പുതയിടീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മണ്ണിൽ ജലാംശം നിലനിർത്താനുള്ള ഫലപ്രദമായ ഒരു രീതിയാണ് പുതയിടീൽ[1][2]. ജൈവ പുത അഥവാ ചവറു വയ്ക്കൾ, മണ്ണു പുത എന്നിങ്ങനെ രണ്ടു വിധമുണ്ട് പുതയിടീൽ.

ജൈവപുത[തിരുത്തുക]

മുൻ വിളയുടെ അവശിഷ്ടങ്ങൾ, കരിയില, ചപ്പുചവറുകൾ, പച്ചിലവളച്ചെടികൾ എന്നിവ ഉപയോഗിച്ച് മണ്ണിലും ചെടിയുടെ ചുവട്ടിലും ഇടുന്നതാണ് ജൈവപുത. ഇവ മണ്ണിന് ആവരണമായി കിടന്നാൽ വെയിലിൽ നിന്നും മണ്ണ് വരണ്ട് പോകുന്നതിനെ സംരക്ഷിക്കുന്നു. മഴക്കാലത്ത് ഇത് മണ്ണിലേക്ക് അഴുകിപ്പോകുകയും ചെയ്യും.

മണ്ണുപുത[തിരുത്തുക]

അടിമണ്ണിന്റെ നനവ് നിലനിർത്താനുള്ള ഒരു രീതിയാണ് മണ്ണുകൊണ്ടുള്ള പുത. കർക്കിടകക്കൊത്ത്, പൊലികൂട്ടൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന പരമ്പരാഗതമായി കർഷകർ തുടർന്നുവരുന്നതാണ്. കർക്കടകമാസത്തിൽ കൃഷിസ്ഥലത്തെ മണ്ണ് ചെറിയ കൂനകളായി കൂട്ടുകയും തുലാവർഷത്തിന് ശേഷം ഇത് തട്ടിനിരത്തുകയും ചെയ്യുന്നതാണ് കർക്കിടകക്കൊത്ത്. തീരപ്രദേശങ്ങളിലും മണൽ നിറഞ്ഞ പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു രീതിയാണ് പൊലികൂട്ടൽ. കൃഷിയിടത്തിലെ മണ്ണ് അങ്ങിങ്ങായി കൂട്ടിവയ്ക്കുകയും മഴ കഴിയുന്നതോടെ ഈ പൊലികളെല്ലാം തട്ടിയുടച്ച് നിരത്തുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-02-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-14.
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-05-14.
"https://ml.wikipedia.org/w/index.php?title=പുതയിടീൽ&oldid=3637302" എന്ന താളിൽനിന്ന് ശേഖരിച്ചത്