പുരമുണ്ടേക്കാട് ശ്രീ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ എടപ്പാളിനടുത്ത് വട്ടംകുളം ഗ്രാമപഞ്ചായത്തിൽ പുരമുണ്ടേക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന ചെറിയൊരു ക്ഷേത്രമാണ്. പുരമുണ്ടേക്കാട്ട് മഹാദേവക്ഷേത്രം. ഒരടിയോളം പൊക്കമ്മുള്ള ഇവിടുത്തെ സ്വയംഭൂലിംഗം പ്രസിദ്ധിയാർജിച്ചതാണ്. ശരഭമൂർത്തിയായാണ് ഇവിടെ ശിവനെ ആരാധിച്ചുവരുന്നത്. മുണ്ടേക്കാട്ട് ശിവപ്രതിഷ്ഠ കിഴക്കു ദർശനം നൽകിയിരിക്കുന്നത്. പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തി എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1]

പുരമുണ്ടേക്കാട്ട്_മഹാദേവക്ഷേത്രം

ഉപദേവന്മാർ[തിരുത്തുക]

പുരമുണ്ടേക്കാട്ടപ്പനെ കൂടാതെ ഇവിടെ ധാരാളം ഉപദേവതാപ്രതിഷ്ഠകളുണ്ട്. നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിലുള്ള ഒറ്റ ശ്രീകോവിലിൽ ദക്ഷിണാമൂർത്തി, ഗണപതി, ശാസ്താവ്, ശ്രീകൃഷ്ണൻ എന്നിവർ ഒരുമിച്ച് കുടികൊള്ളുന്നു. ഇത് വലിയൊരു പ്രത്യേകതയാണ്. സാധാരണയായി തെക്കോട്ട് ദർശനം നൽകുന്ന ദക്ഷിണാമൂർത്തി, ഇവിടെ കിഴക്കോട്ട് ദർശനം നൽകുന്നത് ഒരു പ്രത്യേകതയാണ്. കിഴക്കേ നമസ്കാര മണ്ഡപത്തിലായി രണ്ടു നന്ദികേശ്വര പ്രതിഷ്ഠകളും ഉണ്ട്. പടിഞ്ഞാറേ മൂലയിലായുള്ള ഭൂമിദാനപ്രതിഷ്ഠയുള്ള കൃഷ്ണന്റെ ദേവാലയവും പ്രസിദ്ധമാണ്.

ക്ഷേത്രത്തിൽ എത്തിചേരാൻ[തിരുത്തുക]

മലപ്പുറം ജില്ലയിലെ എടപ്പളിനടുത്ത് രണ്ടു കിലോമീറ്റർ ദൂരെയായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“