Jump to content

പുനസ്ഥാപിക്കാനാകാത്ത വിഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ വ്യോമിംഗിലെ ഒരു കൽക്കരി ഖനി . ദശലക്ഷക്കണക്കിന് വർഷങ്ങളായി ഉൽ‌പാദിപ്പിക്കുന്ന കൽക്കരി പരിമിതവും പുതുക്കാനാവാത്തതുമായ ഒരു വിഭവമാണ്

ഉപയോഗിച്ചു തീരുന്നതിനനുസൃതമായി പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ വേഗത്തിൽ പുനസ്ഥാപിക്കാൻ കഴിയാത്ത പ്രകൃതിവിഭവങ്ങളാണ്പുനസ്ഥാപിക്കാനാകാത്ത വിഭവങ്ങൾ (Non Renewable Resources) ഇവയെ പരിമിത വിഭവങ്ങൾ എന്നും നശ്വരവിഭവങ്ങൾ എന്നും വിളിക്കുന്നു. . [1] കാർബൺ അടിസ്ഥാനമാക്കിയുള്ള ഫോസിൽ ഇന്ധനങ്ങൾ ഇവയ്ക്ക് ഉദാഹരണമാണ്. ജൈവവസ്തുക്കൾ താപത്തിന്റെയും മർദ്ദത്തിന്റെയും സഹായത്തോടെ എണ്ണയോ വാതകമോ പോലുള്ള ഇന്ധനങ്ങളായി മാറുന്നു. ഭൂമിയിലെ ധാതുക്കളും ലോഹ അയിരുകളും, ഫോസിൽ ഇന്ധനങ്ങളും ( കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം ), ചില ജലാശയങ്ങളിലെ ഭൂഗർഭജലവും എല്ലാം പുനരുൽപ്പാദിപ്പിക്കാനാവാത്ത വിഭവങ്ങളായി കണക്കാക്കപ്പെടുന്നു, എന്നിരുന്നാലും ഒറ്റയായ മൂലകങ്ങൾ എല്ലായ്പ്പോഴും നിലനില്ക്കും. (ആണവ പ്രവർത്തനങ്ങളിൽ ഒഴികെ).

നേരെമറിച്ച്, തടി, കാറ്റ് എന്നിവ പുനസ്ഥാപിക്കാവുന്ന ഊർജ്ജസ്രോതസ്സുകളായി കണക്കാക്കപ്പെടുന്നു.

ഭൂമിയിലെ ധാതുക്കളും ലോഹ അയിരുകളും

[തിരുത്തുക]
സ്വർണ്ണമാക്കി മാറ്റപ്പെടുന്നു അസംസ്കൃത സ്വർണ്ണ അയിര്

ഭൂമിയിലെ ധാതുക്കളും ലോഹ അയിരുകളും പുതുക്കാനാവാത്ത വിഭവങ്ങളുടെ ഉദാഹരണങ്ങളാണ്. ലോഹങ്ങൾ സ്വയമേതന്നെ ഭൂവൽക്കത്തിൽ വലിയ അളവിൽ കാണപ്പെടുന്നു, അവ സ്വാഭാവിക ഭൗമശാസ്ത്ര പ്രക്രിയകളാൽ (ചൂട്, മർദ്ദം, ജൈവ പ്രവർത്തനം, കാലാവസ്ഥ, മറ്റ് പ്രക്രിയകൾ എന്നിവ) ഒരിടത്ത് ആവശ്യമായ അളവിൽ കേന്ദ്രീകരിക്കുമ്പോൾ മാത്രമേ മനുഷ്യർക്ക് അവയെ ലാഭകരമായി വേർതിരിച്ചെടുക്കാനാകൂ. ഈ ഭൗമശാസ്ത്ര പ്രക്രിയകൾ പൂർത്തിയാകുന്നതിന് പതിനായിരം മുതൽ ദശലക്ഷക്കണക്കിന് വർഷങ്ങൾ വരെ വേണ്ടിവരും.

മനുഷ്യർക്ക് ലാഭകരമായി വേർതിരിച്ചെടുക്കാൻ കഴിയുന്ന ഭൗമോപരിതലത്തിലെ ലോഹ അയിരുകളുടെ നിക്ഷേപം മനുഷ്യൻ്റെ സമയപരിധികളിൽ നിന്നുകൊണ്ട് പുനസ്ഥാപിക്കാനാകില്ല. അപൂർവമായ ചില ധാതുക്കളും മൂലകങ്ങളും, മറ്റുള്ളവയേക്കാൾ വിരളവും നശ്വരവുമാണ്. ഇലക്ട്രോണിക്സ് വ്യവസായം പോലുളള ഉത്പാദനമേഖകളിൽ ഇവയ്ക്ക് വലിയതോതിലുളള ആവശ്യക്കാരാണുളളത്..

