പുത്തലത്ത് ദിനേശൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പുത്തലത്ത് ദിനേശൻ
Puthalath Dinesan.jpg
മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി
വ്യക്തിഗത വിവരണം
ജനനം
ദിനേഷ് പി

31 ഡിസംബർ 1969
രാഷ്ട്രീയ പാർട്ടികമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)
പങ്കാളിഡോ. യമുന കീനേരി
മക്കൾറോസ, ആസാദ്
മാതാപിതാക്കൾടി എച് കുഞ്ഞിരാമൻ നമ്പ്യാർ, ദേവി അമ്മ
വസതിമേമുണ്ട,വടകര
Alma materകാലിക്കറ്റ് യൂണിവേഴ്സിറ്റി,കേരള ലോ അക്കാദമി

പുത്തലത്ത് ദിനേശൻ (ജനനം 31 ഡിസംബർ 1969) കേരള മുഖ്യമന്ത്രി പിണറായി വിജയൻന്റെ രാഷ്ട്രീയകാര്യ സെക്രട്ടറിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കേരള സ്റ്റേറ്റ് കമ്മിറ്റിയിൽ അംഗമാണ്. [1]

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

1969 ഡിസംബർ 31 ന് വടകരയിൽ മേമുണ്ടയിൽ ടി എച് കുഞ്ഞീരാൻ നമ്പ്യാർ, ദേവിയമ്മ എന്നിവരുടെ ഏറ്റവും ഇളയ മകനായി ജനിച്ചു. [2] അദ്ദേഹത്തിന്റെ പിതാവ് ടി. എച് കുഞ്ഞീരാമൻ നമ്പ്യാർ പ്രശസ്ത നാടോടി കലാകാരനും സംഗീത നാടക അക്കാദമി അവാർഡ് നേടിയ വ്യക്തിയുമാണ്. വടകരയിലെ മെമുണ്ട ഹയർസെക്കൻഡറി സ്കൂളിലായിരുന്നു ഇദ്ദേഹം ആദ്യകാല വിദ്യാഭ്യാസം നടത്തിയത്. കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളം (എം.എ.) യിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി . കേരള ലോ അക്കാദമി, തിരുവനന്തപുരത്തിൽ നിന്നും എൽ. എൽ. ബിയും നേടി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

എസ് എഫ് ഐയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു [3] . 2000 ത്തിലും 2001 ലും രണ്ടു വർഷം എസ് എഫ് എഐയുടെ സംസ്ഥാന പ്രസിഡന്റായി. [4] . പിന്നീട് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. എസ്എഫ്ഐ വിദ്യാർത്ഥി മാസികയുടെ എഡിറ്ററായിരുന്നു. ഇ.എം.എസ് അക്കാദമിയിൽ അക്കാദമിയിൽ ഫാക്കൽറ്റിയും, മാര്ക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്ററും കൂടിയാണ്.

അദ്ദേഹം 2015 ൽ ഒരു കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) സംസ്ഥാന കമ്മിറ്റി അംഗമായി [1] [5] .

പിണറായി വിജയൻ 2016 ൽ കേരളാ മുഖ്യമന്ത്രിയപ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ സെക്രട്ടറി പുത്തലത്ത് ദിനേഷനെ നിയമിച്ചു. [6] [7] [8]

സ്വകാര്യ ജീവിതം[തിരുത്തുക]

ഡോ. യമുന കീനേരിയാണ് ഭാര്യ. റോസ, ആസാദ് എന്നീ രണ്ട് കുട്ടികളുണ്ട്.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

പുത്തലത്ത് ദിനേശന്റെ കൃതികൾ

 • വിചാരധാരയുടെ നിലപാടുത്തറകൾ
 • കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം [9]

അവലംബം[തിരുത്തുക]

 1. 1.0 1.1 "State Committee". Cpimkerala.org. 2016-12-07. ശേഖരിച്ചത് 2016-12-21.
 2. "TH".
 3. "SFI".
 4. "SFI KOZHIKODE".
 5. "STATE COMMITTEE".
 6. "Pinarayi Vijayan - Government of Kerala, India". Kerala.gov.in. ശേഖരിച്ചത് 2016-12-29.
 7. Empty citation (help)
 8. Empty citation (help)
 9. Empty citation (help)
"https://ml.wikipedia.org/w/index.php?title=പുത്തലത്ത്_ദിനേശൻ&oldid=3132735" എന്ന താളിൽനിന്ന് ശേഖരിച്ചത്