പുത്തരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാർഷികജീവിതവുമായി ബന്ധപ്പെട്ട ഒരു അനുഷ്ഠാനമാണ്‌ പുത്തരി. ആദ്യവിളവെടുപ്പിനുശേഷം പുന്നെല്ലരി ഭക്ഷിച്ചു തുടങ്ങുന്ന ചടങ്ങാണിത്. [1]ചില സ്ഥലങ്ങളിൽ പുത്തിരി എന്നും പറയും. വിഭവസമൃദ്ധമായ സദ്യയാണ്‌ പുത്തരിക്കുള്ളത്. ഇല്ലംനിറ, പൊലി തുടങ്ങിയ ചടങ്ങൾക്കു ശേഷമാണ്‌ പുത്തരിച്ചടങ്ങ്. സദ്യക്കു മുൻപ് പുത്തരിയുണ്ട ഉണ്ടാക്കി ഭക്ഷിക്കുന്ന പതിവുമുണ്ട്. കാർഷികാരാധനയിൽ പ്രധാനപ്പെട്ട ഇത് ദ്രാവിഡക്ഷേത്രങ്ങളിലും കാവുകളിലും ഗൃഹങ്ങളിലും നടത്താറുണ്ട്.

മറ്റു കാർഷികാചാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://malayalam.webdunia.com/newsworld/news/currentaffairs/0808/16/1080816100_3.htm
"https://ml.wikipedia.org/w/index.php?title=പുത്തരി&oldid=1794587" എന്ന താളിൽനിന്ന് ശേഖരിച്ചത്