ഫോസിൽ ഇന്ധനങ്ങൾ

[തിരുത്തുക]

പ്രകൃതിവിഭവങ്ങളായ കൽക്കരി, പെട്രോളിയം (ക്രൂഡ് ഓയിൽ), പ്രകൃതിവാതകം എന്നിവ സ്വാഭാവികമായി രൂപപ്പെടാൻ ആയിരക്കണക്കിന് വർഷങ്ങളെടുക്കും, അവ ഉപഭോഗം ചെയ്യുന്നതിനനുസരിച്ച് വേഗത്തിൽ പുനസ്ഥാപിക്കാൻ കഴിയില്ല. ഇന്ന് ഫോസിൽ അധിഷ്ഠിത വിഭവങ്ങൾ ഉത്പാദിപ്പിക്കുന്നത് വളരെയധികം ചെലവേറിയതായി കണക്കാക്കപ്പെടുന്നു, മനുഷ്യരാശി മറ്റ് ഊർജ്ജ സ്രോതസ്സുകളായ സൗരോർജ്ജം അല്ലെങ്കിൽ കാറ്റ് എന്നിവയിലേക്ക് മാറേണ്ടതുണ്ട്, പുനസ്ഥാപിക്കാവുന്ന ഊർജ്ജം കാണുക.

നിലവിൽ, മനുഷ്യർ ഉപയോഗിക്കുന്ന പ്രധാന ഊർജ്ജ സ്രോതസ്സ് പുനസ്ഥാപിക്കാനാവാത്ത ഫോസിൽ ഇന്ധനങ്ങളാണ് . പത്തൊൻപതാം നൂറ്റാണ്ടിൽ ആന്തരിക ജ്വലന എഞ്ചിൻ സാങ്കേതികവിദ്യകൾ ആരംഭിച്ചതുമുതൽ, പെട്രോളിയത്തിനും മറ്റ് ഫോസിൽ ഇന്ധനങ്ങൾക്കും നിരന്തരമായ ആവശ്യകതയുണ്ട്. തൽഫലമായി, ജ്വലന എഞ്ചിനുകൾ ഘടിപ്പിച്ചസാമ്പ്രദായിക യന്ത്രസജ്ജീകരണങ്ങളും ഗതാഗത സംവിധാനങ്ങളും ലോകമെമ്പാടും പ്രചുരപ്രചാരം നേടി.

ഫോസിൽ ഇന്ധനത്തെ അധിഷ്ടിതമാക്കിയുളള ഇന്നത്തെ സമ്പദ്‌വ്യവസ്ഥ, പുനസ്ഥാപിക്കൽ ശേഷിയില്ലാത്തതും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാണെന്നതും വ്യാപകമായ വിമർശനത്തിന് കാരണമായി. [2]

ആണവ ഇന്ധനങ്ങൾ

[തിരുത്തുക]
റോസിംഗ് യുറേനിയം ഖനി, ലോകത്തിലെ എറ്റവും വലിയ തുറന്ന ഖനിമുഖമുളള യുറേനിയം ഖനികളിലൊന്ന്. 2005 ൽ ആഗോളതലത്തിൽ ആവശ്യമുളള യുറേനിയം ഓക്സൈഡിൻ്റെ എട്ട് ശതമാനം (3,711 ടൺ) ഇവിടെ ഉണ്ടാക്കപ്പെട്ടു. [3] ലോകത്തെ യുറേനിയത്തിന്റെ 13% ഉൽ‌പാദിപ്പിക്കുന്ന കാനഡയിലെ ഭൂഗർഭ മൿഅർതർ റിവർ യുറേനിയം ഖനിയും ഓസ്‌ട്രേലിയയിലെ ഭൂഗർഭ പോളി-മെറ്റാലിക് ഒളിമ്പിക് ഡാം ഖനിയും ഏറ്റവും കൂടുതൽ ഉൽ‌പാദനക്ഷമതയുള്ള ഖനികളാണ്.

