പുണ്യകോടി
പുണ്യകോടി | |
---|---|
സംവിധാനം | രവി ശങ്കർ വി. |
നിർമ്മാണം | Puppetica Media |
സംഗീതം | ഇളയരാജ |
ചിത്രസംയോജനം | മനോജ് കണ്ണോത്ത് |
റിലീസിങ് തീയതി | 26 ഏപ്രിൽ 2018 |
രാജ്യം | ഇന്ത്യ |
ഭാഷ | സംസ്കൃതം |
സമയദൈർഘ്യം | 90 mts |
സംസ്കൃത ഭാഷയിൽ നിർമ്മിക്കുന്ന ആദ്യത്തെ അനിമേഷൻ ചലച്ചിത്രമാണ് പുണ്യകോടി. ജനങ്ങളിൽ നിന്ന് പണം സമാഹരിച്ച് നിർമ്മിക്കുന്ന ആദ്യത്തെ സംസ്കൃത ചലച്ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. രവിശങ്കർ വി. സംവിധാനം ചെയ്ത ഈ ചിത്രം 2018-ൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.[1] കർണാടകയിൽ പ്രചാരത്തിലുള്ള ഒരു നാടോടിക്കഥയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[2] കാവേരി നദീതീരത്തുള്ള കരുനാട് എന്ന ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.
എപ്പോഴും സത്യം മാത്രം പറയുന്ന 'പുണ്യകോടി' എന്ന പശുവിന്റെ കഥയാണ് ചിത്രം പറയുന്നത്.[3] വിശന്നുവലഞ്ഞ ഒരു കടുവ ഈ പശുവിനെ കൊന്നുതിന്നാനൊരുങ്ങുന്നു. തന്റെ കിടാവിന് പാലുകൊടുത്ത ശേഷം മടങ്ങിവരാമെന്ന് പറഞ്ഞ് പശു യാത്രയാകുന്നു. സത്യസന്ധയായ പശു വാക്കുപാലിക്കുകയും കടുവയ്ക്കു ഭക്ഷണമാകാൻ തയ്യാറായി മുന്നോട്ടുവരികയും ചെയ്യുന്നു. പശുവിന്റെ സത്യസന്ധത തിരിച്ചറിഞ്ഞ കടുവ അതിനെ കൊല്ലാതെ വെറുതേവിടുന്നു. മനുഷ്യന്റെ അതിമോഹം പരിസ്ഥിതിയുടെ സംതുലനാവസ്ഥയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നുവെന്ന് വരച്ചുകാട്ടുകയാണ് ഈ ചിത്രം.[4]
മലയാള ചലച്ചിത്രനടിയും സംവിധായികയുമായ രേവതിയാണ് ചിത്രത്തിലെ പശുവിന് ശബ്ദം നൽകിയിരിക്കുന്നത്.[5] റോജർ നാരായൺ, നരസിംഹമൂർത്തി എന്നിവരും ചിത്രത്തിനുവേണ്ടി ശബ്ദം നൽകിയിട്ടുണ്ട്.
അണിയറ പ്രവർത്തകർ
[തിരുത്തുക]- രചന, സംവിധാനം - രവിശങ്കർ വി.
- എഡിറ്റർ - മനോജ് കണ്ണോത്ത്
- കല - ബി.ജി. ഗുജ്ജരപ്പ
- സംഭാഷണം - അൻവർ അലി
- സംഗീതം - ഇളയരാജ[6]
അവലംബം
[തിരുത്തുക]- ↑ "India's First Sanskrit Animation Film has 30 Animators working on it and Ilaiyaraaja's Music". thebetterindia. 2015-06-16. Retrieved 2015-06-18.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "First Sanskrit animation movie to crowd-source content". thehindu. 2014-11-18. Retrieved 2015-06-18.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "Reimagining a popular folk tale". The Hindu. 2016-07-05. Archived from the original on 2019-12-21. Retrieved 2018-01-21.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Punyakoti: First-ever Sanskrit animation film". ഡെക്കാൻ ക്രോണിക്കിൾ. 2016-08-13. Archived from the original on 2016-10-11. Retrieved 2018-01-21.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "ബാലയോടാണ് നടി രേവതി തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്". വെള്ളിനക്ഷത്രം. 2016-08-25. Archived from the original on 2016-08-26. Retrieved 2018-01-21.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "PUNYAKOTI: A SANSKRIT ANIMATED MOVIE". ഔദ്യോഗിക വെബ്സൈറ്റ്. Archived from the original on 2018-01-06. Retrieved 2018-01-21.
{{cite web}}
: CS1 maint: bot: original URL status unknown (link)