഹിന്ദു സാമ്രാജ്യം) സ്മരണാർത്ഥം സ്ഥാപിച്ചതാണ്.[5]

1995-ൽ സലക് പർവ്വതം വരെയുള്ള പാതയുടെ വികസനം ക്ഷേത്രനിർമ്മാണ സമയത്ത് തന്നെ നടത്തി. അതുകൊണ്ട് വാഹനങ്ങൾക്ക് ക്ഷേത്രം വരെ എളുപ്പത്തിൽ എത്തിച്ചേരാനാവും. പക്ഷെ അനേകം സന്ദർശകർ എത്തുന്നതുകൊണ്ട് പാർക്കിംഗ് സ്ഥലം അമ്പലത്തിന് വളരെ അകലെയാണ്.

വികസനം[തിരുത്തുക]

പുര ജഗത്കർത്ത ക്ഷേത്രത്തിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന ഭക്തർ

1995 ലാണ് പുര ജഗത്കർത്തയുടെ നിർമ്മാണം ആരംഭിച്ചത്. ഇത് നുസാൻതരയിലെ ഹിന്ദു സമൂഹത്തിന്റെ സഹകരണത്തോടെയായിരുന്നു നി‍ർമ്മാണം. ഗ്രേറ്റർ ജക്കാർത്ത പ്രദേശത്തെ ബാലിനീസ് ഹിന്ദുക്കൾക്ക് ഹിന്ദു ധർമ്മം അനുശാസിക്കുന്ന തരത്തിലുള്ള എല്ലാ ആചാരങ്ങളും പൂ‍ർത്തിയാക്കാൻ സാധിക്കുന്ന ഒരു പുര കഹ്യാൻഗൻ ജഗത് ക്ഷേത്രം നൽകുക എന്ന ലക്ഷ്യത്തിലായിരുന്നു നിർമ്മാണം ആരംഭിച്ചത്. പുര ജഗത്കർത്ത ക്ഷേത്രത്തിന്റെ സമുച്ചയത്തിന്റെ നിർമ്മാണം ഇനിയും പൂർത്തിയായിട്ടില്ല. മണ്ഡല ഉത്തമത്തിലെ പ്രധാന ക്ഷേത്ര കെട്ടിടങ്ങളായ പദ്മാസന, ബലാലി പസമുൻ അഗുങ്, പഡുരക്സ വാതിലുകൾ എന്നിവ പൂർത്തിയായി.

പുരാ ജഗത്കാർത്തയുടെ പ്രധാന സ്ഥലത്ത് പ്രവേശിക്കുന്നതിനു മുമ്പ് പുര മെലാന്റിങ്, പുര പസർ അഗുങ് എന്നിവയുണ്ട്. ഇവ സാധാരണയായി പ്രാർത്ഥന, പൂർണ്ണത, പുര ജഗത്കർത്തയിൽ സമർപ്പിക്കാനുദ്ദേശിക്കുന്ന കാണിക്കകളുടെ ശുദ്ധീകരണം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. വിനോദസഞ്ചാരികൾ പ്രധാന ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് സാധാരണയായി തടയപ്പെട്ടിരിക്കുന്നു. ആചാരവിധിപ്രകാരം ആരാധന നടത്താനെത്തുന്നവർക്ക് മാത്രമേ പ്രധാന ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമുള്ളു. മറ്റുള്ളവർക്ക് പുറത്തേ ക്ഷേത്രത്തിന്റെ ചുറ്റും മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളു.[6]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. Laman Pura di Situs Pemerintah Kabupaten Bogor, diakses 12 December 2013.
  2. 2.0 2.1 Media, Kompas Cyber (2016-11-05). "Ini 5 Destinasi Tersembunyi di Lereng Gunung Salak - Kompas.com". KOMPAS.com (ഭാഷ: ഇന്തോനേഷ്യൻ). ശേഖരിച്ചത് 2018-05-18.
  3. "Babad Bali - Pura Kahyangan Jagat". www.babadbali.com (ഭാഷ: ഇന്തോനേഷ്യൻ). ശേഖരിച്ചത് 2018-05-20.
  4. Ricklefs, M.C. (1991). A History of Modern Indonesia since c.1300, 2nd Edition. London: MacMillan. ISBN 0-333-57689-6.
  5. "Wangsit Gaib Prabu Siliwangi di Pura Jagatkartta Bogor". detikTravel (ഭാഷ: ഇന്തോനേഷ്യൻ). ശേഖരിച്ചത് 2018-05-18.
  6. Gumilar, Gun Gun. "Pengunjung Wisatawan Pura Tamansari Bogor Dibatasi" (ഭാഷ: ഇന്തോനേഷ്യൻ). ശേഖരിച്ചത് 2018-05-18.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

$