1987-ൽ, ലോക പരിസ്ഥിതി വികസന കമ്മീഷൻ (WCED) ഉപയോഗിച്ചു തീരുന്നതിനെക്കാൾ കൂടുതൽ ആണവഇന്ധനങ്ങൾ ഉത്പാദിപ്പിക്കാൻ ശേഷിയുളള ആണവവിഘടന റിയാക്ടറുകളെ (അതായത് ബ്രീഡർ നിലയങ്ങൾ), സൗരോർജ്ജത്തെയും വെളളച്ചാട്ടത്തെയും പോലെ പരമ്പരാഗത പുനസ്ഥാപനീയ ഊർജ്ജ സ്രോതസ്സുകളുടെ ഗണത്തിൽ പെടുത്തി. [4] അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടും ബ്രീഡർ റിയാക്ടർ ന്യൂക്ലിയർ പവർ ഇന്ധനം പുനരുപയോഗിക്കാവുന്നതും സുസ്ഥിരവുമാണെന്ന് കണക്കാക്കുന്നു എന്നാൽ അവർ പരമ്പരാഗത ആണവ വിഘടനത്തെ പുനസ്ഥാപിക്കാവുന്ന ഒന്നായി കണക്കാക്കുന്നില്ല, ഉപയോഗിച്ച ഇന്ധന കമ്പികളിൽ നിന്നുള്ള ആണവ മാലിന്യങ്ങൾ റേഡിയോ ആക്ടീവതയുളളവയായി തുടരുന്നു, അതിനാൽ ഇവയെ നൂറുകണക്കിന് വർഷങ്ങൾ ശ്രദ്ധയോടെ സൂക്ഷിക്കേണ്ടതുണ്ട്.[5] ഭൗമ താപോർജ്ജം പോലുള്ള പുനസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കുമ്പോൾ ആണവ മാലിന്യ ഉൽപന്നങ്ങളുടെ സൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്. [6]

ആണവ സാങ്കേതികവിദ്യയുടെ ഉപയോഗക്ഷമത പ്രകൃത്യാ കാണപ്പെടുന്ന ആണവവസ്തുക്കളെ (Naturally occurring radioactive material) ആശ്രയിച്ചിരിക്കുന്നു. ഏറ്റവും സാധാരണമായ വിഘടന ഇന്ധനമായ യുറേനിയം താരതമ്യേന കുറഞ്ഞ സാന്ദ്രതയിലാണുളളത്, ഇത് 19 രാജ്യങ്ങളിൽ ഖനനം ചെയ്യുന്നു. [7] ഇങ്ങനെ ഖനനം ചെയ്യുന്ന യുറേനിയം ആണവനിലയങ്ങളിൽ യുറേനിയം -235 ന് ഒപ്പം ഉപയോഗിച്ച് താപോർജ്ജം ഉണ്ടാക്കുകയും അതിൽ നിന്നും വൈദ്യുതോത്പാദനത്തിനുളള ടർബൈനുകളെ കറക്കുകയും ചെയ്യുന്നു. [8]

ആണവോർജ്ജം ലോകത്തിന്റെ ഊർജ്ജത്തിന്റെ 6% ഉം ലോകത്തിലെ വൈദ്യുതിയുടെ 13-14% ഉം സംഭാവന ചെയ്യുന്നു. ആണവോർജ്ജ ഉത്പാദനം അപകടകരമായ ആണവ മലിനീകരണം ഉണ്ടാക്കുന്നു. പ്രത്യേകിച്ചും, ആണവോർജ്ജ സങ്കേതങ്ങൾ ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 200,000 മെട്രിക് ടൺ താഴ്ന്നതും ഇടത്തരം നിലവാരമുള്ളതുമായ മാലിന്യങ്ങളും (LILW) 10,000 മെട്രിക് ടൺ ഉയർന്ന തലത്തിലുള്ള മാലിന്യങ്ങളും (HLW) ഉത്പാദിപ്പിക്കുന്നു. [9]

കരഭൂമി

[തിരുത്തുക]

താരതമ്യത്തിന്റെ വ്യാപ്തിയനുസരിച്ച് കരഭൂമിയെ പുനസ്ഥാപിക്കാവുന്നതും അല്ലാത്തതുമായ വിഭവമായി കണക്കാക്കാം. ഭൂമി പുനരുപയോഗിക്കാൻ കഴിയും, പക്ഷേ ആവശ്യാനുസരണം പുതിയ ഭൂമി സൃഷ്ടിക്കാൻ കഴിയില്ല, അതിനാൽ സാമ്പത്തിക വീക്ഷണകോണിൽ നിന്ന്നോക്കുമ്പോൾ ഇത് തികച്ചും അനിലാസ്തിക ലഭ്യത മാത്രമുളള ഒരു സ്ഥാവര വിഭവമാണ്. [10] [11]

പുനസ്ഥാപിക്കാവുന്ന വിഭവങ്ങൾ

[തിരുത്തുക]
ത്രീ ഗോർജസ് ഡാം, ലോകത്തിലെ ഏറ്റവും വലിയ അക്ഷയോർജ്ജ ഉൽപാദന കേന്ദ്രം.

