പുരാതനകാലത്തെ ഹൈന്ദവവിവാഹരീതികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഓരോ മതവിഭാഗത്തിനും ഓരോ ജാതിക്കും വ്യത്യസ്ത ആചാരങ്ങളോടെയാണ് വിവാഹം നടക്കുന്നത്.

മനുസ്മൃതി[തിരുത്തുക]

മനുസ്മൃതി പരിശോധിച്ചാൽ അതിൽ എട്ടുവിധത്തിലുള്ള വിവാഹങ്ങൾക്കുള്ള സാധ്യതകളെ കുറിച്ച് പറയുന്നു. അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം പേർ നൽകിയിട്ടുണ്ട്.

  1. ബ്രാഹ്മം
  2. ആർഷം
  3. പ്രാജാപത്യം
  4. ദൈവം
  5. ഗാന്ധർവ്വം
  6. അസുരം
  7. രാക്ഷസം
  8. പൈശാചം

ബ്രാഹ്മം[തിരുത്തുക]

പിതാവ് പുത്രിയെ ഉദകത്തോട് കൂടി പ്രതിഫലം കൂടാതെ ഒരു ബ്രഹ്മചാരിക്ക് നൽകുക .ഹിന്ദു ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ള പതിനാറ് ക്രിയകളായ ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയായ വിവാഹം 'ബ്രാഹ്മവിവാഹം' ആണ്.

ദൈവം[തിരുത്തുക]

പിതാവ് പുത്രിയെ ആഭരണങ്ങൾ അണിയിച്ചു കൊണ്ട് യാഗത്തിൽ പുരോഹിതന് നൽകുക.

ആർഷം[തിരുത്തുക]

പശുവിനെയോ, കാളയെയോ വാങ്ങി പകരം കന്യകയെ കൊടുക്കുക.

പ്രാജാപത്യം[തിരുത്തുക]

നിങ്ങൾ നിയമാനുഷ്ഠാനത്തോട് കൂടി വാഴുവിൻ എന്ന് പറഞ്ഞിട്ടു പിതാവ് പ്രതിഫലം കൂടാതെ പുത്രിയെ പുരുഷന് നൽകുക.

ഗാന്ധർവം[തിരുത്തുക]

കാമുകൻ അനുരക്തയായ സ്ത്രീയെ ബന്ധുകളോട് ആലോചിയ്ക്കാതെയും കർമങ്ങൾ കൂടാതെയും പരസ്പര സമ്മതപ്രകാരം കൈകൊള്ളുക

അസൂരം[തിരുത്തുക]

ഒരു പുരുഷൻ കന്യകയെ പിതാവിന്റെ അടുക്കലിൽ നിന്നും പണമോ പാരിതോഷികമോ നൽകി വിലയ്ക്ക് വാങ്ങിക്കുക.

രാക്ഷസം[തിരുത്തുക]

ഒരു സ്ത്രീയുടെ ബന്ധുകളെ യുദ്ധത്തിൽ തോൽപ്പിച്ച് ബാലൽക്കരേണ പിടിച്ചു കൊണ്ടുപോവുക.

പൈശാചം[തിരുത്തുക]

സ്ത്രീക്ക് ബോധമില്ലതിരിക്കുമ്പോൾ അവളെ പുരുഷൻ ബലാ‌ൽക്കാരമായി ഭാര്യയാക്കുക.

വിക്കിചൊല്ലുകളിലെ പുരാതനകാലത്തെ ഹൈന്ദവവിവാഹരീതികൾ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: