പുര ഗോവ ലവാഹ്

Coordinates: 8°33′06″S 115°28′08″E / 8.551557°S 115.468844°E / -8.551557; 115.468844
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുര ഗോവ ലവാഹ്
These small shrines in the inner sanctum of Pura Goa Lawah mark cave's opening.
Map
അടിസ്ഥാന വിവരങ്ങൾ
തരംPura
വാസ്തുശൈലിBalinese
സ്ഥാനംPesinggahan, Dawan Subdistrict, Klungklung Regency, Bali, Indonesia
വിലാസംJalan Raya Goa Lawah, Pesinggahan Village, Dawan Subistrict, Klungkung
നിർദ്ദേശാങ്കം8°33′06″S 115°28′08″E / 8.551557°S 115.468844°E / -8.551557; 115.468844
Estimated completion11th century

ഇന്തോനേഷ്യയിലെ ബാലിയിലെ ക്ലുൻഗ്കുങ് പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ബാലിനീസ് ഹിന്ദു ക്ഷേത്രമാണ് പുര ഗോവ ലവാഹ് (ബാലിനീസ് ബാറ്റ് കേവ് ടെംപിൾ അഥവാ ബാലിനീസ് വവ്വാൽ ഗുഹാ ക്ഷേത്രം). ഇവിടം സാധാരണയായി സദ് കഹ്യാൻഗൻ ജഗദ് അഥവാ "ലോകത്തിലെ ആറ് സങ്ചുറികൾ" എന്ന പേരിൽ സാധാരണയായി പരാമർശിക്കാറുണ്ട്. ബാലിയിലെ ഏറ്റവും വിശുദ്ധിയുള്ള ആറ് അനുഗൃഹീത സ്ഥലങ്ങളിൽ ഒന്നായാണ് ഇവിടം കണക്കാക്കപ്പെടുന്നത്. പുര ഗോവ ലവാഹ് ഒരു ഗുഹാമുഖത്തിനു ചുറ്റുമാണ് നിർമ്മിച്ചിട്ടുള്ളത്. ഈ ഗുഹയിൽ അനേകം വവ്വാലുകൾ താമസിക്കുന്നുണ്ട്. ഇതുകൊണ്ടാണ് ഈ ഗുഹ "വവ്വാൽ ഗുഹ" അഥവാ ഗോവ ലവാഹ് എന്നറിയപ്പെടുന്നത്.

വിവരണം[തിരുത്തുക]

ബാലിയിലെ ക്ലുങ്‍കുങ് റീജൻസിയിലെ പെസിൻഗ്ഗഹാൻ ഗ്രാമത്തിലാണ് പുര ഗോവ ലവാഹ് സ്ഥിതിചെയ്യുന്നത്. ഗോവ ലവാഹ് ബീച്ചിനടുത്തുള്ള ജലൻ റായ ഗോവ ലവാഹ് എന്ന പ്രധാന റോഡിന്റെ വടക്കുഭാഗത്തായാണ് പുര ഗോവ ലവാഹിന്റെ ബൃഹത്തായ കോംപ്ലക്സ് സ്ഥിതിചെയ്യുന്നത്.[1]

സദ് കഹ്യാൻഗൻ ജഗദ് അഥവാ "ലോകത്തിലെ ആറ് സങ്ചുറികൾ" എന്നതിൽ പുര ഗോവ ലവാഹ് സാധാരണയായി ഉൾപ്പെടുത്തുന്നു. ഇവിടം ബാലിയിലെ ഏറ്റവും വിശുദ്ധിയുള്ള ആറ് അനുഗൃഹീത സ്ഥലങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. ബാലിനീസ് വിശ്വാസപ്രകാരം ഈ ആറ് സ്ഥലങ്ങളും ദ്വീപിന്റെ തന്ത്രപ്രധാന സ്ഥലങ്ങളാണ്. ഇവയാണ് ബാലിയുടെ ആത്മീയ സംതുലനം നിലനിർത്തുന്നത്. ഈ പരിശുദ്ധ സ്ഥാനങ്ങളുടെ എണ്ണം എപ്പോഴും ആറ് ആയിരിക്കും. വിവിധ മതങ്ങളും വിശ്വാസങ്ങളുമനുസരിച്ച് സ്ഥലങ്ങൾ മാറുമെന്നുമാത്രം.

ചരിത്രം[തിരുത്തുക]

ുര ഗോവ ലവാഹിന്റെ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുള്ള ചിത്രം. പോർസെലൈൻ പാളികളുപയോഗിച്ചുള്ള അലങ്കാരങ്ങൾ കാണാം.പ F

11 നൂറ്റാണ്ടിൽ മംപു കുടുരൻ ആണ് പുര ഗോവ ലവാഹ് നിർമ്മിച്ചത്. ബാലിയിൽ ഹിന്ദുമതം പരിചയപ്പെടുത്തിയ ആദ്യ പുരോഹിതന്മാരിലൊരാളായിരുന്നു മംപു കുടുരൻ. ഈ ക്ഷേത്രം പുരോഹിതരുടെ ധ്യാനസ്ഥലമായാണ് ആരംഭിച്ചത്.

കുസംബ യുദ്ധത്തിൽ ഡച്ചുകാർ ക്ലുങ്‍കുങ് രാജവംശത്തിനെ ആക്രമിച്ചപ്പോൾ ഈ ക്ഷേത്രം ഒരു പ്രധാന സ്ഥലമായിരുന്നു. ക്ലുങ്‍കുങ് രാജവംശത്തിലെ ദേവ അഗുങ് ഇസ്ട്രി കന്യയും റോയൽ നെതർലാന്റ്സ് ഈസ്റ്റ് ഇൻഡീസ് സൈന്യത്തെ നയിച്ച ആൻഡ്രെസ് വിക്ടർ മിച്ചിലെസുമായായിരുന്നു കുസംബ യുദ്ധം നയിച്ചത്.