പുനസ്ഥാപിക്കാവുന്ന വിഭവങ്ങൾ എന്നറിയപ്പെടുന്ന പ്രകൃതി വിഭവങ്ങൾ പ്രകൃതിദത്ത പരിസ്ഥിതിയിൽ സ്വാഭാവിക പ്രക്രിയകളാൽ പുനസ്ഥാപിക്കപ്പെടുന്നു. ജലം, വനം, സസ്യങ്ങൾ ജന്തുജാലങ്ങൾ എന്നിവയെല്ലാം അവയെ നാം എത്രകാലത്തോളം സംരക്ഷിച്ചു നിലനിർത്തുന്നുവോ അത്രയും കാലം പുനസ്ഥാപിക്കാവുന്ന വിഭവങ്ങളായിതുടരും. മണ്ണിന്റെ പുഷ്ടിയും ഫലഫൂയിഷ്ടതയും വളരെക്കാലത്തേയ്ക്ക് അഭിവൃദ്ധിപ്പെടുത്തുകയും സസ്യജന്തുജാലങ്ങളുടെ ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയുും ചെയ്യുന്ന ഒന്നാണ് സുസ്ഥിര കൃഷി. തെറ്റായ വ്യാവസായിക രീതികളും പ്രവണതകളും ഒരു ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകും എന്നതിൻ്റെ തെളിവാണ് അമിത മത്സ്യബന്ധനം മൂലം കടലിലെ ജീവജാതികൾ നാശോന്മുഖമായത്. വ്യവസ്ഥാപിതമല്ലാത്ത വ്യാവസായികരീതികൾ പരിപൂർണ വിഭവ അപക്ഷയത്തിലേയ്ക്ക് നയിക്കും.[12]

ഇതും കാണുക

[തിരുത്തുക]

| style="text-align: left; vertical-align: top; " |

|} 

ബാഹ്യ കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Earth systems and environmental sciences. [Place of publication not identified]: Elsevier. 2013. ISBN 978-0-12-409548-9. OCLC 846463785.
  2. America's Climate Choices: Panel on Advancing the Science of Climate Change; National Research Council (2010). Advancing the Science of Climate Change. Washington, D.C.: The National Academies Press. doi:10.17226/12782. ISBN 978-0-309-14588-6.
  3. Rössing (from infomine.com, status Friday 30 September 2005)
  4. Brundtland, Gro Harlem (20 March 1987). "Chapter 7: Energy: Choices for Environment and Development". Our Common Future: Report of the World Commission on Environment and Development. Oslo. Retrieved 27 March 2013. Today's primary sources of energy are mainly non-renewable: natural gas, oil, coal, peat, and conventional nuclear power. There are also renewable sources, including wood, plants, dung, falling water, geothermal sources, solar, tidal, wind, and wave energy, as well as human and animal muscle-power. Nuclear reactors that produce their own fuel ("breeders") and eventually fusion reactors are also in this category
  5. American Petroleum Institute. "Key Characteristics of Nonrenewable Resources". Retrieved 2010-02-21.
  6. http://www.epa.gov/radiation/tenorm/geothermal.html Geothermal Energy Production Waste.
  7. "World Uranium Mining". World Nuclear Association. Archived from the original on 2018-12-26. Retrieved 2011-02-28. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  8. "What is uranium? How does it work?". World Nuclear Association. Retrieved 2011-02-28.[പ്രവർത്തിക്കാത്ത കണ്ണി]
  9. "Factsheets & FAQs". International Atomic Energy Agency (IAEA). Archived from the original on 25 January 2012. Retrieved 2012-02-01.
  10. J.Singh (2014-04-17). "Land: Meaning, Significance, Land as Renewable and Non-Renewal Resource". Economics Discussion (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-06-21.
  11. Lambin, Eric F. (2012-12-01). "Global land availability: Malthus versus Ricardo". Global Food Security (in ഇംഗ്ലീഷ്). 1 (2): 83–87. doi:10.1016/j.gfs.2012.11.002. ISSN 2211-9124.
  12. "Illegal, Unreported and Unregulated Fishing In Small-Scale Marine and Inland Capture Fisharies". Food and Agriculture Organization. Retrieved 2012-02-04.