കാലം കഴിയുന്നതനുസരിച്ച് ക്ഷേത്രത്തിലെ അലങ്കാരങ്ങളും വർദ്ധിച്ചുവന്നു. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പുര ലവാഹ് ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിൽ പോർസെലൈൻ പാളികൾ സ്ഥാപിച്ചു. പുര കെഹെൻ പോലുള്ള ബാലിയിലെ പഴയ ക്ഷേത്രങ്ങളിലെല്ലാം ഇത്തരം അലങ്കാരം കാണാവുന്നതാണ്. ആധുനികകാലത്തെ ക്ഷേത്രങ്ങളുടെ വാതിലിൽ പോർസെലൈൻ സെറാമിക് പാളികൾ കൊണ്ടുള്ള അലങ്കാരപ്പണികൾ വളരെക്കുറവാണ്.

ക്ഷേത്രം സമുച്ചയം[തിരുത്തുക]

പുര ഗോവ ലവാഹിലെ വവ്വാൽ ക്ഷേത്രം. വവ്വാൽ പ്രതിമ സ്വർണ്ണം പൂശിയതാണ്.

പുര ഗോവ ലവാഹിന്റെ പരിസരം ഒരു കുന്നിൻ ചരുവിലാണു സ്ഥിതിചെയ്യുന്നത്. ഇത് മൂന്ന് വ്യത്യസ്ത ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ഏറ്റവും പുറത്തുള്ള ഭാഗം (ജബ പിസൻ അല്ലെങ്കിൽ നിസ്ത മണ്ഡല), മദ്ധ്യഭാഗം (ജബ ടെൻഗാഹ് അല്ലെങ്കിൽ മദ്ധ്യ മണ്ഡല), അകത്തെ പ്രധാന ഭാഗം (ജെറോ അല്ലെങ്കിൽ ഉദ്മനങ് മണ്ഡല).[2][3] ഇവ പഴക്കം ചെന്ന ബാലിനീസ് ക്ഷേത്രങ്ങളുടെ പൊതു ഘടനയാണ്.

ക്ഷേത്രത്തിന്റെ പ്രവേശനകവാടം ഒരു കാൻഡി ബെൻടാർ വാതിലാണ്. ഒരു ബലേ കുൾകുൾ (കൊട്ടുവാദ്യം സൂക്ഷിക്കാനുള്ള സ്ഥലം) പ്രവേശനകവാടത്തിന്റെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ആദ്യത്തെ തിരുമുറ്റമാണ് ക്ഷേത്രത്തിന്റെ ഏറ്റവും പുറം ഭാഗമായ ജബ പിസൻ. അവിടെ മൂന്ന് പവിലിയനുകളുണ്ട് (ബലേ) ഇവ മുറ്റത്തിന്റെ മൂന്ന് മൂലകളിലായി സ്ഥിതിചെയ്യുന്നു. ഒരു പവിലിയനാണ് ബലേ ഗോങ്. ഇവിടെയാണ് ഗമേളൻ സെറ്റ് സൂക്ഷിക്കുന്നത്. ഇവ സംഗീത പരിപാടിക്കുപയോഗിക്കുന്നു. പുറം മുറ്റത്തിന്റെ തെക്കുഭാഗത്തായി ജബ ടെൻഗാഹിലേക്കുള്ള പ്രവേശനകവാടം സ്ഥിതിചെയ്യുന്നു.

മൂന്നു പഡുരക്സ പോർട്ടലുകൾ ക്ഷേത്രത്തിന്റെ എറ്റവും അകംഭാഗത്തേക്കുള്ള പ്രവേശനകവാടം അടയാളപ്പെടുത്തുന്നു (ജെറോ). ക്ഷേത്രത്തിന്റെ ഏറ്റവും അകത്തുള്ളതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഭാഗത്ത് മൂന്ന് മെരു ഗോപുരങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയിലൊന്ന് ശിവന് സമർപ്പിച്ചിരിക്കുന്നു. അനേകം ചെറിയ ക്ഷേത്രങ്ങൾ ഗുഹയ്ക്കുള്ളിലേക്കുള്ള വഴിയിൽ സ്ഥിതിചെയ്യുന്നു. ഇവിടെ അനേകം വവ്വാലുകളുണ്ട്. ഗുഹയ്ക്കുള്ളിലേക്കുള്ള പ്രവേശനം ഒരു കാൻഡി ബെൻടാർ കവാടം ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു. മറ്റ് ക്ഷേത്രങ്ങൾ ബലേ പവിലിയനിലാണ് ഉള്ളത്. ഇവയിൽ നാഗ ബാസുകിയുടെ പ്രതിമയാൽ അലങ്കരിച്ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ സംതുലനാവസ്ഥ നിലനിറുത്തുന്ന ആദിമ ഡ്രാഗണാണ് നാഗ ബാസുകിയെന്നാണ് ഐതിഹ്യം.

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Goa Lawah Temple in Bali". Hotels.com. 2017. Archived from the original on July 10, 2017. Retrieved November 24, 2017.
  2. Stuart-Fox 1999, പുറം. 47.
  3. Auger 2001, പുറം. 98.

Cited works[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുര_ഗോവ_ലവാഹ്&oldid=3269502" എന്ന താളിൽനിന്ന് ശേഖരിച്ചത്